ആഗോള കത്തോലിക്കാ സഭയുടെ 266-മത് മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ദൌത്യത്തിന്റെ ഏഴാം (2013-2020) വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക മെഡല്‍ വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12നാണ് മെഡല്‍ പുറത്തിറക്കിയത്. മുപ്പതു സ്വര്‍ണ്ണ മെഡലുകളും, രണ്ടായിരം വെള്ളിമെഡലുകളും, രണ്ടായിരത്തിയഞ്ഞൂറു വെങ്കല മെഡലുകളും മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. അര്‍ജന്റീനിയക്കാരനായ ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്തിട്ടുള്ള മെഡലില്‍ ഒക്ടോബറില്‍ നടക്കുവാനിരിക്കുന്ന മെത്രാന് സിനഡിന്റെ പ്രമേയത്തെ അനുസ്മരിപ്പിച്ചുകൊണ്ട് മാമ്മോദീസയെ പ്രതീകവല്ക്കരിക്കുന്ന പ്രാവും, നദിക്കരയും, ജനങ്ങളും മെഡലില്‍ പതിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമേ തന്റെ സൃഷ്ടിയില്‍ വിസ്മയം കൊള്ളുന്ന ദൈവത്തെക്കുറിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന “അത് നല്ലതാണെന്ന് ദൈവം കണ്ടു” എന്നര്‍ത്ഥമാക്കുന്ന “ആന്‍ഡ് വിഡിറ്റ് ഡിയൂസ് ക്വോഡ് എസ്സെറ്റ് ബോണം” (Gn 1) എന്ന ലാറ്റിന്‍ വാക്യവും മെഡലിലുണ്ട്. പ്രമുഖ ഇറ്റാലിയന്‍ കലാകാരനായ ഒറിയറ്റാ റോസി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മെഡലില്‍ ദി പൊളിഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മിന്റ് ഓഫ് ദി ഇറ്റാലിയന്‍ സ്റ്റേറ്റിന്റെ സെക്രട്ടറിയുടെ അക്കമിട്ട സാക്ഷ്യത്തോടെയാണ് ഓരോ മെഡലും നിര്‍മ്മിച്ചിരിക്കുന്നത്. മെഡലുകള്‍ വത്തിക്കാന്‍ ഹെറിറ്റേജ് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലും, വത്തിക്കാന്‍ ബുക്ക്സ്റ്റോറിലും മാത്രമാണ് ഇപ്പോള്‍ ലഭ്യമുള്ളൂ.
Attachments area