സെന്റ് ജോസഫ് ചുണ്ടക്കര ഇടവകയിൽ, എട്ടുനോമ്പിനോട് അനുബന്ധിച്ചുള്ള ഉപവാസദിനത്തിൽ ഇടവകയിലെ എല്ലാം വഴികളിലൂടെയും ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി. രാവിലെ 6:30 നുള്ള വി. കുർബാനക്കും നൊവേനക്കും ശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുകയും തുടർന്ന് 8 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിച്ചു. ചുണ്ടക്കരയിൽ നിന്നും അമ്പലക്കുന്നു, വെള്ളച്ചിമൂല, കമ്പളക്കാട്, വണ്ടിയാംപ്പറ്റ, കോട്ടത്തറ മൈലാടി പള്ളിക്കുന്ന്, പുല്ലാന്തിക്കുന്നു ഏച്ചോം എന്നീ വീഥികളിലൂടെ ഭക്തി സാന്ദ്രമായി ദിവ്യകാരുണ്യഗീതങ്ങളും പ്രാർത്ഥനകളും ആലപിച്ച് രണ്ടു മണിക്ക് ഇടവക ദൈവാലയത്തിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യൻ വാഴയിൽ, അസിസ്റ്റന്റ് വികാരി ഫാ. ടോണി ഏലംകുന്നേൽ കൈക്കാരൻമാരായ ജോസ് മേട്ടയിൽ, സാബു വാളായിൽ, ഏലിയാസ് ചെരിവുകലായിൽ, ഷിജു ഇല്ലിക്കാമുറിയിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് കുറിഞ്ഞിമല, സെക്രട്ടറി അജീഷ് കണിയാംപറമ്പിൽ, പാരിഷ് കൗൺസിൽ മെമ്പർ ഷിജു മരുതാനാനീക്കൽ, മാതാധ്യാപകർ എന്നിവർ നേതൃത്വം നൽകി.