ഗർഭിണിയായിരുന്ന അവൾ
ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ എത്തിയതായിരുന്നു.
പരിശോധനക്കു ശേഷം
ഡോക്ടർ പറഞ്ഞു:
“വാതപ്പനിയാണ്.
പ്രത്യേകിച്ച് മരുന്നൊന്നുമില്ല.
ഗർഭാവസ്ഥ തുടർന്നാൽ
ശ്വാസകോശത്തിന് തകരാറ് വരാനും
മരണപ്പെടാനും സാധ്യതയുണ്ട്.
അതുകൊണ്ട് കുട്ടിയെ
അബോർട്ട് ചെയ്യുക എന്നതല്ലാതെ,
നിങ്ങളുടെ ജീവൻ നിലനിർത്താൻ മറ്റുപാധികളിളൊന്നുമില്ല.”
ഭാര്യയും ഭർത്താവും കൂടിയാലോചിച്ചു.
അവരൊരുമിച്ച് പ്രാർത്ഥിച്ചു.
അതിനു ശേഷം അവൾ പറഞ്ഞു:
“എൻ്റെ ജീവൻ നഷ്ടപ്പെട്ടാലും സാരമില്ല, കുഞ്ഞിനെ കൊലക്കു കൊടുക്കേണ്ട.
അത് മാരക പാപമല്ലേ?
നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. അവിടുത്തേക്ക് അസാധ്യമായൊന്നുമില്ലല്ലോ?”
ഉദരത്തിലെ കുഞ്ഞിൻ്റെ
ഓരോ അനക്കവും
അവൾ പ്രാർത്ഥനയാക്കി.
പ്രസവ സമയമടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീയോടവൾ പറഞ്ഞു:
“ദയവു ചെയ്ത് ആ ജാലകം തുറന്നിടൂ. ദൈവാലയത്തിൽ നിന്നുമുയരുന്ന
സംഗീതം ശ്രവിച്ച്
എൻ്റെ കുഞ്ഞ് ജനിക്കട്ടെ.”
അങ്ങനെ പശിശുദ്ധ കന്യകാമാതാവിൻ്റെ ലുത്തിനിയ കേട്ടുകൊണ്ടാണ്
ആ കുഞ്ഞ് ജനിച്ചത്!
ഡോക്ടർ പറഞ്ഞതുപോലെ
ആ സ്ത്രീയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചു.
അധികം വൈകാതെ ശ്വാസകോശവും ഹൃദയവും തകരാറിലായി.
എന്നിട്ടും,
മരണതുല്യമായ വേദനകൾ സഹിച്ച്,
അവൾ ഒമ്പതു വർഷം കൂടി ജീവിച്ചു.
പിന്നീട് ആ കുഞ്ഞ് അപ്പൻ്റെ
തണലിലാണ് വളർന്നത്.
അവൻ്റെ ജീവനു വേണ്ടി
അമ്മ സഹിച്ച വേദനകളോരോന്നായ്
അപ്പൻ അവന് പറഞ്ഞു കൊടുത്തിരുന്നു.
അപ്പൻ്റെ ചിറകിൻ തണലിൽ
വളർന്ന ആ മകൻ,
ആത്മീയ കാര്യങ്ങളിൽ
ഏറെ ശ്രദ്ധാലുവായിരുന്നു.
വൈദികരെ അവൻ സ്നേഹിച്ചു.
അതുകൊണ്ടാകാം സെമിനാരിയുടെ
പടികൾ അവൻ കയറിയത്.
വൈദിക ശ്രേഷ്ഠരുടെ ശിക്ഷണത്തിൽ പരിശീലനമെല്ലാം പൂർത്തിയാക്കി, പുരോഹിതനായി.
പൗരോഹിത്യ ശശ്രൂഷാ ജീവിതത്തിൽ
ഏറെ ശ്രദ്ധേയനായ് മാറിയ അദ്ദേഹം
പിന്നീട് മെത്രാനായി.
തുടർന്ന് 1978 ഒക്ടോബർ 16 ന് കത്തോലിക്കാ സഭയുടെ 264-ാം
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു!
അതെ,
ഒരു അമ്മയുടെ ജീവത്യാഗത്തിൻ്റെ
പേരാണ് തിരുസഭയ്ക്ക് ലഭിച്ച,
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ!
പ്രതിസന്ധികളെ അതിജീവിച്ച്
സ്വന്തം ജീവനെക്കാളും
ഗർഭസ്ഥ ശിശുക്കളെ
കാത്ത് പാലിക്കുന്ന
എല്ലാ അമ്മമാർക്കും ബിഗ് സല്യൂട്ട്!
ജീവിതസുഖത്തിൻ്റെയും
അഭിമാനത്തിൻ്റേയും പേരിൽ
എത്രയെത്ര കുഞ്ഞുങ്ങളാണ്
അമ്മമാരുടെ ഉദരത്തിൽ
ഓരോ ദിവസവും
കൊല ചെയ്യപ്പെടുന്നത്?
വിവാഹം കഴിഞ്ഞ്
വർഷങ്ങളേറെയായിട്ടും
ഒരു കുഞ്ഞിക്കാൽ കാണാത്ത
ദമ്പതികളോട് ചോദിക്കൂ…
ഉദര ശിശുവിൻ്റെ വിലയെപ്പറ്റി.
ഇന്നിതെഴുതാൻ കാരണം
സുവിശേഷത്തിലെ
ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ധ്യാനമാണ്.
ജായ്റോസ് എന്ന ഭരണാധികാരി;
തൻ്റെ മകൾ മരിച്ചെന്നും പറഞ്ഞ് നിലവിളിയോടെ
ക്രിസ്തുവിനെ സമീപിക്കുന്നു.
അയാളുടെ ദു:ഖം മനസിലാക്കിയ ക്രിസ്തു,
ആ 12 വയസുകാരിയെ ജീവിതത്തിലേക്ക്
തിരിച്ചു കൊണ്ടുവരുന്നു
( Ref മത്താ9:18-26, മർക്കോ 5:21-43).
അതെ;
മക്കൾ രോഗാവസ്ഥയിലാകുമ്പോഴും
മരണപ്പെടുമ്പോഴും
എല്ലാ മാതാപിതാക്കൾക്കും ദു:ഖമുണ്ട്.
എന്നാൽ,
ഈ മക്കൾ
അമ്മയുടെ ഗർഭപാത്രത്തിൽ
കൊല ചെയ്യപ്പെടുമ്പോഴോ….???