സംമ്രിശകാര്‍ഷികസമീപനത്തിലൂടെ സുസ്ഥിര കാര്‍ഷികവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വയനാട്സോഷ്യല്‍ സര്‍വ്വീസ്സൊസൈറ്റി ബയോഗ്യാസ് പ്ലാന്ുകളുടെ നിര്‍മ്മാണവും, ആഴത്തിലുള്ള അറിവുംസൊസൈറ്റിയിലെ പ്രവര്‍ത്തന മേഖലയിലെ കര്‍ഷര്‍ക്ക് നല്‍കുന്നതില്‍ കഴിഞ്ഞ 40 വര്‍ഷകാലമായി സുത്യര്‍ഹസേവനം നല്‍കി വരുന്നു. 5400 ല്‍ (പ്രതിവര്‍ഷം ശരാശരി 135 പ്ലാന്‍റുകള്‍ വീതം ) പരം ബയോഗ്യാസ് പ്ലാന്‍റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും പരമാവധി സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കി നല്‍കുന്നതിനും സാധിച്ചു. കാലാനുസൃതമായ സാങ്കേതികവിദ്യകള്‍ കണ്ടെത്തി ഏറ്റവും ചിലവു കുറഞ്ഞതും ഇന്ധന ലഭ്യതകൂടിയതുമായ മോഡലുകള്‍ ഗുണമേډയോടെ നിര്‍മ്മിച്ചു നല്‍കുന്നതിനും ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍, ഡയറി ഡിപ്പാര്‍ട്ട്മെന്‍റ്, മില്‍മ, പി ആര്‍ എസ്എസ് ഡി എ ഡിപ്പാര്‍ട്ട്മെന്‍റ്മുതലായ ഏജന്‍സികളുമായി സഹകരിച്ച്കൂടുതല്‍ ധന സഹായം ലഭ്യമാക്കുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭ്യമാക്കുന്നതിന് ബാങ്കുകളുടെ സഹകരണവും ലഭ്യമാക്കിതരുന്നു.
വയനാട്ജില്ലയില്‍ അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധി നേരിടുമ്പോഴും ക്ഷീരമേഖല വളര്‍ച്ച നേരിടുന്നതില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഇതോടൊപ്പം ഫെറോസിമന്‍റ്സാങ്കേതിക പരിശീലനവും മഴവെള്ള സംഭരണികള്‍, ടാങ്കുകള്‍ മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിര്‍മ്മാണം കിണര്‍റീചാര്‍ജിംഗ്മുതലായസേവനവും നിര്‍മ്മാണ മേഖലയില്‍വിദഗ്തതൊഴില്‍ പരിശാലനവും നല്‍കി വരുന്നു.