മാനന്തവാടി: നവംബര്‍ 5 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ഉപകാരികളുടെ സംഗമം നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടു കൂടിയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ സ്വാഗതം ആശംസിച്ചു.
ഉപകാരികള്‍ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും വൈദിക പരിശീലനവഴിയിലെ സഹായികളും ആണെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി. ഉപകാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി വൈദികവിദ്യാര്‍ത്ഥികളും വൈദികരും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും വൈദികരുടെ രൂപീകരണത്തിനുവേണ്ടി ചിലവഴിക്കുന്ന തുകയും പ്രാര്‍ത്ഥനാസമയവും അനുഗ്രഹമായി ദൈവം മടക്കിത്തരുമെന്നും അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. കൃതജ്ഞതാപ്രകാശനത്തിനു ശേഷം സ്നേഹവിരുന്നോടെ സംഗമം അവസാനിച്ചു.