അധികാരികൾ

എ. എം. തോമസ് ചാഴി

ജീവിതയാത്രയിൽ ജീവിത സൗകര്യങ്ങൾ ഉണ്ടാക്കാനാണ് ഓരോ വ്യക്തികളും അദ്ധ്വാനിക്കുന്നത്. പകലും രാത്രിയും തൊഴിലെടുക്കുന്നു. ഉൽപ്പാദന മേഖലകളിലും സേവന മേഖലകളിലും, നശീകരണ മേഖലകളിലും, പ്രവർത്തിക്കുന്നവർ, എല്ലാവരും പ്രതീക്ഷിക്കുന്നത് വരുമാനമാണ്. ചെയ്യുന്ന ജോലിക്ക് കൂലിയായാലും ശമ്പളമായാലും ലാഭമായാലും അതു കൊണ്ടാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുക. ചിലർക്ക് കൂടുതൽ കിട്ടാം ചിലർക്കു കുറവും മനുഷ്യജീവിതാവസ്ഥയിൽ പണ്ടും അങ്ങനെയായിരുന്നു. സാധന കൈമാറ്റ വ്യവസ്ഥയിലും സമത്വ രീതിയില്ലായിരുന്നു. വരുമാനത്തിൻ്റെ ഏറ്റക്കുറച്ചിലനുരിച്ച് ഉണ്ടും ഉറങ്ങിയും ജീവിച്ച് മരിച്ചു. അക്കാലത്തും കഷ്ടപ്പാടും ദുരിതവും ദാരിദ്ര്യവും ധാരാളിത്യവും മനുഷ്യരുടെ ഇടയിൽ സാധാരണമായിരുന്നു. അങ്ങനെ നാണയത്തിന്റെയും നോട്ടിൻ്റെയുംകാലമായി. അപ്പോഴും കൂടുതൽ കുറവുകൾ തുടർന്നു. ഒപ്പം ജനങ്ങളും കൂടി കൂടി വന്നു. ലോക ജനസംഖ്യ ഒരിക്കലും കുറയുന്നില്ല അതിന്നും തുടരുന്നു. പക്ഷേ മനുഷ്യൻ്റെ അടിസ്ഥാനാവശ്യങ്ങളിൽ വന്ന മാറ്റങ്ങളാണ് ശ്രദ്ധേയം. അന്നും ഇന്നും മുഖ്യമായിരിക്കുന്നതിന് വ്യത്യാസങ്ങളുണ്ടായിരിക്കുന്നു. ഏതിലാണെന്നത് ഓരോരുവൻ്റെ ജീവിതാവസ്ഥ അനുസരിച്ചാണ്, വരുമാനമനുസരിച്ചാണ്.
പണ്ട് കിടക്കാൻ നിലത്തൊരു തഴപ്പായ് ഇല്ലാത്തവരുണ്ടായിരുന്നു. അന്ന് മെത്തപ്പായ് ഒരു മോഹമായിരുന്നു. മൂന്നു നേരവും ആഹാരം മക്കൾക്ക് നല്കുക എന്നത് മാതാപിതാക്കൾക്ക്‌ പ്രശ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ പറഞ്ഞവകൾ ആളെണ്ണം കുറഞ്ഞും ഭൂവിസ്തൃതി കൂടിയും ഉള്ള കാലത്താണ് അന്നും പാലടയും, പാൽപ്പായസവും നിത്യം ആഗ്രഹിച്ചവകൾ കഴിച്ചു ജീവിക്കുന്ന അധികാരിമേലാളവർഗ കുടുംബങ്ങൾ ഉണ്ടായിരുന്നു രാജാക്കൻമാരുടെ കൊട്ടാരങ്ങളിൽ പ്രഭുക്കൻമാരും പുരോഹിതൻമാരും ഭരണചക്രം തിരിക്കൂന്ന തിൽ മുഖ്യ സ്ഥാനിക ളായിരുന്നു.മതവും ജാതിയും വേർതിരിച്ചുള്ളപണികളും അന്നുണ്ടായിരുന്നു അകൽച്ചകളും ഒക്കെ ജനജീവിതത്തിൽ സാധാരണമായിരുന്നതാണ്. യജമാനൻ്റെ പാദസേവ ചെയ്യുക എന്നത് ഒരു ദാസൻ്റെ കടമയായിരുന്നു. അതിനു യജമാനൻ നൽകുന്നതെന്താണോ അതാണു കൂലി.രാജാവ് ഒരു വ്യക്തിയായിരുന്നതുകൊണ്ട് ഒരാളുടെ നൻമയും തിന്മയും പ്രജകൾക്കു അനുഭവിച്ചാൽ മതിയായിരുന്നു . പ്രജാക്ഷേമത്തിനു ഒന്നാം സ്ഥാനം നല്കിയ രാജാക്കൻമാരുടെ കാലത്ത് ജനത്തിൻ്റെ സുഖവാസത്തിന് ആവശ്യമായവകൾ നൽകുന്നതിലായിരുന്നു മുഖ്യ ശ്രദ്ധ. പുരോഗമനത്തിൻ്റെ പാതയിലായ മനുഷ്യൻ അടിമത്വത്തിൻ്റെ പിടിയിൽ നിന്ന് രാജഭരണത്തിൽ നിന്നും വിദേശ ഭരണത്തിൽ നിന്നുമൊക്കെ മോചിതരായി സ്വതന്ത്ര രാഷ്ട്രങ്ങളായി. ലോകത്തിെ ലെ കണക്കെടുത്താൽ ജനാധിപത്യ വ്യവസ്ഥയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ അതിരുകാക്കുന്ന ജവാനയും കതിരുകാക്കന്ന കർഷകനേയും ഒരേ പോലെ സംരക്ഷിക്കുമെന്നു പറഞ്ഞു സ്വതന്ത്ര വായും ഇടുങ്ങിയ മനസ്സുമായി ഭരണ കേന്ദ്രങ്ങളിൽ ഇരുന്ന്പണാഗമന മാർഗങ്ങളെല്ലാം ബഹുഭുരിപക്ഷത്തിൻ്റെ കൈയ്യിൽ നിന്ന് ഭരണകൂട വാസികൾ പിടിച്ചെടുക്കുന്നു പത്താം ക്ലാസ്സും ഗുസ്തിയും ഉള്ളവൻ ജനാധിപത്യത്തിൻ്റെ അർത്ഥമോ ദൈവീക നിയമങ്ങളുടെ ബാലപാഠം പോലും ജീവിതത്തിലില്ലാത്തവർ വരുമാനം നേടാനായ് അധികാരം നിലനിർത്താനായി സ്വർത്ഥ ആഗ്രഹപൂർത്തിക്കായി പ്രവർത്തി ക്കുന്നതാണ് ഇന്നത്തെ ‘പ്രജാ ജീവിതം’ ദുർഘടാവസ്ഥയിൽ എത്തി നിൽക്കുന്നതിൻ്റെ മുഖ്യ കാരണം.രാജ ഭരണത്തിൽ ഒരാളുടെ നന്മതിന്മകൾ ജനങ്ങൾ അനുഭവിച്ചാൽ മതിയായിരുന്നു ഇന്നത് ഒരു കൂട്ടം പേരുടെ ഇഷ്ടാനിഷ്ടങ്ങൾക്കായി പൊതു ജനം നിന്നുകൊടുത്തില്ലങ്കിൽ രാജാവിൻ്റെ കാലത്തോ വിദേശികളുടെ അടിമ ജീവിതകാലത്തോ ഉണ്ടായിരുന്ന ശിക്ഷകൾക്കപ്പുറം അനുഭവിക്കേണ്ടി വരുംഎന്നു മാത്രം. മനുഷ്യാരംഭം മുതൽ തന്നെ അധികാരിയാകാൻ മേലാവിയാകാൻ അംഗീകാരം കിട്ടാൻ ദുർബലനെ കീഴടക്കാൻ ഉള്ള ആവേശം മനുഷ്യനുണ്ടായിരുന്നു ദൈവം സൃഷ്ടിച്ചുനല്കിയ വകൾ കൊണ്ടു് പിശാച്ച് മനുഷ്യനിലെ അധമവികാരങ്ങളെ ഉത്തേജിപ്പിച്ച് സ്വന്ത സഹോദരനായ ആ ബേലിനെ കൊന്ന് സംതൃപ്തി അടയാമെന്നു കരുതി പക്ഷേ ദൈവത്തിനു മുമ്പിൽ നിന്നു് കായേൻ ഓടി ഒളിക്കാൻ ഇന്നും ശ്രമിക്കുന്നു.
ഇന്നത്തെ മനുഷ്യൻ്റെ ജീവിതാവശ്യങ്ങൾ സുഗമമായി നിറവേറ്റാൻ ജോലി ഇല്ലാത്ത അവസ്ഥയലേക്ക് നീങ്ങുകയാണ്. കതിരുകാക്കു |ന്ന കർഷകൻ ഭ ക്ഷണത്തിനാവശ്യമായവകൾ രാ പകലുകൾ നോക്കാതെ പാടത്തും പറമ്പിലും അദ്ധ്വാനിച്ച് ഉല്പാദിപ്പിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടു് ഈ അവസ്ഥയിൽ കാർഷിക മേഖല എത്തി.?ഒരു കാലത്ത്‌ അദ്ധ്വാനിക്കുന്ന കർഷകനും തൊഴിലാളിക്കും ജീവിക്കാനാവശ്യമുള്ള വകൾ കിട്ടുമായിരുന്നു അതുകൊണ്ടാണ് അവർ വീടുവച്ചതും മക്കളെ കെട്ടിച തും മരുന്നു വാങ്ങിതും മക്കളെ പഠിപ്പിച്ചതുംഒക്കെ ഇന്ന് സാധാരണ കർഷകരെന്നല്ല വൻ കിടക്കാരും കൃഷി മേഖല മടുപ്പുളവാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. വ്യാപാരിയും വ്യവസായിയും ഉദ്യോഗസ്ഥരും മനുഷ്യവർഗ്ഗം മുഴുവൻ ആഹരിക്കുന്നത് കാർഷീക ഉല്പന്നങ്ങൾ സംസ്കരിച്ചാണന്ന സത്യം ഇവിടെ നമുടെ ‘ഭരണകൂട കർത്താക്കൾ വിസ്മരിച്ചതിൻ്റെ പ്രത്യാഘാതമാണ് ഇന്നിൻ്റെ ഏറ്റവും വലിയ തകർച്ചക്കു കാരണമെന്നറിയുക. കർഷകജനത ഗ്രാമങ്ങളുടെ നിഷ്കളങ്കത കൈമോശം വരാതെ സൂക്ഷിച്ചവരായിരുന്നു രോഗങ്ങൾ അവരിൽ കുറവായിരുന്നു സ്നേഹത്തിൻ്റെ ആനന്ദം അവരിൽ നിലനിന്നിരുന്നു. പക്ഷേ ഇന്ന് സമുഹത്തി ൻ്റെ നടുവിൽ ഏതെങ്കിലും വസ്തു കൃഷി ചെയ്യുന്നവനുണ്ടങ്കിൽ കടക്കെണിയിൽപെട്ട് എന്ന് ആത്മഹത്യ ചെയ്യണമെന്ന ആലോചനക്കായിരിക്കും മുൻതൂക്കം. അതായതു് കർഷക ജനത ലോകത്തിൻ്റെ ഏതു കോണിലായാലും രാജ്യനില നിൽപ് അവൻ്റെ ചുമലിലാണ്. അതറിയാത്തവരുള്ള നേതാക്കൾ നയിക്കുന്നിടത്ത് സർവ മേഖലകളിലും അസ്വസ്ഥത ജനിക്കും. ദൈവം സൃഷ്ടിച്ചതല്ലാതെ അതിനെ മാറ്റിമറിച്ചുണ്ടാക്കിയതല്ലാതെ എന്തുണ്ടു് ഈ ലോകത്ത്‌ ? ക്ഷേമകരവും ദോഷകരവുമായവകൾ ഇവിടുണ്ടു് കത്തികൊണ്ടു് കറിക്കരിയുകയും കഴുത്തിൽ കയറ്റി കൊല്ലുകയുമാവാം ഉപയോഗിക്കുന്നവൻ്റെ മനോഭാവമനുസരിച്ചാണ് ശരിതെറ്റുകളാവുക. സുഖവും അസുഖവും ആവുക. സ്വാതന്ത്ര്യം ദു:സ്വാതന്ത്ര്യമായി ഉപയോഗിക്കുന്നതാണ് പിശാചിൻ്റെ തന്ത്രം ഈ ലോകത്തു് സാത്താൻ ഒന്നുമുണ്ടാക്കിയവനല്ല സൃഷ്ടിച്ചവനുമല്ല. ദൈവം സൃഷ്ടിച്ച വയെ വെടക്കാക്കി തനിക്കാക്കുക മാത്രമാണവൻചെയ്യന്നത്. ഒരു വിഭാഗം തകർന്നടിയുമ്പോൾ മറെറാരു വിഭാഗം സമ്പത്തുകുന്നു കൂട്ടുന്നു. അവനാസമ്പത്തുകൊണ്ടു് ലോകത്തെ വിടെ നിന്നാണങ്കിലും സുഖ സൗകര്യങ്ങളെത്തിക്കാം എന്നതു് വിസ്മരിക്കന്നില്ല. പക്ഷേ മണിമേടക്കരികിലെ കൊച്ചു വീട്ടിലെ ഗ്രഹനാഥൻ കടക്കെണിയിൽപെട്ട് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥക്ക് ധനാഢ്യൻ ഉത്തരവാദി അല്ല തന്നെ. പക്ഷേ ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണമെന്നതു് യേശുവിൻ്റെ വചനമാണ് സർവമതങ്ങളും ഇതു പറയുന്നു. മനുഷ്യജീവിതം സുഖകരമാ വാൻമനുഷ്യൻ ദു:ഖിതനെ ആശ്വസിപ്പിച്ചേ പറ്റൂ പണം കൊണ്ടു പറ്റാത്തവ ഒരു വാക്കു കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ അപരനെ ചിലഘട്ടങ്ങളിൽ ആ പത്തിൽ നിന്ന് കരകയറ്റാനായേക്കും. ആവുന്ന ഉപകാരം ചെയ്യാതെ പോവുന്നവർ മതനിയമങ്ങളും രാജ്യ നിയമങ്ങളും പാലിക്കുന്നവരായാലും കിട്ടിയ വകളിൽ ആനന്ദം കണ്ടെത്താനാവാതെ ഈ ലോകജീവിതം അസംതൃപ്തിയിലും ആവലാതികളിലുമായി ഞെരുങ്ങി ജീവിക്കുന്നവർ ഏറിയിരിക്കുന്ന ഈ കാലത്തു് അവിഹിതമാർഗങ്ങളിലൂടെ പണ സമ്പാദനം നടത്തുന്നവരും അധികാരമേ ലാളരിൽ കൂടുന്നു. പക്ഷേ അധികകാലം വിശ്വാസ വഞ്ചകരായവർ തങ്ങളുടെ കർമ്മ പഥത്തിലൂടെ മുന്നോട്ടു പോവാൻ ഈശ്വരൻ അനുവദിക്കാറില്ല അതെത്ര ഉന്നതനായാലും.അതാണു ദൈവനീതി പക്ഷേ ഇതു കണ്ടിട്ടും അവസരം കിട്ടുമ്പോൾ അപരൻ്റെ അദ്ധ്വാന പങ്ക് പിടിച്ചു വാങ്ങി സുഖലോലുപതയിൽ വിരാജിക്കാമെന്നു കരുതുന്നതാണു് അത്ഭുതം! സ്വപ്നയുടെ സ്വപ്ന സൗധം ഇടിഞ്ഞു വീഴുന്നത് നാമിന്നു കാണുന്നു.അധികാര സോപാനങ്ങളിൽ വാഴുന്നവർക്കൊപ്പമായിരുന്നി ട്ടും കൈകളിൽ വിലങ്ങു വള ആഭരണമാക്കി നടന്നു പോവുന്ന കാഴ്ച! മുൻകാല അഴിമതി വീരൻമാരെ പോലും ലജ്ജിപ്പിച്ചിരിക്കുന്നു. രാജ്യത്തിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഒത്തിരി പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്താതെ പോവുന്നതാണു് ജനാധി പത്യ ഭരണ സംവിധാനങ്ങളുടെ ഒരു വലിയ വീഴ്ച . രാഷ്ട്രീയ ഭരണ നേതാക്കളും ഉദ്യോഗസ്ഥരുംതങ്ങളുടെ അധികാരം ഉപയോഗിക്കേണ്ടത് അവകാശികൾക്കു് ലഭിക്കേണ്ടവർക്കു് വേണ്ട സമയത്തു് കിട്ടാനും അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തുന്നുണ്ടോ? എന്നു പരിശോദിക്കുകയുമാണ് ചെയ്യേണ്ടതു്. പക്ഷേ സത്യസന്ധരുടെ ശബ്ദം ആ മേഖലകളിൽ പതുങ്ങിപ്പോവുന്നതു് എന്തു കിട്ടിയാലും എങ്ങിനെ കിട്ടിയാലും എൻ്റെ പോക്കറ്റിലേക്കാക്കുന്നവരുടെ എണ്ണം അധികരിച്ചതി നാലാവാം എന്തിനേറെ ന്യൂനപക്ഷങ്ങൾക്കു് ഭരണ നേതൃത്വം നലകിയ ആനുകൂല്യങ്ങൾ വരെ ആളുകൂടുതലുള്ള പക്ഷം അടിച്ചുമാറ്റുന്നു ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങൾക്കു അർഹതപ്പെട്ടവകിട്ടുന്നുണ്ടോ എന്നു പരിശോദിക്കാനോ അതു നല്കാനുള്ള നടപടി സ്വീകരിക്കാനോ കഴിയുന്നില്ല. ഉദാഹരണങ്ങൾ ഇനിയുമുണ്ട് രാജ്യത്തിലെ വൃദ്ധജനങ്ങളുടെ അവസ്ഥ ദയനീയമാണന്നു്രാജ്യഭരണകർത്താക്കളിലെ അറുപതു കഴിഞ്ഞ വർപോലും ഓർക്കുന്നില്ല ആരോഗ്യമുള്ള കാലം മുഴുവൻ അദ്ധ്യാനിച്ചു അതിൻ്റെ ഓഹരി പലപേരുകളിലും വാങ്ങി സുഖ ഭരണം നടത്തുന്നവർ വൃദ്ധമന്ദിരങ്ങൾ പണിയാതെ പതിനായിരം രൂപയെങ്കിലും കിട്ടാനുള്ള അവസരമൊരുക്കുന്നത് ദൈവീകമാണ് ലക്ഷ്യത്തിലെത്താതെ പോവുന്ന അനേക പദ്ധതികളുടെ പേരിൽ അടിച്ചുമാറ്റപ്പെടുന്ന കോടികൾ രാജ്യഭരണ കർത്താക്കൾക്കേ കണ്ടെത്താനാവു ഒരിക്കൽ യേശുവിൻ്റെ പ്രസംഗം ശ്രവിച്ചിരുന്നവർ നേരം പോയതറിഞ്ഞില്ല യേശു ശി ഷ്യരോടു പറഞ്ഞു “ഇവർക്കു് വിശക്കുന്നുണ്ടു് ആ ഹാരം നൽകുക അല്ലങ്കിൽ പോകും വഴി അവർ വീണു പോവും” ശിഷ്യർ തമ്മാമ്മിൽ നോക്കി നേരമോ സന്ധ്യയായി പട്ടണം അകലെയാണ താനും ഇത്രയധികം പേർക്ക് എന്തു കൊടുക്കും അവരുടെ ചിന്തയറിഞ്ഞ ഗുരു അവരോടു ചോദിച്ചു “നിങ്ങളുടെ കൈയിൽ എന്തുണ്ട്?” അവർ പരിശോദിച്ചപ്പോൾ ഏഴപ്പവും കുറച്ചു ചെറിയ മീനുകളും കണ്ടെത്തി” അതി വിടെ കൊണ്ടുവരുക ” അവരെത്തിച്ചപ്പോൾ കൃതജ്ഞതാ സ്തോത്രം ചൊല്ലി അവർക്കു നല്കി കുട്ടകൾ അപ്പവും മീനും കൊണ്ടു നിറഞ്ഞു എല്ലാവർക്കും കൊടുത്തു കഴിഞ്ഞു ശേഖരിച്ചപ്പോൾ ഏഴു കുട്ടകൾ ബാക്കി, അതെന്തു ചെയ്തന്ന് പറഞ്ഞില്ലങ്കിലും ശിഷ്യ പ്രമുഖൻ സ്വന്തം കീശയിലാക്കിയില്ല. ദൈവപു? ത്രനായതിനാൽ അത്ഭുതം ചെയ്തെന്ന്പറഞ്ഞൊഴിയാം. പക്ഷേ നമ്മുടെ രാജ്യത്തെ മുഴുവൻ മനുഷ്യർക്കും സുഭിക്ഷ ത യിൽ കഴിയാനുള്ള വകൾ നമ്മുടെ രാജ്യത്തുണ്ട്. വേണ്ട രീതിയിൽ ആക്കി എല്ലാ വ ർ ക്കും തുല്യ സൗകര്യങ്ങൾ ഒരുക്കാനുള്ള വിശ്വസ്തതയും സത്യസന്തതയും കിട്ടിയ അധികാരം ചങ്കൂറ്റത്തോ ടേപ്രയോഗിക്കുകയേ വേണ്ടൂചില്ലറക്കു വേണ്ടി ചില്ലറക്കാർക്ക് സമ്പത്തുകൂമിഞ്ഞുകൂട്ടാൻ അവസരം നല്കാതിരുന്നാൽ ഈ രാജ്യത്തും ദൈവം അത്ഭുതം കാണിക്കും കർഷകനെ കൂടി രാജ്യത്തെ ദാരിദ്ര്യ നിർമാർജന പദ്ധതിയായ തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി അവൻ്റെ പറമ്പിലെ, പണിയെടുക്കുന്നതിനു വേതനം നല്കിയാൽ യഥാർത്ഥ ദാരിദ്യ നിർമാർജന മാവും മണ്ണിൽ അദ്ധ്യാനിക്കനുള്ള ഊർജമായി അതു മാറും. ക്ഷീരകർഷകനേയും ഈ പദ്ധതിയിൽ ചേർക്കുന്നതോടേ പാൽ സുഭിക്ഷമാവും. ദൈവം നല്കിയ അധികാരങ്ങൾ ദൈവേഷ്ടപ്രകാരം ഓരോ വ്യക്തിയും നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പിശാചിൻ്റെ തന്ത്രങ്ങൾ പരാജയപ്പെടും. സ്വർഗ്ഗം ഇവിടെയാകും നാം സ്വർഗവാസികളും.
ദൈവം സർവരേയും സത്യവഴിയിലേക്കാനയിക്കട്ടെ!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy