അഗതികളും വൃദ്ധരും രോഗികളും ആയ 300 – ഓളം ആളുകൾ താമസിക്കുന്ന കോളയാട് അറയങ്ങാടുള്ള സ്നേഹഭവൻ എന്ന അഗതി മന്ദിരത്തിൽ ഒരു ലോഡ് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത. കോവിഡ്- 19 മൂലം നിത്യ ചിലവുകൾക്ക് പ്രതിസന്ധി നേരിടുന്ന അനാഥമന്ദിരങ്ങളെ സഹായിക്കാൻ സംഘടന നടപ്പിലാക്കുന്ന “കരുണയുടെ തീരത്ത്” പദ്ധതിയുടെ ഭാഗമായി രൂപതയുടെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളുടെ സംഭാവനയിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചത്. ഭക്ഷ്യവസ്തുക്കൾ നിറച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പെരുന്നേടം നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ,പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ, സെക്രട്ടറി ടോം ജോസ് പൂവക്കുന്നേൽ, ജനറൽ ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ,സാബു ഊളവള്ളിൽ, സജീഷ് ഇടത്തട്ടെൽ,ജോസ്,സിനീഷ്, ടോണി, റോയ്,ജോമോൻ എന്നിവർ നേതൃത്വം കൊടുത്തു.