ഒരുവൻ നല്ലവനാണന്നു് പറഞ്ഞാൽ പറയുന്നവനെ കല്ലെറിയുന്നവരേറെയാണ്.ഒരാളെക്കുറിച്ച് അയാൾ നന്മ നിറഞ്ഞവനാണന്നു പറഞ്ഞു | പോയാൽ അപ്പോൾ തന്നെ അയാളുടെ ഭൂതകാല ജീവിതത്തിൽ അയാൾ ചിന്തിക്കുക പോലും ചെയ്യാത്ത തെറ്റുകൾ ചെയ്തവനാണന്നുനമുക്കു കേൾക്കാനാവും. അതു ശരിയാണന്നു സാക്ഷ്യപ്പെടുത്തുന്നത് ചിലപ്പോൾ സ്വന്തസഹോദരനുംഅയൽവാസികളൂം ബന്ധുക്കളുമായിരിക്കും .നാം അവർ പറഞ്ഞതിനെകുറിച്ചന്വേഷിച്ചറിയുമ്പഴാണറിയുക പത്തു രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ല അല്ലെങ്കിൽ അ വരൂടെ ഇഷ്ടത്തിനു നിന്നില്ല. ഏതു ജോലിയിൽ ഏർപ്പെട്ടവനാണങ്കിലും സത്യത്തിലും നീതിയിലും സേനഹത്തി ലും ജീവക്കുന്നവനും തൻ്റെ ജോലിയിൽവിശ്വസ്ഥതയും ആത്മാർത്ഥതയും പുലർത്തി പ്രവർത്തിക്കുകയും ചെയ്യുന്നവനെ ഒരു കൂട്ടർ തിന്മ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പുത്തരിയല്ല. സമുഹം കുറ്റവാളി യെന്നും ,മോശക്കാരനെന്നും എഴുതിതള്ളിയവനായിരിക്കും ഇക്കൂട്ടരേക്കാൾ മനുഷ്യ സ്നേ ഹി “താക്കോൽ പഴുതിലൂടെ നോക്കരുത്” എന്ന പഴഞ്ചൊല്ലിൻ്റെ വിപരീതം ചെയ്യാനാണ് പലർക്കും താൽപര്യം .വാതിൽ തുറന്നു കിടന്നാലും അതിൽ മുട്ടണമെന്നതാണ് സാമാന്യ മര്യാദ .പക്ഷേ ആരാൻ്റെ അടുക്കളയിൽ പോലും അടക്കത്തിൽ കയറി മറഞ്ഞു നിന്നു നോക്കി എന്താണു കറിവയ്ക്കുന്നതെന്നറിയാനുള്ള വ്യഗ്രതക്കാർ താളാണു കറിയെന്നറിഞ്ഞതിനെ വിളിച്ചു പറഞ്ഞു് പരിഹസിച്ച് കളിയാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. അങ്ങിന്നെ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കി അതു കേട്ടു് കൈയ്യടിച്ച് കൂടുന്നവർ, കൂവുന്നവർ അവനവൻ്റെ അന്തരംഗത്തിലെ വികല ചിന്തയിലൂടെ ചെയ്തു കൂട്ടിയിട്ടുള്ള വകൾ ആരാനറിഞ്ഞാൽ അറപ്പുള വാക്കുന്നവകളായാരിക്കും എന്നറിയാൻ ആത്മശോദന ചെയ്യാൻ മെനക്കെടാറില്ല.പര ദൂഷണ മേറ്റ് പിടയുന്നവൻ്റെ കണ്ണീർ കാരണക്കാരനെ മാനസ്സാന്തരത്തിലേക്കെത്തിക്കുന്നില്ലങ്കിൽ ഈ ലോകജീവിതം പീഡന പർവ്വമായിപ്പോയാൽ സ്വയം ക്റതമെന്നു കരുതുകയേ വഴിയുള്ളു. നല്ല കള്ളൻ്റെ മനോഭാവമെങ്കിലും അവസാനകാലത്തു ലഭിക്കാൻദൈവത്തിൻ്റെ കരുണ കിട്ടണം.അപരൻ്റെ കുറ്റവും ,കുറവും തേടും മു മ്പേ അവനവൻ്റെ കുറവുകൾ കണ്ടെത്തുന്നവരാണ് നന്മയ ററു പോവാത്തവർ .തെറ്റുകൾ ചൂണ്ടിക്കാട്ടാം അതു അപരനെ ,ഇകഴ്ത്താനും തകർക്കാനും, സ്വാർത്ഥ ലാഭവും വച്ചു കൊണ്ടാവുമ്പോൾ ദൈവീക മാവില്ല .ഈ ലോകനിയമങ്ങളിൽ മാത്രം രക്ഷകണ്ടെത്തുന്നവർ തിരുത്തൽ സ്വയം ചെയ്യാൻ കഴിയാത്തവരാണ് ,അപരൻ്റെ തെറ്റുകൾ ക്ഷമിക്കാൻ കഴിയാത്തവരാണ്, ദൈവരാജ്യത്തിൽ അവർക്കു വസിക്കാനാവില്ല. എൻ്റെതു മുഴുവൻ ഒളിച്ചു വയ്ക്കുകയും ആരാ ൻ്റെതുമുഴുവൻ എനിക്കറിയുകയും വേണം. പരദൂഷണം പറയുമ്പോഴുള്ള സുഖ മല്ലാതെ ഇത്തരക്കാർക്ക് സുഖജീവിതം അസാദ്ധ്യമാണ്. ഞാൻ പറയുന്നത് സത്യമാണന്നു സാക്ഷ്യപ്പെടുത്തി പറയുന്നവരുണ്ടു്, ആണയിട്ട് പറയുന്നവരുണ്ടു്, അപരന്നെ ഒളിഞ്ഞു നോക്കിയും തെളിഞ്ഞു നോക്കിയും വിധിക്കാനും തേജോവധം ചെയ്യാനും തമ്പുരാൻ അനുവദിക്കുന്നില്ല.ചിന്ത, വാക്ക് ,പ്രവർത്തിയിലൂടെ ആരാൻ്റെ രഹസ്യം പരസ്യമാക്കുന്നവർ വിശാചിൻ്റെ പണിയായുധമായി മാറുകയാണ് .നമുക്കൊത്തരി സത്യ ങ്ങ ൾ, രഹസ്യ ങ്ങൾ അറിയാമെന്നു കരുതി അവയെല്ലാം മൈക്കിലൂടെ കവലയിൽ വിളിച്ചു പറയുന്നതു് ഈ ലോകജീവിതവും പരലോകജീവിതവും സുഖകരമാക്കാനുള്ള വഴി അല്ല തന്നെ. ദുഷ്പ്രചാരണത്തിനു മുതിരും മുമ്പേ എന്തിനു വേണ്ടിയെന്നതും, ആർക്കുവേണ്ടി എന്നതും അനന്തര ഫലമെന്താവും എന്നതുംചിന്തിക്കാൻ അവസരം കിട്ടുന്നില്ലങ്കിൽ സാത്താൻ്റെ പിടിയിൽ നാം പെട്ടിരിക്കുന്നു എന്നറിയുക. പിറവിയുടേയും പിരിയലിൻ്റേയും ഇടക്കു കിട്ടുന്ന നാളൂകൾ എത്രയെന്നറിയില്ല. പരനാശവും, പരപീഡനവും നിറച്ച്ചുരുങ്ങിയ ജീവിത സമയം കിട്ടിയ അധികാരവും പദവിയും പണവും ആസ്വദിച്ചാ നന്ദിച്ചു ജീവിക്കാനാവാതെ കാലിടറി കൈ വിലങ്ങണിഞ്ഞു പരസഹായത്തോടേ പര നിയന്ത്രണത്തിൽ ആവുന്നവരുടെ എണ്ണം കൂടുന്നതു കണ്ടു് ഈ കൊറോണാ വൈറസ്സു പോലും നാണിച്ചു പോയിരിക്കുന്നു. കിട്ടിയതിന് നന്ദി പറയാതെ അടുത്ത തി നായി പായുകയാണു മനുഷ്യൻ. നലകിയവനെ നിന്ദിച്ച് അഹങ്കാരത്തളിച്ചയിൽ വീണുനടുവൊടിഞ്ഞു കിടക്കുമ്പഴും കാരണക്കാരേതേടി ആക്രോശിക്കുന്നതു് അധമ മനുഷ്യരുടെ ആശ്വാസമാണ്. പര നാനന്ദമേകി സ്വന്ത കുരിശുമെടുത്ത് ജീവിക്കുന്ന വർ തളർന്നുവീണാലും അവനേകിയ പ്രകാശത്തിൽ സഞ്ചരിച്ചവരുടെ അധരങ്ങൾ, അവരുടെ കരങ്ങൾ അവനു തുണയായി വരാം.കർത്താവിൻ്റെ കുരിശു താങ്ങാൻ നിയോഗിക്കപ്പെട്ട ശിമയോനും, വിയർപ്പും രക്തവും ഒലിച്ചിറങ്ങുന്ന യേശുവിൻ്റെ മുഖം തുടയ്ക്കാൻ അവസരം ലഭിച്ച വേറോനിക്കയും ഇന്നും വിസ്മരിക്കപ്പെട്ടവരല്ല.പണ പ്രലോഭനത്തിൽ വീണ് ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിൻ്റെ പേരും ഒപ്പമുണ്ടങ്കിലും ഒരു വിശ്വാസ വഞ്ചകൻ്റെ വെറുക്കപ്പെട്ടവൻ്റെ ജീവിതചിത്രമാണു നൽകുന്നതു്. നന്മ നിറഞ്ഞവൻ്റെ ജീവിതദുരവസ്ഥയിൽ നിന്ന് ഉയർത്തെണീൽക്കാൻ ദൈവകരങ്ങൾ നീട്ടുന്നതു കാണുവാനും അതിൽ പിടിച്ച് സമാധാന തീരത്തണയുവാനും കഴിയുന്നു.പരരോദനം കേട്ടു് ആനന്ദമാടി ആഘോഷിക്കുന്നവരുടെ വീഴ്ചയിൽ രക്ഷിക്കാൻ നീട്ടുന്നദൈവകരങ്ങൾ കാണാതെ പോവുന്നു പണമേറെ ഉണ്ടായാലും ഉന്നത പദവിയിലിരുന്നാലും പരനു പാര വയ്ക്കാൻ പണിയുന്നവന് പണവും പദവിയും ഭാരമായി മാറുന്നു അനർഹ ആനന്ദം ആസ്വദിച്ചതിൻ്റെ തിക്ഫലമായി ജീവിതം”ജീവനില്ലാതെ “തുടരണ്ട ഗതി സംജാതമാവുന്നു തേജോവധത്തിനിരയാക്കപ്പെട്ടവൻ്റെ രോദനം പരദൂഷണ ശരമേറ്റു പിടയുന്നവൻ്റെ തേങ്ങൽ വിശ്വാസ വഞ്ചനയുടെ കുന്ത മുനകൊണ്ടുണ്ടായ വിങ്ങൽ സജീവനായ തമ്പുരാൻ,ചിന്തകൾ പോലും അറിയുന്നവനായ ഈശ്വരൻ, അതിവേഗം ആശ്വാസമെത്തിക്കുന്നു ഇരയുടെ ജീവിതം സുരക്ഷിതമാക്കുന്നു. ദൈവവിശ്വാസം അന്ധമാണ്. അത് അനുഭവത്തിലൂടെ അറിയുന്നവനാണ് വിശ്വാസി. കാര്യകാരണ വിശദീകരണം അസാദ്ധ്യ മാണു് താനും.”വിശ്വസിക്കുക നീ അത്ഭുതം കാണും” ………… .ഏതു മഹാമാരിയും ഒഴിഞ്ഞു പോവും …………മനസ്സാക്ഷി മലീമസമാക്കാത്തിടത്തോളം……… അഥവ വീണുപോയാൽ തിരുത്താനുള്ള ഉൾപ്രേരണ സ്വീകരിച്ച് ദൈവീക ജീവൻ കൈവരിച്ച് പ്രത്യാശയോടേ നമുക്കീ ജീവിതം ആസ്വദിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ …………….