സബര്‍മതി ദൂരെയാണ്…

ബാബു ചിറപ്പുറം

1947 ഓഗസ്റ്റ് 15. ഓരോ ഭാരതീയന്‍േറയും ഹൃദയരക്തം തൂടിച്ചൂയര്‍ന്ന ഭാഗ്യദിനം… രണ്ട്
നൂറ്റാണ്ടിലേറെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന നമ്മൂടെ നാട് സ്വാതന്ത്രയപ്പൂലരിയിലേയ്ക്ക് മിഴി
തൂറന്ന സൂദിനം…എങ്ങും വിലക്കപ്പെട്ടിരൂന്ന ത്രിവര്‍ണ്ണപതാക സ്വതന്ത്രവിഹായസ്സിലേയ്ക്ക്
പറന്നുയര്‍ന്ന സൂദിനം….എങ്ങും ആഹ്ളാദാരവങ്ങളും ആര്‍പ്പുവിളികളും.തദ്ദേശീയരും വിദേശി
കളുമായി അനവധി പ്രത്രപ്രവര്‍ത്തകരും റിപ്പോര്‍ട്ടര്‍മാരും ഈ അമൂല്യ നിമിഷങ്ങള്‍ ഒപ്പി
യെടുക്കൂകയും രേഖപ്പെടൂത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. നെഹ്റു, പട്ടേല്‍,
രാജേന്ദ്രപ്രസാദ്, സരോജിനി നായിഡു, ആചാര്യ കൃപലാനി, സൂചേതാ കൃപലാനി
തൂടങ്ങിയവരുടെയൊക്കെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയ്ക്ക് ഈ ആഘോഷങ്ങള്‍ക്ക്
കാരണക്കാരനായ, അമരക്കാരനായ ആളെ മാത്രം അവര്‍ക്ക് കണ്ടെത്താനായില്ല, അതേ… നമ്മുടെ
ഗാന്ധിജിയെ. തേടി നടന്നവര്‍ ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തി. ബംഗാളിലെ നവഖാലിയില്‍ ഒരു
മുസ്ലീം ഭവനത്തില്‍ നിരാഹാരസമരത്തിലായിരുന്നു അദ്ദേഹം. വെട്ടിമൂറിയ്ക്കപ്പെട്ട ഇന്ത്യയുടെ
അതിര്‍ത്തിസംസ്ഥാനങ്ങളില്‍, അതിരൂവിട്ട വൈകാരിക പ്രക്ഷോഭത്തിന്‍െറ ഫലമായി നടമാടിയ
വര്‍ഗ്ഗീയ ലഹള അവസാനിപ്പിയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. ഒരൂ പ്രത്രപ്രതി
നിധി അദ്ദേഹത്തോട് ചോദിച്ചു, ‘ ഈ ആഘോഷവേളയില്‍ താങ്കളെ എല്ലാവരും പ്രതീക്ഷിച്ചത്
താങ്കളൂടെ ആസ്ഥാനമായ സബര്‍മതിയിലായിരുന്നു. എന്താണ് താങ്കള്‍ ഇവിടെ?’ അദ്ദേഹം
പറഞ്ഞു, ‘സബര്‍മതി ദൂരെയാണ്; നവഖാലി സമീപത്തും.’ ( Sabarmathi is far away; Navakhali is near)
സ്വാതന്ത്ര്യം നമുക്കൊക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ബന്ധൂരകാഞ്ചനക്കൂട്ടിലാണെങ്കിലൂം
ബന്ധനം ബന്ധനം തന്നെ പാരില്‍
എന്ന് കവി പാടിയതിന്‍െറ കാരണവാം മറ്റൊന്നല്ല. സ്വതന്ത്രമായി ചിന്തിയ്ക്കാനും പ്രവര്‍ത്തി
യ്ക്കാനും കഴിയാതെ വരുന്ന അവസ്ഥ തികച്ചും പരിതാപകരമാണ്. സ്വതന്ത്രരായി ജനിച്ച്
വളര്‍ന്ന നമുക്ക് ഒരുപക്ഷേ സ്വാതന്ത്രയമില്ലാത്ത അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ഒരു രാജ്യത്തേ സംബന്ധിച്ചിടത്തോളം അതിന്‍െറ പരമാധികാരവും സ്വാതന്ത്ര്യവും മറ്റൊരു
രാജ്യത്തിന് അടിയറ വയ്ക്കേണ്ടിവരൂന്നത് ദയനീയമാണ്. വിരുന്നൂവന്നവര്‍ വീട്ടുകാരായി
എന്നുപറഞ്ഞതൂപോലെ കച്ചവടത്തിനായി ഇവിടെ വന്ന ബ്രിട്ടീഷുകാര്‍ ഒടുവില്‍ നമ്മൂടെ
അധികാരി കളായി മാറുകയായിരുന്നു. ഈ ചരിത്രങ്ങളൊക്കെ നമൂക്ക് കരതലാമലകമാണ്. വിശ
ദീകരിയ്ക്കേണ്ട ആവശ്യമേയില്ല. നമ്മുടെ നാടിനെ സ്വതന്ത്രമാക്കാന്‍ ജീവന്‍ ഹോമിച്ച എത്രയെത്ര
മഹാډാര്‍… നാടിനുവേണ്ടി സ്വന്തം കുടുംബജീവിതം പോലൂം അടിയറവച്ച് അഹിംസയുടെ
പടവാളുമായി മുമ്പില്‍ നിന്ന് പട നയിച്ച മഹാത്മാഗാന്ധി; ജവഹര്‍ലാല്‍ നെഹൃ, സൂഭാഷ്
ചന്ദ്രബോസ്, വല്ലഭായി പട്ടേല്‍, ആസാദ്, ഭഗത്സിംഗ് തൂടങ്ങിയ എത്രയെത്ര മഹാډാരാണ്
നാടിന്‍െറ സ്വാതന്ത്രുത്തിനുവേണ്ടി ജീവിതം ഹോമിച്ചത്. സ്വാതന്ത്രം അമൂല്യമാണെന്നും
അതിനായി ഒരുമിച്ച് പൊരുതണമെന്നുമൂള്ള ഗാന്ധിജിയുടെ ആഹ്വാനം ഭാരതത്തിലുടനീളം
മാറ്റൊലിക്കൊണ്ടു. സ്വാതന്ത്രം എന്‍െറ ജതാവകാശമാണ് എന്നു പറഞ്ഞ തിലകനും
തലമുറകളുടെ രോമാഞ്ചമാണ്. അഹിംസ, അക്രമരാഹിത്യം, സത്യാഗ്രഹം എന്നിവയായിരുന്നു
നമ്മൂടെ നേതാക്കളുടെ സമരായുധങ്ങള്‍. ബ്രിട്ടീഷുകാരുടെ തോക്കിനുമൂമ്പില്‍ സമാധാനത്തിന്‍െറ
പടയാളികളായി അവര്‍ മൂന്നേറി. ഫലമോ… ഭാരതം സ്വതന്ത്രയായി.

ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്ന തന്ത്രമായിരുന്നു വിദേശഭരണാധികാരികള്‍ ഇന്ത്യയില്‍
നടപ്പിലാക്കിയിരുന്നത്. നാം ഇന്ത്യക്കാര്‍ യോജിച്ചുനിന്നാല്‍ ഒരു ശക്തിയ്ക്കും നമ്മെ എതിര്‍ത്തു
തോല്‍പ്പിയ്ക്കാന്‍ കഴിയില്ല, എന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സാഹചര്യത്തിലും സ്വാതന്ത്ര്യ
ത്തിന്‍െറ മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്താനൂം അവരെ ഒറ്റക്കെട്ടാക്കി നിര്‍ത്താനും നമ്മുടെ

സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് സാധിച്ചു. ഇത് ചരിത്ര വസ്തുത.

എന്നാല്‍ ഇന്നോ? ജാതിയുടേയും മതത്തിന്‍േറയും വംശത്തിന്‍േറയും വര്‍ഗ്ഗത്തി
ന്‍േറയും പേരില്‍ തമ്മില്‍ത്തല്ലാനും കൊന്ന് കൊല വിളിയ്ക്കാനും തയ്യാറായി നില്‍ക്കുകയാണ്
ഇന്ത്യന്‍ ജനത. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം നാടിനെ ഒറ്റിക്കൊടുക്കുവാന്‍ പോലൂം
മടിയ്ക്കാത്തവരായി മാറുകയാണ് ചിലരെങ്കിലും. പ്രതങ്ങള്‍ എടുത്താലും ടി.വി. തുറന്നാലും
വിഭാഗീയതയുടേയൂം അക്രമങ്ങളുടേയും രക്തച്ചൊരിച്ചിലിന്‍േറയും വാര്‍ത്തകളും ചിത്രങ്ങ
മാണ് നിറയെ. ഇന്ത്യന്‍ ദേശീയത എന്നത് ഒരു സങ്കല്‍പ്പം മാത്രമായി മാറുകയാണോ? സ്വാതന്ത്ര
ത്തിന്‍െറ ഈ 74-00 ഓര്‍മ്മദിനത്തില്‍ നമ്മുടെ വിചിന്തനത്തിന് വിഷയമാകേണ്ടത് ഈ വിഷയമാണ്.

എനിയ്ക്ക് തോന്നുന്നത് നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ജനിതക വൈകല്യമാണ് ഈ
ജാതി-മത-വംശ-വര്‍ഗ്ഗ വെറി എന്നാണ്. നൂറുകണക്കിന് നാട്ടുരാജ്യങ്ങള്‍… അതിലേറെ ഭാഷകള്‍…
അയ്യായിരത്തിലധികം ജാതികള്‍… ആയിരക്കണക്കിന് നാട്ടുടയോന്‍മാര്‍… ഈ അവസ്ഥ മുതലെ
ടുത്താണ് വിദേശ വൈതാളികډാര്‍ നമ്മെ അടിമകളാക്കിയത്. ആരുടെയെങ്കിലും എന്തിന്‍െറ
യെങ്കിലും അധീനതയില്‍ വിരാജിയ്ക്കലാണ് ശീലം എന്ന് പ്രാചീന ഇന്ത്യന്‍ ചരിത്രം സാക്ഷ്യപ്പെ
ടുത്തുന്നു. നമ്മൂടെ സിന്ധൂ നദീതട സംസ്കാരം തന്നെയെടുക്കാം. സമാധാനം…സന്തോഷം..
സൂഖം…തികച്ചും കൂപമണ്ഡൂക വീക്ഷണം. ഇതിനപ്പുറത്തേയ്ക്ക് നാടുകളുണ്ടെന്നുൂം ജനങ്ങള്‍
ഉണ്ടെന്നും അവര്‍ അധിനിവേശത്തിനും അധീശത്വത്തിനുമായി കോപ്പുകൂട്ടുന്നുണ്ടെന്നും
ഇവിടെ ആരും അറിഞ്ഞില്ല. അഥവാ അറിയാന്‍ ശ്രമിച്ചില്ല. ഫലമോ…? മധ്യ പൂര്‍വേഷ്യയില്‍ നിന്ന്
ആര്യന്‍മാരൂടെ കടന്നുകയറ്റം. ആര്യ അധിനിവേശത്തിന്‍െറ ഫലമായി തെക്കോട്ട് തള്ളി നീക്ക
പ്പെട്ടവര്‍… അങ്ങനെ ഭാരത ഖണ്ഡം ആര്യാവര്‍ത്തമായി. അവരുൂണ്ടാക്കി ചട്ടങ്ങള്‍… ഒടുവില്‍ നാട്
അവരുടേതായി. തുടര്‍ന്ന് വേദങ്ങളുണ്ടായി… സ്മൃതികളും ഉപനിഷത്തുകളും ഇതിഹാസ
ങ്ങളുമൂുണ്ടായി. ഇവയിലൊക്കെ ഇന്ത്യയെന്നാല്‍ ആര്യാവര്‍ത്തം. അതായത് വിന്ധ്യനൂം ഹിമാലയ
ത്തിനുമിടയിലൂള്ള പ്രദേശം മാത്രം. തെക്കോട്ട് വാനരരും നിഷാദരും ശൂദ്രരും. സമുദ്രത്തിനപ്പുറം
രാക്ഷസന്‍മാരും. ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ഇങ്ങനെ ഉടയോനെ പിടിച്ചുകെട്ടി
തൂത്തുമാറ്റിക്കൊണ്ടാണ്. അല്ലെങ്കില്‍ തന്നെ ചരിത്രം എപ്പോഴും വിജയിയ്ക്കൂന്നവന്‍െറയാണല്ലോ.
(History is always HIS STORY).
കാലത്തിന്‍െറ ഒഴുക്കില്‍ അധികാരത്തിനൊപ്പം നിന്നവര്‍ പൂതിയ അധികാര കേന്ദ്രങ്ങളായി..
നാട്ടരചതാരായി… കൂട്ടത്തെ ചതിച്ചും കുതികാല്‍ വെട്ടിയും സാമ്രാജ്യാധിപډാരായി…മഹാ
രാജാക്കതാരായി..ചക്രവര്‍ത്തിമാരായി. അയല്‍രാജ്യക്കാരന്‍െറ കണ്ണീരുകാണാന്‍ ആരേയും കൂട്ടു
പിടിയ്ക്കാമെന്നായി. ഇന്ത്യ എന്ന ചിന്ത ഇല്ലാതാവുകയും സ്വന്തം രാജ്യം എന്ന ചിന്ത മാത്രമാവൂ
കയും ചെയ്ത പശ്ചാത്തലത്തിലാണ് പാശ്ചാത്യ വൈതാളികരൂടെ അധിനിവേശവാം വെടക്കാക്കി
തനിയ്ക്കാക്കലും ആരംഭിച്ചത്. സത്യം തിരിച്ചറിഞ്ഞപ്പോഴേയ്ക്കും പല രാജാക്കډാരുടേയും
കാല്‍ക്കീഴില്‍ നിന്ന് ഉള്ള മണ്ണ് ഒഴുകിപ്പോയിരൂുന്നൂ. അവിടവിടെയായൂണ്ടായ ചില്ലറ ചെറുത്തു
നില്‍പ്പുകള്‍ പോലൂം അവനവന്‍െറ നിലനില്‍പ്പിനൂവേണ്ടി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ
യാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് നമ്മളും ശിപ്പായിലഹള എന്ന് സായിപ്പും
വിശേഷിപ്പിച്ച സമരം പരാജയപ്പെട്ടുപോയത്. ഇന്ത്യ എന്ന വികാരമില്ലായിരൂന്നുവെങ്കിലും വിവി
ധ ഭാഗങ്ങളില്‍ വൃത്യസ്ത കാരണങ്ങള്‍ കൊണ്ട് ആരംഭിച്ച പ്രക്ഷോഭം ബ്രിട്ടിഷ് ഭരണകൂടത്തിന്‍െറ
അടിത്തറയില്‍ വിള്ളലുണ്ടാക്കി എന്നതാണ് സത്യം. പാട്യാല നവാബ്, ഹ്രദ്രബാദ് നൈസാം തൂ
ടങ്ങി അനവധി രാജാക്കډാരുടെ പിന്തുണ ബ്രിട്ടീഷ് സര്‍ക്കാരിനൂണ്ടായിരൂന്നെങ്കിലൂം താന്തിയാ
തോപ്പി, ജാന്‍സീ റാണി മുതലായവരുടെ ധീരമായ ആക്രമണത്തില്‍ ഭരണകൂടം ശരിയ്ക്കും
വിറച്ചു. ഒരുപക്ഷേ എകോപിപ്പിയ്ക്കാന്‍ അന്ന് ഒരൂ ഗാന്ധിയും പട്ടേലുമുണ്ടായിരുന്നുവെങ്കില്‍
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം തന്നെ മറ്റൊന്നായേനേ.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് രൂപീകരിയ്ക്കപ്പെടുകയും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക്
നേതൃത്വം കൊടുക്കുകയും ചെയ്തിട്ടും വൃത്യസ്ത ചിന്താഗതികളും ആശയങ്ങളും പല മുന്നേറ്റ
ങ്ങളേയും നിഷ്പ്രഭമാക്കി. സമാന്തര പരിശ്രമങ്ങളായിരുന്നെങ്കിലും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഒരൂ
പൊതു വികാരമാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു എന്നതില്‍ തര്‍ക്കമില്ല. 1915-ലെ ഗാന്ധിജി
യുടെ മടങ്ങിവരവ് സ്വാതന്ത്ര സമര ചരിത്രത്തിലെ സൃപ്രധാന നാഴികക്കല്ലായിരുന്നു. ഒരൂ
വ്യവസായിയുടെ കമ്പനി വക്കീലായി ദക്ഷിണാഫ്രിക്കക്ക് പോയ ഗാന്ധിജിയ്ക്ക് അവിടെ
അഭിമുഖീകരിയ്ക്കേണ്ടി വന്ന വംശ വിവേചനവും വര്‍ണ്ണ വെറിയും ഒരു പൂതിയ ദിശാ ബോധം
നല്‍കി. അവിടെ സാധാരണക്കാരനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞ
അദ്ദേഹത്തിന്‍െറ സമര രീതി അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ഗോപാല
കൃഷ്ണ ഗോഖലേ ഗാന്ധിജിയെ ഇന്ത്യയിലേയ്ക്ക് ക്ഷണിയ്ക്കുന്നതും കോണ്‍ഗ്രസ്സിന്‍െറ നേത്യ
ത്വം ഏറ്റെടുക്കുവാന്‍ ആവശ്യപ്പെടുന്നതും. 1915-ല്‍ മടങ്ങിവന്ന ഗാന്ധിജി കോണ്‍ഗ്രസ്സില്‍ ചേര്‍
ന്നെങ്കിലും നേതൃത്വമേറ്റെടുക്കുവാന്‍ തയ്യാറായില്ല, ബീഹാറിലെ നീലം കര്‍ഷകരുടെ പ്രശ്നങ്ങ
മായി ചമ്പാരന്‍ സമരത്തിലൂടെ ഒരൂ പുതിയ പോര്‍മൂന തുറക്കുകയാണ് അദ്ദേഹം ചെയ്തത്.
സത്യാഗ്രഹ സമരത്തിന്‍െറ വിജയം അവിടെ തുടങ്ങുന്നു. അതുപോലെ ഗൂജറാത്തിലെ കേദാ
ജില്ലയിലെ വെള്ളപ്പൊക്കവും സാധാരണക്കാരുടെ നികുതി പ്രശ്നങ്ങളും രണ്ടാം സത്യാഗ്രഹ
സമരത്തിന് കാരണമായി. അടിസ്ഥാന വര്‍ഗ്ഗത്തിലുള്ള ശരാശരി ഇന്ത്യക്കാരന് ഗാന്ധി ജീവിയ്ക്കൂ
ന്നത് തങ്ങള്‍ക്കൂവേണ്ടിയാണ് എന്ന വിശ്വാസം അരക്കിട്ടുറപ്പിയ്ക്കൂന്നതായിരൂന്നു ഈ രണ്ട് സമര
വിജയങ്ങളും. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഭാഗഭാക്കായതോടെ മൂസ്സീം വിഭാഗങ്ങള്‍ക്കിടയിലൂം
അദ്ദേഹം സ്വീകാര്യനായി. തുടര്‍ന്ന് 1920-ലാണ് ഗാന്ധിജി കോണ്‍ഗ്രസ്സിന്‍െറ നേതൃസ്ഥാനമേറ്റെടു
ക്കുന്നതും സത്യാഗ്രഹം, അഹിംസാ സിദ്ധാന്തം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം,
ക്വിറ്റ് ഇന്ത്യ സമരം തൂടങ്ങിയ വൃത്യസ്ത സമരമുഖങ്ങളിലൂടെ സ്വാതന്ത്രയത്തിന്‍െറ
പൊന്‍പൂലരിയിലേയ്ക്ക് നമ്മെ നയിച്ചതും.

ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്ന തന്ത്രത്തിന്‍െറ ഭാഗമായി, പ്രബലമായിരുന്ന മൂസ്സീം
വിഭാഗത്തെക്കൊണ്ട് വിഘടനവാദമൂയര്‍ത്തിച്ച് ഇന്ത്യയെ വെട്ടിമൂറിയ്ക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക്
സാധിച്ചു എന്ന വസ്തൂത മറക്കാനാവില്ല. ഈ മുസ്ലീം ഏകോപനത്തിന്‍െറ ഭാഗമായി പൂര്‍വ
ബംഗാളില്‍ നവഖാലിയില്‍ 1946-ല്‍ അരങ്ങേറിയ വര്‍ഗ്ഗീയ സംഘട്ടനവും നിര്‍ബ്ബന്ധിത മത
പരിവര്‍ത്തനവാം ഇസ്ലാമിനെതിരെയുള്ള ശക്തമായ വികാരമായി ഹൈന്ദവര്‍ക്കിടയില്‍ ഉണര്‍ന്നു
യര്‍ന്നു. അതിന്‍െറ ബാക്കി പ്രത്രമായിരുന്നൂ സ്വാതന്ത്ര്യാനന്തര വര്‍ഗ്ഗീയ ലഹളയുടെ കേന്ദ്രമായി
നവഖാലി മാറിയതും ആക്രമിയ്ക്കപ്പെടുന്ന മുസ്ലീം സമുദായത്തിന്‍െറ രക്ഷയ്ക്കായി ഗാന്ധി
നിരാഹാരമിരുന്നതും.

ഇവിടെയാണ് ഗാന്ധിജിയുടെ ‘ സബര്‍മതി ദൂരെയാണ്; നവഖാലി സമീപത്തും.’ എന്ന
പ്രയോഗത്തിന്‍െറ അര്‍ത്ഥവ്യാപ്തി. സബര്‍മതി ശാന്തിയുടെ പ്രതീകമാണ്. നവഖാലി അക്രമ
ണോല്‍സുകതയുടേയും. ഒരേയൊരിന്ത്യ… ഒരൊറ്റ ജനത എന്ന ഉത്തമ ചിന്താഗതിയ്ക്ക് പകരം
ഹീനചിന്തകള്‍ ഇന്ത്യയെ കയ്യടക്കിയിരിയ്ക്കുന്നു എന്നതാണ് ഈ വേളയില്‍ നാം തിരിച്ചറിയേ
ണ്ടത്. ജാതി-മത-വര്‍ഗ്ഗ-രാഷിട്രീയ വൃത്യസ്ഥതകളില്ലാതെ നാടിനുവേണ്ടി പ്രയ ത്നിച്ചവര്‍ കെട്ടി
പ്രടുത്ത നമ്മുടെ ഭാരതത്തില്‍ ഇന്ന് ദേശീയോദ്ഗ്രഥനത്തേക്കൂറിച്ചും മതസഹാര്‍ദദത്തേക്കൂറി
ച്ചുമൊക്കെ ചര്‍ച്ച ചെയ്യേണ്ടി വരൂന്നു എന്നതാണ് നമ്മൂടെ ഏറ്റവൂം വലിയ ദുര്യോഗം. ആ
പഴയ ജാതിചിന്തയിലേയ്ക്കും വംശ വെറിയിലേയ്ക്കും മതചിന്തയിലൂടെ അധികാരത്തിലേയ്ക്കും
എന്ന ഒരൂ കൂത്സിത മാര്‍ഗ്ഗമാണ് നമ്മുടെ ജനാധിപത്യത്തെ ഇന്ന് നയിയ്ക്കൂന്നത്. എല്ലാ
പ്രവാചകന്‍മാരും പൂണ്യാല്‍മാക്കളും അവതാരപൂരുഷന്‍മാരും മുമ്പോട്ട് വച്ചത് മനുഷ്യസ്നേഹ
ത്തിന്‍െറ ആശയങ്ങളാണ്. എല്ലാ മതങ്ങളുടേയും സാരാംശം ഒന്നാണെന്നും പരസ്പരസ്നേഹ
ത്തോടെ ജീവിയ്ക്കണമെന്നുമാണ് അവര്‍ ആഹ്വാനം ചെയ്തത്. ഒരോരുത്തര്‍ക്കം അവരവരുടെ
വിശ്വാസമനുസരിച്ച് ജീവിയ്ക്കാനുള്ള സാഹചര്യവും നിയമങ്ങളുമാണ് നമ്മൂടെ നാട്ടില്‍ ഉള്ളത്.
നമ്മൂടെ ഭരണഘടനയും ഇക്കാര്യം ഉറപ്പുതരുന്നു. സാര്‍വലാകീക സാഹോദര്യത്തിന്‍െറ ഗാഥകള്‍
പാടിയ ക്രിസ്തുവും മനുഷ്യസ്നേഹത്തിന്‍െറ ആവശ്യകത ഉരന്നിപ്പറഞ്ഞ നബിയും വസൂ
ധൈവകൂടുംബകം എന്ന സന്ദേശം മൂമ്പോട്ടുവച്ച കൃഷ്ണനുമെല്ലാം യോജിച്ച് ജീവിയ്ക്കേണ്ട
തിന്‍െറ ആവശ്യകതയാണ് വൃക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ന് നമ്മുടെ നാട്ടില്‍
നടമാടുന്ന മതാല്‍മകകോലാഹലങ്ങള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്?
ജാതിയുടെ പേരില്‍ മതത്തിന്‍െറ പേരില്‍ വര്‍ഗ്ഗത്തിന്‍െറ പേരില്‍ രാഷ്ട്രീയ ചിന്താഗതി
കളുടെ പേരില്‍ മനുഷ്യനെ മനുഷ്യനായി കാണാതെ തമ്മില്‍ തല്ലാനും കൊല്ലാനും തയ്യാറായി ഒരു
കൂട്ടം ആള്‍ക്കാര്‍ തൂനിഞ്ഞിറങ്ങുമ്പോഴാണ് നമ്മൂടെ ഏകത -ദേശീയത വിസ്മരിയ്ക്കപ്പെടുന്നത്.
നമ്മള്‍ സ്കൂള്‍ അസംബ്ലിയില്‍ എപ്പോഴും ഉരുവിടാറുണ്ട്,’ ഭാരതം എന്‍െറ നാടാണ്, എല്ലാ
ഭാരതീയരും എന്‍െറ സഹോദരീ സഹോദരന്‍മാരാണ്’ എന്ന്. ഇതിന്‍െറ അര്‍ത്ഥം അല്‍പമെങ്കിലും
ഗ്രഹിച്ചുകൊണ്ടാണ് ഇതൂരൂവിടുന്നതെങ്കില്‍ ദേശീയോദ്ഗ്രഥനത്തേക്കുറിച്ച് ചിന്തിയ്ക്കേണ്ടി
പോലും വരികയില്ലായിരൂന്നു. വസുധൈവ കൂടുംബകം എന്ന തത്വത്തിലൂന്നി വികസിച്ച
നാടാണ് നമ്മുടേത്. ലോകമേ തറവാട്. ഇത് വിസ്മരിച്ചാല്‍ പിന്നെ സമൂഹ മധ്യത്തില്‍ നിന്ന്
നമ്മൂടെ താല്‍പര്യങ്ങളോട് യോജിയ്ക്കാത്തവരെ വെല്ലുവിളിയ്ക്കുന്ന ഭരാന്തന്‍മാരൂടെ എണ്ണം
അനുദിനം വര്‍ദ്ധിയ്ക്കും. ഇവിടെ ഇന്തയക്കാരില്ലാതാവരുത്. ഇവിടെ ഹിന്ദുവും ക്രിസ്ത്യാ
നിയും മുസല്‍മാനും പാര്‍സിയും ജൈനനും ബാൂദ്ധമതക്കാരനും കോണ്‍ഗ്രസ്സുകാരനും കമ്യൂണി
സ്റ്റ്കാരനൂം ഒക്കെ ഇന്ത്യക്കാരന്‍ എന്ന തലത്തിലേയ്ക്ക് ഉയരണം. എല്ലാവരും എല്ലാവരേയും
അംഗീകരിയ് ക്കുന്ന, സഹാര്‍ദ്ദം കാത്തുസൂക്ഷി യ്ക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവണം.
പ്രശസ്ത കവി ശ്രീ ഓഎന്‍വി കുറുപ്പ് ഒരിയ്ക്കല്‍ പാടി,
‘ഒരു പൊന്നൊലിവുമൊരീന്തല്‍പ്പനയും
ഇങ്ങൊരൂബോധിതരുവുമായ് സല്ലപിയ്ക്കേ
ഒടുവിലീ ഭൂവിലെ നമ്മുടെ ആവാസം ഒരൂ സംഘസംഗീതമാകുമെന്ന്
വെറുതെ ഞാനെപ്പോഴും സ്വപ്നങ്ങള്‍ കാണുന്നൂ
അറിയൂ സുഹൃത്തേ, ഇതാണെന്‍ രോഗം.چ
വിവിധമതസ്ഥര്‍ ഒരുമിച്ച്സ്നേഹിച്ച് ജീവിയ്ക്കുമ്പോള്‍ ആ സമൂഹ ജീവിതം ഒരു
സംഘഗാനം പോലെ ഇമ്പകരമാവുൂന്നൂ . ഒരുമിച്ച് പഠിച്ച് ഒരുമിച്ച് കളിച്ച് ഒരു മിച്ച് ഭക്ഷണം
കഴിച്ച് ഒരു വായു ശ്വസിച്ച് ജീവിയ്ക്കുന്ന നമുക്ക് ദേശീയതയുടെ വക്താക്കളാകാം. ആക്കി
ത്തീര്‍ക്കാം നമ്മുടെ വരും തലമുറകളേയും . സ്വന്തം നേട്ടങ്ങള്‍ക്കൂവേണ്ടി നാടിന്‍െറ ഐക്യം
തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവരെ നാം തിരിച്ചറിയണം. ഒരുപാടൊരുപാട് ധീരദേശാഭിമാനികള്‍
ജീവന്‍ നല്‍കി വീണ്ടെടുത്ത സ്വാതന്ത്രത്തിന്‍െറ വിലയും നാം തിരിച്ചറിയണം.
ഈ സ്വാതന്ത്ര്യം കാത്തുസുക്ഷിയ്ക്കാന്‍ നാം കടപ്പെട്ടവരാണ്. നാമെല്ലാം ദേശീയ ബോധ
മുള്ളവരായി മാറണം.
തന്നുടെ ദേശമെന്നും തന്നുടെ ഭാഷയെന്നും
തന്നൂള്ളില്‍ തോന്നാത്തവന്‍ നിന്ദ്യനെത്രയുമോര്‍ത്താല്‍
എന്ന പ്രമാണം നാം മറന്നുകൂടാ. സ്വാതന്ത്ര്യ ദിനാഘോഷത്തിന് പതാകയുയരുമ്പോള്‍ ഉയരുന്നത്
നമ്മൂടെ ആത്മാഭിമാനം കൂടിയാവട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy