സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ സംഘടനയാണ്
കത്തോലിക്ക കോണ്‍ഗ്രസ്. ഇതൊരു രാഷ്ട്രീയ സംഘടനയല്ല എന്ന് മാത്രമല്ല, ഒരിക്കലും ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുകയുമില്ല. കൂടാതെ കത്തോലിക്ക കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബദല്‍ അല്ല.
” സമുദായ ശാക്തീകരണത്തിലൂടെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി യത്നിക്കുക” എന്നതാണ് കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ലക്‌ഷ്യം.
സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളില്‍ സഭയുടെ വിശ്വാസത്തിന്‍റെ വക്താക്കളായും സഭയുടെ സന്മാര്‍ഗ്ഗിക ജീവിതത്തിന്‍റെ മാതൃകയുമായി നിന്നുകൊണ്ട് പൊതു ജീവിതത്തില്‍ സാക്ഷ്യം വഹിക്കേണ്ടവരാണ് അല്മായര്‍.
പ്രാര്‍ത്ഥനയുടെയും ധ്യാനങ്ങളുടെയും അതുപോലെയുള്ള മറ്റ് ശുശ്രൂഷകളുടേയും രംഗങ്ങള്‍ മാത്രമല്ല സാമൂഹ്യ രംഗവും പ്രേഷിതത്വത്തിന്‍റെ മേഖലയാണ്. ആത്മീയതയും ഭൌതികതയും കൈകോര്‍ത്ത് കര്‍ത്താവിനോടൊത്ത് സഭയുടെ സാക്ഷ്യമായി നിലകൊള്ളുന്നു. ഈ ദൌത്യമാണ് കത്തോലിക്ക കോണ്‍ഗ്രസിന് സഭയോടോത്ത് നിര്‍വഹിക്കാനുള്ളത്.
വേദനിക്കുന്നവര്‍ക്ക് വേണ്ടിയും അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും ജാതി, മത, വര്‍ഗ്ഗ, ദേശ വ്യത്യാസമില്ലാതെ യേശുക്രിസ്തുവിന്‍റെ പ്രബോധനങ്ങളനുസരിച്ച് പ്രതികരിക്കുവാന്‍ കത്തോലിക്ക കോണ്‍ഗ്രസിന് കടമയുണ്ട്. സഭയുടെ ധാര്‍മ്മിക നിലവാരത്തില്‍ നിന്നുകൊണ്ട്, ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തിക്കൊണ്ട്, പൊതുസമൂഹത്തില്‍ ഒരു ധാര്‍മ്മിക ശബ്ദം ആകുക എന്നത് കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്വമാണ്.
എല്ലാ സമുദായ സംഘടനകളുമായി സഹകരിക്കുകയും ആരുടേയും അവകാശങ്ങളും അവസരങ്ങളും കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യാതെ സാമൂഹ്യ പ്രതിബദ്ധതയോടുകൂടി പ്രവര്‍ത്തിക്കുക എന്നതാണ് കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നയം.
എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യരെ ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ സഹോദരങ്ങളായി കാണാനും സ്നേഹിക്കാനും അവരുടെയെല്ലാം ഉന്നമനത്തിനായി യത്നിക്കാനും പരിശീലിപ്പിക്കുന്ന ഇടങ്ങളാകണം സംഘടനകള്‍. സ്വാര്‍ത്ഥത വെടിഞ്ഞ് പ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സ്നേഹിച്ച് സഹവസിക്കുന്ന മനുഷ്യ സമൂഹത്തെയാണ് കത്തോലിക്ക കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്.