കുമ്പസാരത്തെച്ചൊല്ലിയുള്ള വിവാദങ്ങളെല്ലാം കുന്പസാരിച്ചിട്ട് കുറച്ചായല്ലോ എന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു . . . ഇന്നു പോയി കുമ്പസാരിച്ചു . . . എന്തൊരാശ്വാസം . . .
പെണ്‍കുട്ടിയുടെ കുറിപ്പ് വായിക്കാം
എല്ലാരും കേട്ടോളീ… ഞാൻ ഇന്ന് കുമ്പസാരിച്ചു ???… ഹോ, ചങ്കത്തിരുന്നു ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന ഒരു കല്ല് എടുത്തുമാറ്റിയതുപോലെ; വറ്റിവരണ്ടു കിടന്ന നിലത്ത് മഴ പെയ്തതുപോലെ ???.ഏകദേശം രണ്ടു മാസം ആയായിരുന്നെ കുമ്പസാരിച്ചിട്ട് ?. അതുകാരണം മനസ്സിനൊരു സമാധാനം ഇല്ലായിരുന്നു. ഇപ്പോഴാ ശ്വാസം നേരെ വീണത്. പാപം കൂടെ കൊണ്ടുനടന്ന സമയത്തു ഈശോടെ മുഖത്തു നോക്കുമ്പോൾ ഒരു കുറ്റബോധം ആയിരുന്നെന്നെ. ഇന്നാണേൽ ഈശോടെ മുഖത്തും നോക്കി, കേട്ടിപ്പിടിക്കുവേം ചെയ്തു ? . കുമ്പസാരം എന്താണെന്ന് പോലും അറിയാതെ വിമർശിക്കുകമാത്രം ചെയുന്നവരുണ്ടോ ഇതുവല്ലതും അറിയുന്നു. എനിക്കാണേൽ കുമ്പസാരിച്ചില്ലേൽ ഭയങ്കര വിഷമമാന്നേ. കുമ്പസാരിച്ചു കഴിയുമ്പോ കിട്ടുന്ന ആശ്വാസം ഉണ്ടല്ലോ.. അതു പറഞ്ഞറിയിക്കാൻ അറിയില്ല.. അതുകൊണ്ട് ഞാൻ പറയുവാ.. കുമ്പസാരം പകർന്നുതരുന്ന ആശ്വാസം എന്റെ അഹങ്കാരമാണ്… ??? ഞാൻ ഇനിയും എന്റെ ജീവിതാവസാനം വരെ കുമ്പസാരിക്കും… ?
#നന്ദിയുടെ_ഒരു_വാക്ക് : കുമ്പസാരിക്കുന്ന കാര്യം ഒരുമാസത്തിൽ അധികമായി എന്നെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന എല്ലാ മാധ്യമങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ???