വ്രതത്രയങ്ങളിലൂടെയുള്ള പ്രതിഷഠാജീവിതം

സി. ജോസ്‌ലിൻ ജോസ് എഫ് സി സി

ദൈവസ്നേഹത്താല്‍ ഗ്രസിക്കപ്പെട്ട മര്‍ത്യജീവിതങ്ങള്‍ എന്നും അവിടുത്തെ സ്നേഹസമ്പന്നതയുടെ പര്യായങ്ങളാണ്. വിശുദ്ധാത്മാക്കളിലെ ആത്മീയസമ്പന്നതയും അവരിലെ നിത്യനൂതനത്വവും നമുക്ക് അഗ്രാഹ്യമാണെങ്കിലും പ്രകാശമാനമായ ഒരുവജ്രത്തിന്‍റെ നിരവധിമുഖങ്ങള്‍ പോലെ വിവിധരീതിയില്‍ അവരുടെ ജീവിതങ്ങള്‍ നമുക്ക് മുമ്പില്‍ വിളങ്ങി നില്‍ക്കുന്നു.ഇപ്രകാരം ജډസാഫല്യം കൊണ്ട് സ്നേഹത്തിന്‍റെ നിറച്ചാര്‍ത്തായി അനേകജീവിതങ്ങളില്‍ കാരുണ്യവര്‍ഷമായി പെയ്തിറങ്ങിയ ഒരു പുണ്യജീവിതമാണ് വി.അല്‍ഫോന്‍സാമ്മ എന്ന സ്നേഹപുഷ്പത്തിന്‍റേത്.
സന്യാസം പുതിയ വെല്ലുവിളികളെ നേരിടുന്ന, അര്‍പ്പിത ജീവിതത്തിന്‍റെ അപൂര്‍വ്വ സൗന്ദര്യവും മാധുര്യവും ദുര്‍ഗ്രഹങ്ങളായി തീര്‍ന്നുകൊണ്ടിരിക്കുന്ന ,ദൈവവിളിയേക്കാള്‍ മനുഷ്യവിളികള്‍ ഹൃദ്യമായി സ്വീകരിക്കുന്ന ഈ കാലഘട്ടത്തിന് ഏറ്റവും ഉചിതമായ ചിന്താവിഷയമാണ് വി. അല്‍ഫോന്‍സാമ്മയുടെ വ്രതത്രയങ്ങളിലൂടെയുള്ള പ്രതിഷ്ഠാജീവിതം. വിശുദ്ധമായ വ്രതത്രയങ്ങളിലൂടെ വ്രതങ്ങളെ സ്നേഹിച്ച് സ്നേഹം കൊണ്ട് രക്തസാക്ഷിത്വം വരിച്ച ഒരു അത്ഭുതയയോഗിനിയാണവള്‍. അന്നക്കുട്ടിയില്‍ നിന്ന് അള്‍ത്താരവണക്കത്തിനായും അവള്‍ പ്രതിഷഠിക്കപ്പെട്ടപ്പോള്‍ ആ സന്യാസസമര്‍പ്പണത്തിന്‍റെ വഴിത്താരയില്‍ വ്രതത്രയങ്ങളുടെ പുണ്യപരിമളം പരക്കുന്നത് പലവിധത്തിലാണ്.
സന്യാസസമര്‍പ്പണത്തിനും സ്വമനസ്സാ ഏറ്റെടുത്ത വ്രതങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ പരക്കം പായുന്ന മാധ്യമങ്ങളും പുത്തന്‍ ആദര്‍ശങ്ങളുമായി കടന്നുവരുന്ന വാക്ദോരണികളും ഈ മറയ്ക്കപ്പെട്ട ജീവിതത്തെ എന്തേ ഓര്‍ക്കാതെ പോകുന്നു.? ഫ്രാന്‍സിസ്ക്കന്‍ ക്ലാരസഭയുടെ ആരാമത്തില്‍ തഴച്ചുവളര്‍ന്ന ഈ തൈച്ചെടി സ്വര്‍ഗ്ഗീയാരാമത്തിലെ പുണ്യസൂനമായെങ്കില്‍ അതിനുപിന്നില്‍ അഹത്തെ തോല്‍പ്പിച്ച വിശുദ്ധമായ അനുസരണമുണ്ട്. ലൗകിക താല്പര്യങ്ങളെ ചങ്കുറപ്പോടെ വേണ്ടാ എന്നുവച്ച ദാരിദ്രമുണ്ട്. ജഡികാസക്തികളെയും ശരീര കാമനകളെയും സര്‍വ്വസ്നേഹമായവനിലേക്ക് സമര്‍പ്പിച്ച അര്‍പ്പിത ബ്രഹ്മചര്യമുണ്ട്.


വ്രതങ്ങള്‍ അല്‍ഫോന്‍സാമ്മയ്ക്ക് സഹനങ്ങള്‍ ആയിരുന്നില്ല.സാധനയായിരുന്നു.സ്നേഹ സ്വാതന്ത്രത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങള്‍
കുരിശിന്‍റെ മുന്നില്‍ ശിഷ്യന്‍ വരിക്കും
ചൈതന്യമല്ലോ വ്രതങ്ങള്‍
ഗുരുവിനെയെന്നും പിന്‍തുടര്‍ന്നീടാന്‍
മാര്‍ഗ്ഗങ്ങളല്ലോ വ്രതങ്ങള്‍
വി.ശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നതുപോലെ മണ്‍പാത്രത്തില്‍ നല്‍കപ്പെട്ട ദൈവവിളിയെന്ന സ്വര്‍ഗ്ഗീയനിധിയെ കാത്തുസൂക്ഷിക്കുകയാണ്.അതിനാല്‍ സന്യാസവ്രതങ്ങള്‍ സമര്‍പ്പിത ജീവിതത്തെ തടവിലാക്കുന്ന ചങ്ങലയല്ല, മറിച്ച് നിത്യതയെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ സമര്‍പ്പിതരുടെ ചൂണ്ടുപലകയാണ്.,തന്നോടുതന്നെ യുദ്ധം ചെയ്ത് പൊരുതാനുള്ള ആയുധങ്ങളുമാണ്.
മണ്ണില്‍ നിന്ന് ലഭിക്കുന്നതെല്ലാം സ്വമനസ്സാ സ്വീകരിച്ച് ഒരുചെടി,പുഷ്പം എന്ന അത്ഭുതത്തെ വിരിയിക്കുന്നത് എത്രയോ മനോഹരമായ ഒരുപ്രതിഭാസമാണോ അതുപോലെ താന്‍ വരിച്ച വ്രതങ്ങളിലൂടെ ദൈവത്തോട് സഹോദരങ്ങളോട് പൂര്‍ണ്ണവിശ്വസ്തത പുലര്‍ത്തികൊണ്ട് തീവ്രസ്നേഹത്തിലൂടെ തന്നിലെ സ്വഭാവികതകളെ അതിസ്വാഭാവിക തലങ്ങളിലേക്ക് ഉയര്‍ത്തികൊണ്ട് ഓരോ മനുഷ്യജډവും അത്ഭുതാവഹമായ അനന്തസാധ്യതകളുടെ ഉറവിടങ്ങളാണെന്ന് അവള്‍ പഠിപ്പിക്കുകയായിരുന്നുവെന്ന് നാം ഓര്‍മ്മിക്കുന്നത് ഇത്തരുണത്തില്‍ അഭികാമ്യമാണ്.
അനുസരണത്തില്‍ യുക്തി ചിന്തകള്‍ക്ക് ഇടം ലഭിക്കുമ്പോള്‍ അവിടെ അടിമത്വം അനുഭവപ്പെടും. വെററ്റികളില്‍ ആകൃഷ്ടരാകുമ്പോള്‍ ദാരിദ്രത്തില്‍ ധാരാളിത്തവും സൂക്ഷിപ്പുകളും അവകാശവാദങ്ങളും ഉയര്‍ന്നുവരും. ബ്രഹ്മചര്യത്തിന്‍റെ ആഴങ്ങള്‍ തിരിച്ചറിയാതെ വരുമ്പോള്‍ സ്നേഹബന്ധങ്ങളില്‍ പാളിച്ചകളും സ്നേഹരാഹിത്യങ്ങളില്‍ നിസ്സാരവത്ക്കരണങ്ങളും കടന്നുവരും. തന്‍റെ സന്യാസപരിശീലനകാലത്തും, സഹനങ്ങളുടെ ശരശയ്യയില്‍ കിടന്നപ്പോഴും അല്‍ഫോന്‍സാമ്മ വ്രതങ്ങളിലൂടെ തന്‍റെ ജീവിതത്തെ നാഥനു ബലിയായി നേദിച്ചിരുന്നു. രോഗാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അവള്‍ ഒന്നും പ്രത്യേകമായി ഭക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. കൂട്ടത്തിന്‍റെ പുണ്യത്തെ കാത്തുസൂക്ഷിക്കുവാന്‍ സമൂഹത്തിന്‍റെ ഭക്ഷണം കഴിക്കാന്‍ അവള്‍ താത്പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.
ജډസാഫല്യം എന്നത് ഓരോ വ്യക്തിയുടെയും സ്വപ്നമാണെന്നും അത് പൂവണിയുന്നത് വി.കര്‍മ്മങ്ങളിലൂടെയും അപരന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്നതിലൂടെയുമാണെന്ന് തന്‍റെ വീരോചിതമായ പ്രതിഷ്ഠിതജീവിതത്തിലൂടെയും ആണെന്ന് ലോകത്തെ പഠിപ്പിച്ച ധീരവനിതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മെ വലയം ചെയ്യുമ്പോള്‍ പ്രിയപ്പെട്ടവരെ നമുക്കിനി വെറുതെയിരിക്കാനാകുമോ? വിശുദ്ധി പ്രാപിക്കണ്ടേ? വിശുദ്ധപദവി ലഭിച്ചില്ലെങ്കിലും നിത്യതയുടെ രാജ്യത്തില്‍ ദൈവതിരുമുഖം ദര്‍ശിച്ച് അവിടുത്തെ സ്തുതിക്കാന്‍ ഒരുങ്ങണ്ടേ…? അതിനായി നമ്മുടെ ഈ ക്ഷണികജീവിതത്തിന്‍റെ കാതലായ ആത്മാവിനെ വിശുദ്ധമായി പ്രതിഷ്ഠിക്കാന്‍ വി. അല്‍ഫോന്‍സാ വഴി നല്ല ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy