യോഹന്നാന്‍ 2:1-11 കാനായിലെ വിവാഹവിരുന്ന് ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും
വേദിയായിരുന്നു. അവിടെപരിശുദ്ധ മറിയം
ഉണ്ടായിരുന്നു. ഒപ്പം യേശുവും ശിഷ്യډാരും
വിരുന്നിന്ന് ക്ഷണിക്കപ്പെട്ടിരുന്നു. ആഘോഷങ്ങളുടെ
പിന്നാമ്പുറങ്ങളില്‍ ഇല്ലായ്മയുടെ അവസ്ഥകളെ
മനസ്സിലാക്കുന്ന ഒരുവള്‍ അവിടെയുണ്ടായിരുന്നു.
അവര്‍ക്ക് വീഞ്ഞ് തീര്‍ന്നുപോയി .എല്ലാവരും
അസ്വസ്ഥരും പരിഭ്രാന്തരായി. ഇനി എന്ത് ചെയ്യണം
എന്ന ചോദ്യമുയര്‍ന്നു .ഇത് ശ്രദ്ധിച്ച് പരിശുദ്ധ
മറിയം സമയത്ത് ഇടപെടുന്നു .തന്‍റെ പുത്രനോട്
ശുപാര്‍ശചെയ്തു ,അവര്‍ക്ക് വീഞ്ഞില്ല സ്ത്രീയെ,
എനിക്ക് നിന്നക്കും എന്ത്? എന്‍റെ സമയം ഇനിയും
ആയിട്ടില്ല. തന്‍റെ പുത്രന്‍ അങ്ങനെ പറഞ്ഞെങ്കിലും
അവള്‍ പരിചാരാകരോട് പറഞ്ഞു, അവന്‍ പറയുന്നത്
ചെയ്യുവിന്‍ തന്‍റെ അമ്മയുടെ വിശ്വാസത്തെ
വിലമതിച്ച് യേശു പറഞ്ഞു. വീടിന്‍റെ മുലയില്‍ ആരാലും
ശ്രദ്ധിക്കാപ്പെടാതെ കിടക്കുന്ന കല്‍ ഭരണികള്‍
ചൂണ്ടികാട്ടി ഇതില്‍ വെള്ളം നിറയ്ക്കുവിന്‍, അവര്‍
അപ്രകാരം ചെയ്തു യേശു പറഞ്ഞതനുസരിച്ച്
അവര്‍ വെള്ളം നിറച്ചു.. ഇനി അത് പകര്‍ന്ന്
കലവറക്കാര്‍ക്ക് കൊണ്ടുപോയി കൊടുക്കുവിന്‍.അവര്‍
അങ്ങനെ ചെയ്തു.വെള്ളം വീഞ്ഞായി മാറിയിരുന്നു.
അന്നുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ മൂലയില്‍
മാറ്റപ്പെട്ടു കിടന്ന കല്‍ ഭരണികള്‍ യേശുവിന്‍റ്
സാന്നിധ്യത്താലും മറിയത്തിന്‍റെ മധ്യസ്ഥത യാലും
ഫലദായകമായ പാത്രങ്ങളായി.അതില്‍നിറച്ച വെറും
പച്ച വെള്ളം വീര്യ മേറിയ സ്വാദുള്ള വീഞ്ഞായി മാറി.
ബഅവര്‍ അത് ആവോളം പാനം ചെയ്തു.ഇവിടെ
നമ്മള്‍ മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്,
യേശുവിന്‍റെസാന്നിധ്യവും പരി. അമ്മയുടെ മാദ്ധ്യസ്ഥവും.
ഒറ്റപ്പെട്ടതും, തള്ളപ്പെട്ടതുമായ വ്യക്തികളെയും പാഴായി
പോയി എന്നു കരുതുന്ന ജീവിതങ്ങളെയും മധുര മേറിയ
വീഞ്ഞു നിറഞ്ഞ കല്‍ ഭരണികള്‍ പോലെയാക്കും.
യേശുവിന്‍റെ വാക്കുകള്‍ക്ക് ഇല്ലായ്മയില്‍ നിന്നു
ജീവന്‍ നല്‍ക്കുവാന്‍ രൂപ മേകുവാന്‍ ശേഷിയുണ്ട്.
എങ്കില്‍ ഈ ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ
മദ്ധ്യസ്ഥം യേശുവിന്‍റെ സാന്നിധ്യം ശൂന്യമെന്നു കരുതുന്ന,
എല്ലാവരാലുംതള്ളപ്പെട്ടു എന്നു തോന്നുന്ന ,നമ്മുടെ
ജീവിതങ്ങള്‍, വ്യക്തിത്വങ്ങള്‍, അനുഗ്രഹത്തിന്‍റെ
കൃപയുടെ പാത്രങ്ങളായി രൂപപ്പെടുകയാണ് .
ഇവിടെ ഒരു ചെറിയ അനുഭവം ഓര്‍മ്മയില്‍
വരുന്നു.ഞാന്‍ ചെറുപുഴ കൃപാലയം ധ്യാനകേന്ദ്രത്തില്‍
ശുശ്രൂഷയില്‍ ആയിരുന്നപ്പോള്‍ ഒരമ്മതന്‍റെ
മകനെയും കൂട്ടി എന്‍റെ അടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍
എത്തി. അവന് 19, വയസ്സ് പ്രായ ഉണ്ടാകും.അവന്‍
ദു:ഖിതനും തീര്‍ത്തും ക്ഷീണിതനുമായിരുന്നു. അമ്മ
ഇങ്ങനെ പറഞ്ഞു ,സിസ്റ്ററെ കുറച്ചുദിവസങ്ങളായി
ഇവന്‍ ഭക്ഷണം കഴിക്കുകയോ, കിടക്കയില്‍
നിന്ന് എഴുന്നേല്‍ക്കുകയോ ചെയ്യുന്നില്ല. എന്താണ്
കാര്യമെന്ന് ഞാന്‍ അന്വേഷിച്ചപ്പോള്‍ അമ്മ
ഇങ്ങനെ പറഞ്ഞു .ഇവന്‍ എട്ടാം ക്ലാസ് വരയെ
സ്കൂളില്‍ പോയിട്ടുള്ളു. അതിനുശേഷം പഠിത്തം
നിര്‍ത്തി . പഠനത്തില്‍ വളരെ മോശമായിരുന്നു.
18 വയസ്സ് കഴിഞ്ഞാല്‍ തനിക്ക് ഡ്രൈവിംഗ്
ലൈസന്‍സ് എടുക്കാമെന്ന് കരുതി, എന്നാല്‍
ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ 510
ബ0000 ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്ന് അവര്‍
അറിയിച്ചു.അവന്‍ നിരാശനും ദു?ഖിതനും ആയി .
എങ്ങനെയെങ്കിലും ഇവനെ ഒന്ന് നേരെ ആക്കി
തരണമെന്ന് ആ അമ്മ എന്നോട് പറഞ്ഞു .ആ
മകനുമായി ഞാന്‍ സംസാരിച്ചു .ഒത്തിരിയേറെ
അപകര്‍ഷതയിലും, നിരാശയിലും ആയ അവനെ
സംബന്ധിച്ചിടത്തോളം ഉപദേശങ്ങള്‍ക്കൊന്നും
അവിടെ സ്ഥാനമില്ല. എങ്ങനെയെങ്കിലും അവന്‍റെ
പ്രശ്നത്തിന് പരിഹാരം ഉണ്ടാകണം.ഞാന്‍ അവനോട്
പറഞ്ഞു ധൈര്യമായിരിക്കുക. നിനക്കിനിയും പഠിച്ച്
എസ്.എസ്.എല്‍.സി ബുക്ക് സ്വന്തമാക്കാം. നിന്നെ
ശക്തിപ്പെടുത്തുവാന്‍ നിന്നെ പഠിപ്പിക്കുവാന്‍ കഴിവുള്ള
രണ്ടു വ്യക്തികളെ ഞാന്‍ പരിജയപ്പെടുത്താം.നീ
അവരോട് കൂടെ കൂട്ടുകൂടിയാല്‍ തീര്‍ച്ചയായും പഠിച്ച്
വിജയം വരിക്കാം. അപ്പോള്‍ അവന്‍പറഞ്ഞു ഇല്ല
ഇല്ല മലയാളം പോലും എഴുതാന്‍ എനിക്കറിയില്ല .
ഇനി എനിക്ക് പഠിക്കാന്‍ സാധ്യമല്ല. എങ്കിലും ഞാന്‍
അവനുമായി സംസാരിച്ച് ഒരു ശാന്തിയിലേക്ക് വന്നു.
ഒരു ജപമാല അവന്‍റെകയ്യില്‍ കൊടുത്തുകൊണ്ട്
ഞാന്‍ പറഞ്ഞു.ഈ ജപമാല കഴുത്തില്‍ ധരിക്കുക,
ജപമാല മുടക്കം കൂടാതെ ചൊല്ലുക. എല്ലാദിവസവും
ദൈവവചനം വായിക്കുക.ഇവിടെ ചൊവ്വാഴ്ച നടക്കുന്ന
വചനശുശ്രൂഷയില്‍ വന്നു പങ്കെടുക്കുക. തീര്‍ച്ചയായും
നിനക്ക് ഒരു എസ്എസ്എല്‍സി ബുക്ക് സ്വന്തമാക്കാന്‍
സാധിക്കും. ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും
സാവകാശം അവന്‍റെ മനസ്സ് സ്വസ്ഥമായി , ഞാന്‍
പറഞ്ഞതുപോലെ ചെയ്യാന്‍ അവന്‍ തീരുമാനമെടുത്തു.
അമ്മയോട് ഞാന്‍ പറഞ്ഞു. അവനെ കൊണ്ടുപോയി
ഒരു കോളേജില്‍ ചേര്‍ക്കുക. അവന്‍ പഠിക്കട്ടെ.
എല്ലാ ചൊവ്വാഴ്ചകളിലും ഇവിടെ നടക്കുന്ന വചന
ബശുശ്രൂഷയില്‍ വന്മ്പങ്കെടുക്കണം. ജപമാലചൊല്ലാന്‍
അമ്മ അവനെ ഓര്‍മ്മപ്പിച്ച് കൊടുക്കണം.ഇവന്‍
നല്ല ഭാവിയുണ്ട് .അവര്‍ സന്തോഷത്തോടെ പോയി.
പിന്നീട് ഞാന്‍ അവരെ കണ്‍ില്ല. മാര്‍ച്ച് മാസത്തില്‍
എസ്എസ്എല്‍സി എക്സാം കഴിഞ്ഞു. റിസള്‍ട്ട്
എത്തി. കൃപാലയ മാതാവിനോട് പ്രാര്‍ത്ഥിച്ച് വിജയം
വരിച്ച കുട്ടികള്‍ സാക്ഷ്യപ്പെടുത്തുവാനായി ഇവിടെ
എത്തി. ആ കൂട്ടത്തില്‍ ഇവനും ഉണ്ടായിരുന്നു.
എന്നാല്‍ എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല .
തിരക്കായിരുന്നു, അതുകൊണ്ട് ഞാന്‍ അവനെ
ശ്രദ്ധിച്ചതുമില്ല. പിറ്റേദിവസം ആളൊഴിഞ്ഞ പ്പോള്‍
അവന്‍ എന്‍റെ അടുത്തുവന്നു. എന്നോട് ചോദിച്ചു?
സിസ്റ്റര്‍ എന്നെ ഓര്‍മ്മിക്കുന്നുവോ? ഞാന്‍ പറഞ്ഞു
മോനെ എനിക്ക് നിന്നെ മനസ്സിലായില്ല. അവന്‍
സ്വയം പരിജയപ്പെടുത്തിയിട്ട് പറഞ്ഞു.സിസ്റ്റര്‍,
ഇന്നലെ ഞാന്‍ ഇവിടെയൊരുകൊച്ചു നിലവിളക്ക്
സമ്മാനിച്ചിരുന്നു. അത് എന്‍റെ സന്തോഷത്തിനു
വേണ്ടിയാണ് .ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല, എനിക്ക്
നല്ലമാര്‍ക്കോടെ പാസാകുവാന്‍ സാധിക്കുമെന്ന്.
എനിക്ക് എസ്എസ്എല്‍സിക്ക്, 364 മാര്‍ക്ക് ലഭിച്ചു.
ദൈവം എനിക്ക് ദാനമായി തന്നതാണിത്. ഞാന്‍
യേശുവിന്‍റെ സ്വന്തം ആയപ്പോള്‍ , പരിശുദ്ധ അമ്മയോട്
കൂട്ടിച്ചേര്‍ന്നപ്പോള്‍ ഞാന്‍ ആകുന്നു കല്‍ഭരണിയെ
ദൈവം അനുഗ്രഹിച്ചു. എന്നിലെ പച്ചവെള്ളത്തെ
വീര്യമുള്ളവിഞ്ഞാക്കി അവിടുന്ന് മാറ്റി. ഇത്
ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തിയാണ്.അന്ന് മുതല്‍
ഞാന്‍ ജപമാല കഴുത്തില്‍ നിന്നും മാറ്റിയിട്ടില്ല.ജപമാല
പ്രാര്‍ത്ഥന ചൊല്ലുന്നത് എനിക്ക് സന്തോഷമാണ്.
എല്ലാദിവസവും വചനം വായിക്കുവാന്‍ സമയം
കണ്ടെത്തുന്നുണ്ട്. ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രശക്തി
ബയുണ്ടെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
സിസ്റ്റര്‍ ഇത് എല്ലാവരോടും പറയണം.തീര്‍ച്ചയായും
ദൈവം തൊട്ടാല്‍ നമ്മില്‍ മാറ്റങ്ങളുണ്ടാകും.ആരാലും
അറിയപ്പെടാത്ത വ്യക്തിത്വങ്ങള്‍ പ്രകാശിതമാകും.
ഇന്ന് ചില കുടുംബങ്ങളില്‍ മാതാപിതാക്കള്‍
മൂലയിലേക്ക് തള്ളപ്പെടുകയാണ്. ഇവിടെ, യേശുവും
മാതാവും കൂടെയുണ്ടെങ്കില്‍ തീര്‍ച്ചയായും നിത്യതയില്‍
നിങ്ങള്‍ക്ക് മഹത്യം പ്രാപിക്കാം.അതു പോലെ
ഇന്ന് മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന
കുഞ്ഞുങ്ങളും ഉണ്ടാകാം. അധ്യാപകരുടെ ശ്രദ്ധ
കിട്ടാത്ത കുട്ടികളും ഉണ്ടാകാം .ആശുപത്രിയില്‍
എത്തിയാല്‍ ഡോക്ടേഴ്സിന്‍റെ ശ്രദ്ധ കിട്ടാത്ത,
പരിചരണം ലഭിക്കാത്ത, രോഗികളും ഉണ്ടാകാം. ഒരു
ഓഫീസില്‍ ചെന്നാല്‍ ഉദ്യോഗസ്ഥരുടെ പരിഗണന
ലഭിക്കാത്ത ആവശ്യക്കാരും ഉണ്ടാകാം. ഇവിടെയൊക്കെ
യേശുവിനെ കൂട്ടുപിടിച്ച്, പരിശുദ്ധ മറിയത്തിന്‍റെ
മധ്യസ്ഥം അപേക്ഷിച്ച്, മുന്നേറുവാന്‍ ശീലിച്ചാല്‍
തീര്‍ച്ചയായും വിജയത്തില്‍ ചെന്നെത്താം.
ഒക്ടോബര്‍ മാസം ജപമാല മാസമാണല്ലോ.പരിശുദ്ധ
അമ്മയുടെ പ്രത്യേകം ഇടപെടല്‍ നമ്മുടെ
ജീവിതങ്ങളിലും, കുടുംബങ്ങളിലും, സമുഹത്തിലും,
ഉണ്ടാ കുവാന്‍ വേണ്ടി അമ്മയോട്ചേര്‍ന്ന് യേശുവില്‍
ജീവിക്കാം.
ധാരാളം ജപമാല ചൊല്ലി പരിശുദ്ധ അമ്മയോടൊപ്പം
ലോകത്തെ ബാധിച്ചരിക്കുന്ന മഹാമാരില്‍ നിന്നും
മോചനം നേടാനും,പാപികളുടെ മനസാന്തരത്തിനും,
ശുദ്ധീകരണ ആത്മാക്കള്‍ക്കായും പ്രത്യേകം
പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മ ഏറ്റവും ഇഷ്ടപ്പെടുന്നത്
ജപമാല പ്രാര്‍ത്ഥനയാണ്.
മഹാനും വിശുദ്ധനുമായ ജോണ്‍ പേള്‍ രണ്ടാമന്‍
ബമാര്‍പാപ്പാ ജപമാലയെ കുറിച്ച് പറയുന്നത്
ഇങ്ങനെയാണ്, എന്‍റെ ഹൃദയത്തിന് ഇണങ്ങി
യതും ഏറ്റവും ലളിതവും വിനീതവുമായ പ്രാര്‍ത്ഥന
യാണിത്. ജപമാല ചൊല്ലു മ്പോള്‍ യേശുവിന്‍റെ
ജീവിതത്തെ തന്നെയാണ് നാം ധ്യാനിക്കുന്നത്.
ഒക്ടോബര്‍ മാസം ജപമാലയുടെ മാസമാണ്, മിഷന്‍
മാസമാണ്. ജപമാലകള്‍ ചൊല്ലി യേശുവിന്‍റെ
സാക്ഷികളായി ജീവിക്കുന്ന എല്ലാ മിഷനറി
മാര്‍ക്കുവേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.