ജീവനും ജീവിതവും

എ. എം. തോമസ് ചാഴി

സുവിശേഷാധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ ‘സ്നേഹം ‘തന്നെ ശരണം പ്രായോഗിക ജീവിതത്തിൽ സ്നേഹ ജീവിതം കാണിച്ചു തന്ന ഒത്തിരി മഹത് വ്യക്തിത്വങ്ങൾ നമുക്കറിയാം. അവരുടെ ഒക്കെ ജീവിത സാക്ഷ്യങ്ങളാണ്, ഇന്നും മനുഷ്യൻ്റെ ജീവിതത്തെ നന്മ നിറഞ്ഞ വഴിയിലൂടെ നടക്കാൻ പ്രാപ്തരാക്കുന്നതു്. കാലഘട്ടത്തെ തന്നെ രണ്ടാക്കി മാറ്റിയ മനുഷ്യരക്ഷകനായി അവതരിച്ച ക്രിസ്തുവാണ് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി. ക്രിസ്തുവിനു മുമ്പെന്നും ക്രിസ്തുവിനു ശേഷമെന്നും കാലഗണന കണക്കാക്കാൻ തക്ക രീതിയിൽ മനുഷ്യകുലത്തിൽ സ്വാധീനം ചെലുത്തിയ മറ്റൊരു ജന്മമുണ്ടായിട്ടില്ല. അവതാരങ്ങൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ടങ്കിലും ലോകരക്ഷകനായ ക്രിസ്തു മാത്രമാണ് ഗുരു എന്ന പദവി എങ്ങിനെയായിരിക്കണമെന്ന് നേതാവു് എങ്ങിന്നെ പെരുമാറണമെന്ന് ജീവിച്ചു കാണിച്ചത്.
സ്വന്തശിഷ്യരുടെ കാലുകൾകഴുകി ചുംബിച്ചിട്ട് ‘നിങ്ങളും ഇതുപോലെ ചെയ്യുക ‘ഒപ്പം നല്കിയ ഉപദേശം “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ അത്യരുടെ ദാസരാവുക ” എന്നു പറഞ്ഞാൽ അധികാരം അധസ്ഥിതരുടെ ഉന്നമനത്തിനു ഉപയുക്തമാവുന്നില്ലങ്കിൽ അതിൽ മനുഷ്യ സ്നേഹമില്ല ഒപ്പം ദൈവസ്നേഹവുമില്ല കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നത് കളവാണ്. ദൈവം സ്നേഹമാണ്. ദൈവസ്നേഹം പ്രകടമാവുന്നതു് മനുഷ്യരിലൂടെയാണ്. എല്ലാ മതങ്ങളും ,ജാതികളും വിശ്വാസികളും,, അവിശ്വാസികളും, സ്നേഹത്തിൻ്റെ വക്താ
ക്കളാണതാനും. സർവരിലും സ്നേഹമുണ്ടുതാനും. അതില്ലാതെ ഒരുവനും ജീവിക്കാനാവില്ല തന്നെ. എന്നാൽ ആരെസ്നേഹിക്കുന്നു, എന്തിനെ സ്നേഹിക്കുന്നു, എന്തിനു സ്നേഹിക്കുന്നു, ഇതിനെയൊക്കെ ആശ്രയിച്ചാണ് ദൈവീകതയും സുഖസമാധാന ലബ്ബ്ദിയും ഒക്കെ അനുഭവിക്കുക. ഒരു പഴഞ്ചൊല്ലുണ്ടു്. .’ ഞാനും ഭാര്യയും ഒരു തട്ടാനും മതി ഈ ലോകത്തിൽ ‘ഇത്തരം സ്നേഹമാണിന്നുള്ളതെന്നു ഞാൻ പറയുന്നില്ല!! ഇന്നിൻ്റെ ചിത്രത്തിന് ഇന്നലെ കൂടിയ ധ്യാനങ്ങളും, പ്രാർത്ഥനകളും, പൂജകളും ഒന്നും ശാന്തി, സമാധാനം, ആഗ്രഹപൂർത്തി, സ്വപ്ന സാഫല്യം ഒന്നും കരഗതമാവുന്നില്ലങ്കിൽ കാരണം തേടി കണ്ണാടിയിൽ നോക്കുകയാണു നല്ലത്. കണ്ണാടി തല്ലി പൊട്ടിക്കുന്നതിനു മുമ്പെങ്കിലും എന്നിലെ സുഖാസക്തി, പണാസക്തി, കമാസക്തി, അധികാരസക്തി എന്നിവയിലേക്കു നോക്കാൻ കഴിഞ്ഞാൽ, തിരുത്താൻ ഒരുങ്ങിയാൽ അതാണ് മുൻ കാല സുകൃതമെന്നൊക്കെ പറയുന്നത്. അല്ലെങ്കിൽ ആ സക്തികളുടെ പിടിവിടുന്നത് ആത്മഹത്യയിലായിരിക്കും
പാപത്തിൽ വീഴും മുമ്പേ അതു തെറ്റാണന്നറിഞ്ഞ് പിൻമാറാൻ കഴിയുന്നതാണു് ദൈവാത്മാവിൻ്റെ പ്രവർത്തനം.അഥവാ പാപത്തിൽ വീണതിനു ശേഷം തിരുത്താൻ, പശ്ചാത്തപിക്കാൻ അവസരം ലഭിക്കുന്നത് ദൈവത്തെ നിത്യം ധിക്കരിക്കാത്തവർക്കായിരിക്കും. ഒരുവൻ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങളിലെ സത്യാഅസത്യങ്ങൾ അവനു മാത്രമറിയാവുന്നതായതിനാൽ അന്യൻ്റെ വിലയിരുത്തലുകൾ ശരിയായിക്കൊള്ളണമെന്നില്ല അസത്യവും, അസ്സൻമാർഗ്ഗീകതയും, അഴിമതിയും, ഒക്കെ കൊണ്ടു് കൈവശപ്പെടുത്തുന്ന പദവിയും സമ്പ ത്തുംപിടിക്കപ്പെടുന്നത് അനുഭവിക്കാൻ കഴിയാതെ വരുന്നത് ഇക്കാലത്ത് അസാധാരണമല്ല.
ആശ നല്ലതാണ് ആഗ്രഹങ്ങളാണ് മനുഷ്യനെ വളർച്ചയിലേക്കു നയിക്കുക പക്ഷേ അത്യാശയും അത്യാർത്ഥിയും ആവുമ്പോൾ അത്യാപത്തിലേക്കു വീഴുന്നു ഈ ലോകനിയമങ്ങളും ദൈവീക നിയമങ്ങളും ഉണ്ട്.ഇതു രണ്ടും പാലിക്കാൻ ഒരുവൻ ബാദ്ധ്യസ്ഥനാണ്.ഒന്നാം സ്ഥാനമേതിെനെന്ന് തീരുമാനിക്കുന്നതു് വ്യക്തികൾ തന്നെയാണ്, അവൻ്റെ വിശ്വാസമാണ്. ലോക നിയമങ്ങൾ ഓരോരോ രാജ്യങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്ഥമായിരിക്കും അതേപോലെ ഓരോരോ മതത്തിൻ്റെ നിയമങ്ങളും ആചാരാനുഷ്ടാന രീതികളും വ്യത്യസ്ഥമായിരിക്കും പക്ഷേ ദൈവം ലോകത്ത് എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ വകൾ നല്കിയിരിക്കുന്നു. ഒരു വൻ ദൈവം നല്കിയ പ്രാണവായു കൂടുതൽ വലിച്ചു കയറ്റി പുറത്തേക്കു വിടാതെ സ്റ്റോക്കു ചെയ്യാമെന്നു കരുതിയാൽ എന്താകും സ്ഥിതി.അതേ പോലെ എനിക്കങ്ങനെ ദൈവത്തിൻ്റെ ദാനംവേണ്ടാ എന്നു തീരുമാനിച്ചു പ്രാണവായുവേണ്ടന്നു കരുതി എത്ര നേരം ശ്വാസം എടുക്കാതിരിക്കാം?അപ്പോൾ ദൈവീക നിയമങ്ങൾക്ക് മനുഷ്യൻ ഒന്നാം സ്ഥാനം നല്കിയേ പറ്റൂ.ദാനമായി കിട്ടിയ ജീവനും ജീവിക്കാനുള്ള പരിതസ്ഥിതികളും പ്രകൃതിയും ഒക്കെ അനുഭവിക്കുന്നവൻ അതിരുനിർമ്മിച്ച് എന്നിലെ ദൈവത്തെ കയറ്റാതിരിക്കണമോ? അതോ എന്നിലെ എന്നെ പിഴുതെറിയാൻ പശ്ചാത്താപവും’, പ്രാർത്ഥനയും, ഉപവാസവും അനുഷ്ടിച്ച് അതിരുകളില്ലാത്ത ദൈവീക സ്നേഹത്തെ ഒഴുക്കി സ്വജീവിതം സുഖജീവിതം ആക്കി മാറ്റണോ? “ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും “നല്കാനുള്ള വിവേക ത്തിനായി പ്രാർത്ഥിക്കാം ദൈവം നല്കിയതിനെല്ലാം നമുക്ക് നന്ദി പറയാം .സ്നേഹ രാജ്യ നിർമിതിയിൽ നമുക്കും പങ്കുചേരാംസർവരേയും ജഗത് നിയന്താവു് അനുഗ്രഹിക്കട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy