ചരിത്രപരമായ മറ്റൊരു ശാസ്ത്ര കണ്ടുപിടുത്തം നടത്തി കത്തോലിക്കാ വെെദികൻ

Sachin Jose Ettiyil

കത്തോലിക്കാ വെെദികർ ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ അനേകമാണ്. ശാസ്ത്ര ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഗാലക്സികളുടെ രൂപികരണത്തെ പറ്റി വെളിച്ചം വീശുന്ന വളരെ നിർണായകമായ കണ്ടു പിടുത്തം നടത്തിയിരിക്കുന്നത് ഇന്ത്യൻ വംശജനായ കത്തോലിക്കാ വെെദികന്‍റെ നേതൃത്വത്തിലുളള സംഘമാണ് . ഇന്ത്യൻ വംശജനായ ഫാദർ റിച്ചാർഡ് ഡിസൂസയാണ് അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നടന്ന ദീർഘ നാളത്തെ ഗവേഷണത്തിനു ശേഷം ശാസ്ത്ര ലോകത്തിന് നിർണ്ണായകമായ ഒരു കണ്ടു പിടുത്തം സമ്മാനിച്ചിരിക്കുന്നത്. ഫാദർ റിച്ചാർഡ് ജനിച്ചത് ഗോവയിലായിരുന്നു.പിന്നീട് സെമിനാരിയിൽ വെെദികനാകാനുളള ആഗ്രഹം മുൻ നിർത്തി ചേർന്ന റിച്ചാർഡ് തന്റെ കോളേജ് വിദ്യാഭ്യാസം മുംബൈ സെന്റ് സേവിയേഴ്സ് കോളേജിലാണ് പൂർത്തിയാക്കിയത്.പിന്നീടാണ് ഫാദർ റിച്ചാർഡ് അമേരിക്കയിൽ എത്തിപെടുന്നത്. ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ലീയോ പതിമൂന്നാമൻ മാർപാപ്പ സ്ഥാപിച്ച വത്തിക്കാൻ ഒബ്സർവേറ്ററിയിലും ഫാദർ റിച്ചാർഡ് അംഗമാണ്. പ്രപഞ്ചത്തെ പറ്റി കൂടുതൽ പഠിച്ചാൽ സൃഷ്ടാവിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്നാണ് ഫാദർ റിച്ചാർഡ് ഡിസൂസ പറയുന്നത്. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy