എന്തൊരു പ്രഹസനമാണ് സജീ…
സന്യസ്തരെ വേശ്യകളായും, മഠങ്ങളെ വേശ്യാലയങ്ങളായും ചിത്രീകരിക്കാൻ ചേട്ടൻ (Sebastian varkey) കാണിച്ച ഉത്സാഹം കേരളത്തിൽ അത്രകണ്ട് ഏശുമെന്ന് തോന്നുന്നില്ല. കാരണം, ലൂസി കളപ്പുരയെ പിൻതാങ്ങാൻ നിക്കുന്ന കുറച്ച് വിവരദോഷികൾ അല്ലാതെ മറ്റാരും നിങ്ങളെ സപ്പോർട്ട് ചെയ്യില്ല. (അതിൽ ഉൾപ്പെടുന്നവരും ചെയ്തെന്ന് വരില്ല). Bcoz, യാതൊരു ലോജിക്കും ഇല്ലാത്ത ഒരു പ്രസ്താവന ആയിപ്പോയി.പിന്നെ ഒരു ഗുണമുണ്ടായി രണ്ട് ദിവസം കൊണ്ട് നാലു പേര് അറിയാൻ ഇടയായി.
എൻ്റെ വിഷയം അതല്ല. ഇതിനുള്ള മറുപടി.
ജീവിതത്തിൻ്റെ രണ്ട് വിലയേറിയ വർഷങ്ങൾ ഒരു മഠത്തിൻ്റെ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ചിലവിടാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഈ രണ്ട് വർഷം കൊണ്ട് വളരെയേറെ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി, പഠിച്ചു. ഒരുപാട് പേരു ചോദിച്ചിരുന്നു എന്തുകൊണ്ടാണ് നീ പിന്നെ മഠത്തിൽ ചേരാഞ്ഞത് എന്ന്.
അതിനുള്ള മറുപടി വളരെ നിസ്സാരമാണ്. വഴിയേ പോകുന്നവർക്ക് ഓടിക്കേറാൻ പറ്റുന്ന സ്ഥലമൊന്നും അല്ല മഠങ്ങൾ. അതിന് “ദൈവവിളി” എന്ന് പറയുന്ന ഒരു ഐറ്റം വേണം. ആ വിളി കേൾക്കാൻ കുറച്ച് ഭാഗ്യം വേണം; വിളി കേൾക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും. മഠത്തിൽ ചേരാൻ പോകുന്ന എല്ലാ കുട്ടികളും സന്യസ്തർ ആവുന്നില്ല. തങ്ങളെ കൊണ്ട് പറ്റില്ല എന്ന് ബോധ്യമുണ്ടാവുമ്പോൾ അവർക്ക് തിരികെ പോരാം. ആരും തടയില്ല. കുട്ടിക്ക് കഴിയില്ല, നിക്കണ്ട എന്ന് പറഞ്ഞ് പറഞ്ഞു വിടാറുമില്ല. മറിച്ച് വീണ്ടും പ്രാർത്ഥിച്ച് ഒരുങ്ങാനുള്ള അവസരം കൊടുക്കുകയാണ് ചെയ്യുക.
കുഞ്ഞുങ്ങളെ മഠങ്ങളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കൾ പൊട്ടന്മാരല്ല. അവരും മക്കളെ കുറിച്ചുള്ള സ്വപനങ്ങളും പ്രതീക്ഷകളും ദൈവത്തിന് വേണ്ടി ഉപേക്ഷിക്കുകയാണ്.
ജീവിതത്തിൽ കൈവരിക്കാൻ പറ്റുന്ന സുഖങ്ങളെയും സൗഭാഗ്യങ്ങളെയും ത്യജിക്കുക എന്നത് അത്ര നിസ്സാരമായ കാര്യവുമല്ല. സ്വന്തം കുടുംബവും സുഹൃത്ത് ബന്ധങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച് സമൂഹത്തിൻറെ നന്മയ്ക്കുവേണ്ടി ഇറങ്ങി തിരിക്കുന്നവരാണ് ഓരോ കന്യാസ്ത്രീയും.
അവരുടെ അർപ്പണ മനോഭാവത്തിന്റെ വില അറിയാനും വേണം ഒരു നല്ല മനസ്സ്.
സ്വന്തം തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ലൂസി കളപ്പുരയെ പോലെയുള്ള വ്യക്തികൾക്കു വേണ്ടി വാദിക്കണ്ട എന്നൊന്നും പറയുന്നില്ല. കാരണം,അവരെ സപ്പോർട്ട് ചെയ്യാനും ആരെങ്കിലും വേണം. അല്ലെങ്കിൽ അവർ സമൂഹത്തിൽ നിന്നു കൂടി ഒറ്റപ്പെട്ട് പോവും. അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യം.
പക്ഷേ അത് മറ്റുള്ളവരുടെ മേലുള്ള കടന്നുകയറ്റമാവരുത്.
സമൂഹത്തിന് നന്മകൾ മാത്രം ചെയ്യുന്ന കുറച്ച് ജീവിതങ്ങളുണ്ട്. അനാവശ്യമായി അവരെ ഇത്തരം തരം താണ വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുത്.