എടപ്പെട്ടി ഇടവകയില്‍ ശുചീകരണ പ്രവൃത്തികള്‍

Editor

പ്രളയവും ദുരിതവും ബാധിച്ച സ്ഥലങ്ങളും ഭവനങ്ങളും ഇടപ്പെട്ടി ഇടവകവികാരി ഫാ. തോമസ് ജോസഫ് തേരകത്തിന്‍റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കി. പ്രസ്തുത ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുട്ടിൽ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ19 കിണറുകളും നിരവധി വീടുകളുമാണ് ഇവരുടെ അശ്രാന്തപരിശ്രമത്താല്‍ വൃത്തിയാക്കാന്‍ കഴിഞ്ഞത്. വിൻസെന്‍റ് ഡി പോൾ സൊസൈറ്റി, മാതൃവേദി, കത്തീഡ്രൽ ബ്രദേഴ്സ് എന്നിവർ ഇക്കാര്യത്തിനായി കൈകോർത്തു. കൈക്കാരൻമാർ നേതൃത്വം നൽകി. തുടര്‍ന്നും പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകക്കാര്‍ തയ്യാറാണെന്ന് വികാരിയച്ചന്‍ അറിയിച്ചു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy