കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപലപനീയം: കെസിവൈഎം.

കോവിഡ് ബാധിച്ച് കുഴിപ്പിള്ളിയിൽ അന്തരിച്ച സി. ക്ലെയറിന്റെ  മൃതസംസ്കാരത്തിന് മുന്നോട്ടു വന്ന SDPI, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നന്ദി അറിയിരിക്കുന്നു. എന്നാൽ നിസ്വാർത്ഥമായി ചെയ്യേണ്ട സന്നദ്ധ പ്രവർത്തനം രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിച്ചത് അപലപനീയം ആണെന്ന് കെ സി വൈ എം സംസ്ഥാന സമിതി ആരോപിച്ചു. മൃതസംസ്കാരത്തിന്റെ വീഡിയോ എടുക്കുകയും, അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് ദുരുദ്ദേശപരമാണ്. സംസ്കാര സമയത്ത് സംഘടനയുടെ പേര് വെളിപ്പെടുത്തുന്നതിന് സുരക്ഷാ വസ്ത്രം ഉപയോഗിക്കാതെ നിൽക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്, ആരോഗ്യ പ്രവർത്തകർ എന്ന ധാരണയിലാണ് സിസ്റ്റേഴ്സ് ഇവരുമായി സഹകരിച്ചത്. എന്നാൽ, ചടങ്ങുകൾക്ക് ശേഷം ഈ ചിത്രങ്ങൾ പുറത്തുവിടുകയും, ക്രൈസ്തവ സഭയ്ക്ക് എതിരെ ആരോപണങ്ങ ഉന്നയിക്കുന്ന രീതിയിൽ ഉപയോഗിച്ചതിനും പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് മൂലം മരിച്ച ആരുടേയും വീഡിയോ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടില്ല എന്നതും ഈ വിഷയത്തിനു പിന്നിലെ വ്യക്തിതാല്പര്യങ്ങൾ വ്യക്തമാക്കുന്നു എന്നും യോഗം വിലയിരുത്തി.

(ഫേസ്ബുക് പോസ്റ്റ്)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy