സംഭവം നടക്കുന്നത് ആന്ധ്രയിലാണ്.
ബി.എഡ് പരീക്ഷ പുരോഗമിക്കുന്നു.
പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതേ എൻ്റെ മുമ്പിൽ ഒഴിഞ്ഞു കിടന്നിരുന്ന ബഞ്ചിൽ രണ്ടു യുവതികളെ കൊണ്ടു വന്നിരുത്തി.
ഇരുത്തിയത് രണ്ടറ്റത്താണെങ്കിലും
കാന്തം പോലെ അവർ അടുത്തടുത്തുവന്നു. ഇതു കണ്ടിട്ട് സഹിക്കാൻ പറ്റാതിരുന്ന സുപ്പർവൈസർ ഇപ്രകാരം പറഞ്ഞു:
“നിങ്ങളാണോ ഭാവിയിലെ ടീച്ചർമാർ. അപ്പുറത്തെ ഹാളിലിരുന്ന് കോപ്പിയടിച്ചതിനാലാണ്
നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്.
ഇപ്പോൾ ദാ ഇവിടെയിരുന്നും
അതു തന്നെ പണി.
സ്ത്രീകളാണെന്നുള്ള
അഹങ്കാരമാണ് രണ്ടിനും.
ദേഹപരിശോധന ചെയ്യാൻ പറ്റില്ലല്ലോ?ഇങ്ങനെയുള്ളവരാണ് ഈ സിസ്റ്റത്തെ തകർക്കുന്നത്.”
ആ സാറ് പറഞ്ഞത്
എത്രയോ ശരിയാണ്,
നിയമങ്ങൾ അറിയാത്തതുകൊണ്ടാണോ അവർ കോപ്പിയടിച്ചത്?
അല്ലല്ലോ?
ഞാനും നിങ്ങളുമെല്ലാം പല തെറ്റുകളും ആവർത്തിക്കുന്നത് പിടിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നുമുള്ള ഉറപ്പിനാലാണ്.
എത്രമാത്രം മറ്റുള്ളവരിൽ നിന്ന്
ചിലതെല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചാലും നമ്മുടെ പ്രവൃത്തികൾ നോക്കി മറ്റുള്ളവർ നമ്മെ വിലയിരുത്തും.
എന്തു തന്നെ പറഞ്ഞിട്ടും
തന്നിൽ വിശ്വസിക്കാത്ത
യഹൂദരെ നോക്കി ക്രിസ്തു
ഇപ്രകാരം പറയുകയുണ്ടായി:
“ഞാന്‍ നിങ്ങളോടു പറഞ്ഞു;
എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല.
എന്‍െറ പിതാവിന്‍െറ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു” (യോഹ10:25).
അതെ,
ക്രിസ്തുവിൻ്റെ പ്രവൃത്തികൾതന്നെ
അവന് സാക്ഷ്യം നൽകിയതു പോലെ
നമ്മുടെ പ്രവൃത്തികളും വിളിച്ചു പറയട്ടെ
നമ്മൾ ദൈവമക്കളാണെന്ന്.
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 22-2020.