പ്രളയദുരിതം മൂലം കഷ്ടപ്പെടുന്നവരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ അനുശോചനങ്ങള്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കാര്‍ഡിനല്‍ പിയെത്രോ പരോളിന് ടെലഗ്രാമിലൂടെ ഇന്ത്യയിലെ സഭാനേതൃത്വത്തെ അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മണ്‍സൂണ്‍ മൂലം വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ബാധിച്ച ജനങ്ങളോടുള്ള അനുഭാവപൂര്‍വ്വകമായ അനുശോചനമാണ് മാര്‍പാപ്പ രേഖപ്പെടുത്തിയിരിക്കുന്നത്.
“Deeply saddened to learn of the tragic loss of life in the monsoons of recent days in Kerala, Karnataka, Maharashtra and Gujarat, and mindful of all those who have lost homes and livelihood, His Holiness Pope Francis sends his heartfelt condolences to the relatives of the deceased and injured” എന്നാണ് മാര്‍പാപ്പയുടെ സന്ദേശമായി എഴുതിയിരിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്.